നി​രാ​മ​യ റി​ട്രീ​റ്റ് റി​സോ​ർ​ട്ട്:​ സം​ര​ക്ഷ​ണം ന​ൽ​കാ​നു​ള്ള ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് നീ​ട്ടി
നി​രാ​മ​യ റി​ട്രീ​റ്റ് റി​സോ​ർ​ട്ട്:​ സം​ര​ക്ഷ​ണം ന​ൽ​കാ​നു​ള്ള ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് നീ​ട്ടി
Thursday, December 7, 2017 3:15 PM IST
കൊ​​​ച്ചി : കു​​​മ​​​ര​​​ക​​​ത്തെ നി​​​രാ​​​മ​​​യ റി​​​ട്രീ​​​റ്റ് റി​​​സോ​​​ർ​​​ട്ടി​​​ന് ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ പോ​​​ലീ​​​സ് സം​​​ര​​​ക്ഷ​​​ണം ന​​​ൽ​​​കാ​​​നു​​​ള്ള ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ് ഹൈ​​​ക്കോ​​​ട​​​തി നീ​​​ട്ടി. റി​​​സോ​​​ർ​​​ട്ടി​​​ന് പോ​​​ലീ​​​സ് സം​​​ര​​​ക്ഷ​​​ണം തേ​​​ടി നി​​​രാ​​​മ​​​യ റി​​​ട്രീ​​​റ്റ് അ​​​ധി​​​കൃ​​​ത​​​ർ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചി​​​ന്‍റെ നി​​​ർ​​​ദേ​​​ശം.

കു​​​മ​​​ര​​​ക​​​ത്ത് ഭൂ​​​മി കൈ​​​യേ​​​റി റി​​​സോ​​​ർ​​​ട്ട് അ​​​ധി​​​കൃ​​​ത​​​ർ കോ​​​ട്ടേ​​​ജും മ​​​തി​​​ലും പ​​​ണി​​​തെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി അ​​​ന​​​ധി​​​കൃ​​​ത നി​​​ർ​​​മാ​​​ണം പൊ​​​ളി​​​ക്കാ​​​ൻ പ​​​ഞ്ചാ​​​യ​​​ത്ത് അ​​​ധി​​​കൃ​​​ത​​​ർ നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഭൂ​​​മി കൈ​​​യേ​​​റി​​​യെ​​​ന്നാ​​​രോ​​​പി​​​ച്ച് ഡി​​​വൈ​​​എ​​​ഫ്ഐ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ റി​​​സോ​​​ർ​​​ട്ട് ആ​​​ക്ര​​​മി​​​ച്ചെ​​​ന്നും പോ​​​ലീ​​​സ് സം​​​ര​​​ക്ഷ​​​ണം ന​​​ൽ​​​കി​​​യി​​​ല്ലെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി​​​യാ​​​ണ് അ​​​ധി​​​കൃ​​​ത​​​ർ നേ​​​ര​​​ത്തെ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.