ബസ് ചാർജ് കൂട്ടിയേക്കും
ബസ് ചാർജ് കൂട്ടിയേക്കും
Friday, November 24, 2017 3:29 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കെ​​എ​​സ്ആ​​ർ​​ടി​​സി, പ്രൈ​​വ​​റ്റ് ബ​​സ് ചാ​​ർ​​ജ് വ​​ർ​​ധി​​പ്പി​​ക്കാ​​ൻ നീ​​ക്കം. എ​​ല്ലാ ഇനം ബസുക​​ളി​​ലും 10 ശ​​ത​​മാ​​നം വ​​ർ​​ധ​​ന ന​​ട​​പ്പാ​​ക്കാ​​നാ​​ണ് നീ​​ക്കം. മി​​നി​​മം ചാ​​ർ​​ജി​​ൽ ഒ​​രു രൂ​​പ വ​​രെ വ​​ർ​​ധ​​ന​​യു​​ണ്ടാ​​യേ​​ക്കും. മി​​നി​​മം ചാ​​ർ​​ജ് 10 രൂ​​പ​​യാ​​യി വ​​ർ​​ധി​​പ്പി​​ക്ക​​ണ​​മെ​​ന്നാ​​ണ് പ്രൈ​​വ​​റ്റ് ബ​​സ് ഓ​​ണേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ന്‍റെ ആ​​വ​​ശ്യം.

ബ​​സ് ചാ​​ർ​​ജ് പു​​തു​​ക്കി നി​​ശ്ച​​യി​​ക്കു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച് കേ​​ര​​ള സ്റ്റേ​​റ്റ് ഫെ​​യ​​ർ റി​​വി​​ഷ​​ൻ ക​​മ്മി​​റ്റി​​യു​​ടെ പ​​ബ്ളി​​ക് ഹി​​യ​​റിം​​ഗ് ഈ ​​മാ​​സം 30ന് ​​തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് ന​​ട​​ത്തും. 30ന് ​​ചാ​​ർ​​ജ് വ​​ർ​​ധ​​ന​​യു​​ടെ കാ​​ര്യ​​ത്തി​​ൽ അ​​ന്തി​​മരൂ​​പ​​മാ​​കു​​മെ​​ന്നാ​​ണു വി​​വ​​രം.

ചാ​​ർ​​ജ് വ​​ർ​​ധ​​ന സം​​ബ​​ന്ധി​​ച്ച അ​​ഭി​​പ്രാ​​യ​​ങ്ങ​​ളും നി​​ർ​​ദേ​​ശ​​ങ്ങ​​ളും ക​​മ്മ​​ിറ്റി​​യെ അ​​റി​​യി​​ക്കാ​​ൻ താ​​ത്പ​​ര്യ​​മു​​ള്ള​​വ​​ർ​​ക്ക് 30നു ​​രാ​​വി​​ലെ 11നു ​​മു​​ൻ​​പാ​​യി വ​​ഴു​​ത​​ക്കാ​​ട് ട്രാ​​ൻ​​സ് ട​​വേ​​ഴ്സി​​ലെ ഏ​​ഴാം നി​​ല​​യി​​ലു​​ള്ള കോ​​ണ്‍ഫ​​റ​​ൻ​​സ് ഹാ​​ളി​​ൽ എ​​ത്തി പൊ​​തു​​വാ​​യ അ​​ഭി​​പ്രാ​​യ​​ങ്ങ​​ളും നി​​ർ​​ദേ​​ശ​​ങ്ങ​​ളും ക​​മ്മി​​റ്റി​​ക്കു മു​​മ്പാ​​കെ ന​​ൽ​​കു​​ക​​യും ച​​ർ​​ച്ച​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ക്കു​​ക​​യും ചെ​​യ്യാം.

ആം​​ബു​​ല​​ൻ​​സു​​ക​​ളു​​ടെ നി​​ര​​ക്ക് നിർണയി​​ക്കു​​ക, കെ​​എ​​സ്ആ​​ർ​​ടി​​സി പു​​തു​​താ​​യി നി​​ര​​ത്തി​​ലി​​റ​​ക്കു​​ന്ന സൂ​​പ്പ​​ർ എ​​യ​​ർ എ​​ക്സ്പ്ര​​സി​​ന്‍റെ നി​​ര​​ക്ക് നി​​ശ്ച​​യി​​ക്കു​​ക എ​​ന്നീ വി​​ഷ​​യ​​ങ്ങ​​ളും അ​​ന്ന​​ത്തെ മീ​​റ്റിം​​ഗി​​ന്‍റെ പ​​രി​​ഗ​​ണ​​ന​​യി​​ലു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.