വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന  ഗൃഹനാഥന്‍ മരിച്ചു
Friday, November 24, 2017 2:25 PM IST
ഹ​രി​പ്പാ​ട്: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു. ഏ​വൂ​ര്‍ നോ​ര്‍ത്ത് മ​ങ്ങാ​ട്ടു​ശേ​രി​ല്‍ (ക​രു​വാ​റ്റ കു​ന്നി​ന്‍റേ​ത്ത് കു​ടും​ബാം​ഗം) ഗോ​പി​നാ​ഥ​ന്‍നാ​യ​ര്‍ (58) ആ​ണ് ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ പു​ല​ര്‍ച്ചെ മൂ​ന്നോ​ടെ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴി​ന് ദേ​ശീ​യ​പാ​ത​യി​ല്‍ ക​രു​വാ​റ്റ മാ​ര്‍ക്ക​റ്റ് ജം​ഗ്ഷ​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

ആ​ശ്ര​മം ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള ത​ടി​മി​ല്ലി​ലെ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. മു​ടി വെ​ട്ടി​യി​ട്ട് വീ​ട്ടി​ലേ​ക്കു വ​രു​ന്ന വ​ഴി ഇ​ദ്ദേ​ഹം സ​ഞ്ച​രി​ച്ചി​രു​ന്ന ഇ​ല​ക്‌ട്രിക് സ്‌​കൂ​ട്ട​റി​ല്‍ പി​ന്നി​ല്‍ നി​ന്നു വ​ന്ന മാ​രു​തി കാ​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.


ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ റോ​ഡി​ല്‍ ത​ല​യി​ടി​ച്ചു വീ​ണ ഇ​ദ്ദേ​ഹ​ത്തെ ഉ​ട​ന്‍ ത​ന്നെ ഹ​രി​പ്പാ​ട് ഗ​വ. ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍ന്ന് വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ശാ​ന്ത​മ്മ. മ​ക്ക​ള്‍: പ്ര​മോ​ദ്, പ്ര​ശാ​ന്ത്, അ​മ്പി​ളി, ജ്യോ​തി​ല​ക്ഷ്മി. മ​രു​മ​ക്ക​ള്‍: അ​നു, അ​ശ്വ​തി. സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ 10.30ന് ​ക​രു​വാ​റ്റ കു​ന്നി​ന്‍റേ​ത്ത് വീ​ട്ടു​വ​ള​പ്പി​ല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.