ജ​ഡ്ജിയുടെ നിലപാടിനെ വിമർശിച്ച് മുൻ മന്ത്രി
ജ​ഡ്ജിയുടെ നിലപാടിനെ വിമർശിച്ച് മുൻ മന്ത്രി
Friday, November 24, 2017 3:07 PM IST
കൊ​​​ച്ചി: കു​​​ട്ട​​​നാ​​​ട്ടി​​​ലെ കാ​​​യ​​​ൽ കൈ​​​യേ​​​റ്റ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ഹൈ​​​ക്കോ​​​ട​​​തി​​​യി​​ലു​​ള്ള ഹ​​​ർ​​​ജി​​​യി​​ൽ ജ​​​ഡ്ജി സ്വീ​​ക​​രി​​ച്ച നി​​ല​​പാ​​ടി​​നെ വി​​മ​​ർ​​ശി​​ച്ചു മു​​​ൻ​​​മ​​​ന്ത്രി തോ​​​മ​​​സ് ചാ​​​ണ്ടി. കൈ​​യേ​​റ്റ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ആ​​​ല​​​പ്പു​​​ഴ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ ന​​​ൽ​​​കി​​​യ റി​​​പ്പോ​​​ർ​​​ട്ട് ചോ​​​ദ്യം​​ചെ​​​യ്തു താ​​ൻ സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ച്ച ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചി​​​ലെ ജൂ​​​ണി​​​യ​​​ർ ജ​​​ഡ്ജി അ​​​കാ​​​ര​​​ണ​​​മാ​​​യി ത​​​നി​​​ക്കെ​​​തി​​​രേ നി​​​ല​​​പാ​​​ടെ​​​ടു​​​ത്തെ​​​ന്നാ​​ണു തോ​​​മ​​​സ് ചാ​​​ണ്ടി​​യു​​ടെ വി​​മ​​ർ​​ശ​​നം.

ഇ​​ക്കാ​​ര്യം ചൂ​​ണ്ടി​​ക്കാ​​ട്ടി ത​​നി​​ക്കെ​​തി​​രേ ഹൈ​​​ക്കോ​​​ട​​​തി​​​യി​​ലു​​ള്ള ഹ​​ർ​​ജി​​ക​​ൾ പു​​​തി​​​യൊ​​​രു ബെ​​​ഞ്ചി​​​നു വി​​​ട​​​ണ​​​മെ​​​ന്നാ​​വ​​​ശ്യ​​​പ്പെ​​​ട്ടു തോ​​​മ​​​സ് ചാ​​​ണ്ടി ആ​​​ക്ടിം​​​ഗ് ചീ​​​ഫ് ജ​​​സ്റ്റീ​​​സി​​​ന് അ​​​പേ​​​ക്ഷ​​യും ന​​​ൽ​​​കി. ഹ​​​ർ​​​ജി​​​യു​​​ടെ ഭാ​​​ഗ​​​മ​​​ല്ലാ​​​ത്ത വ​​​സ്തു​​​ത​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സീ​​​നി​​​യ​​​ർ ജ​​​ഡ്ജി​​​യെ മ​​​റി​​​ക​​​ട​​​ന്നാ​​ണു ജൂ​​​ണി​​​യ​​​ർ ജ​​​ഡ്ജി ത​​​ന്‍റെ നി​​​ല​​​പാ​​​ട് അ​​​ടി​​​ച്ചേ​​​ൽ​​​പി​​​ച്ച​​തെ​​​ന്നും മ​​​ന്ത്രി​​​സ്ഥാ​​​ന​​​ത്തു​​നി​​​ന്നു​​​ള്ള ത​​​ന്‍റെ രാ​​​ജി ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണു ജ​​ഡ്ജി പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യ​​​തെ​​​ന്നും അ​​പേ​​ക്ഷ​​യി​​ലു​​ണ്ട്.


ജ​​​സ്റ്റീ​​​സ് പി.​​​എ​​​ൻ. ര​​​വീ​​​ന്ദ്ര​​​ൻ, ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ൻ രാ​​​മ​​​ച​​​ന്ദ്ര​​​ൻ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചാ​​​ണു തോ​​​മ​​​സ് ചാ​​​ണ്ടി​​​യു​​​ടെ ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്. തോ​​​മ​​​സ് ചാ​​​ണ്ടി മ​​​ന്ത്രി​​​യാ​​​യി​​​രി​​​ക്കെ സ്വ​​​ന്തം സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യ​​​തു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് രൂ​​​ക്ഷ​​വി​​​മ​​​ർ​​​ശ​​​നം ഉ​​​ന്ന​​​യി​​​ച്ചി​​​രു​​​ന്നു. ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യ മ​​​ന്ത്രി​​​യു​​​ടെ ന​​​ട​​​പ​​​ടി മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ കൂ​​​ട്ടു​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ത്തി​​​ന്‍റെ ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ൻ രാ​​​മ​​​ച​​​ന്ദ്ര​​​ൻ വി​​​ധി​​​ന്യാ​​​യ​​​ത്തി​​​ൽ ത​​​ന്‍റെ നി​​​ല​​​പാ​​​ട് പ്ര​​​ത്യേ​​​കം രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.