ഗവ. നഴ്സസ് യൂണിയൻ ദ്വിദിന സംസ്ഥാന സ​മ്മേ​ള​നം തൃ​ശൂ​രി​ൽ
Thursday, December 7, 2017 3:15 PM IST
തൃ​​​ശൂ​​​ർ: കേ​​​ര​​​ള ഗ​​​വ. ന​​​ഴ്സ​​​സ് യൂ​​​ണി​​​യ​​​ൻ 30-ാം സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം ഇ​​​ന്നും നാ​​​ളെ​​​യും സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി ഹാ​​​ളി​​​ൽ ന​​​ട​​​ക്കും. രാ​​​വി​​​ലെ 10നു ​​​പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഉ​​​ച്ച​​​യ്ക്കു ര​​​ണ്ടി​​​നു ന​​​ഗ​​​രം​​​ചു​​​റ്റി പ്ര​​​ക​​​ട​​​നം ന​​​ട​​​ക്കും. 2.30നു ​​വി.​​​ഡി. സ​​​തീ​​​ശ​​​ൻ എം​​​എ​​​ൽ​​​എ പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. വൈ​​​കു​​ന്നേ​​രം നാ​​​ലി​​​നു യാ​​​ത്ര​​​യ​​​യ​​​പ്പു സ​​​മ്മേ​​​ള​​​ന​​​വും മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളെ ആ​​​ദ​​​രി​​​ക്കു​​​ന്ന ച​​​ട​​​ങ്ങും ന​​​ട​​​ക്കും. അ​​​ഞ്ചു​​​മു​​​ത​​​ൽ ക​​​ലാ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ.

നാ​​​ളെ രാ​​​വി​​​ലെ 10 മു​​​ത​​​ൽ പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​നം തു​​​ട​​​രും. ര​​​ണ്ടി​​​ന് പു​​​തി​​​യ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പും മൂ​​​ന്നി​​​നു സം​​​സ്ഥാ​​​ന കൗ​​​ണ്‍​സി​​​ൽ യോ​​​ഗ​​​വും. ആ​​​ർ​​​ദ്രം പ​​​ദ്ധ​​​തി​​​യു​​​ടെ പേ​​​രി​​​ൽ ന​​​ഴ്സു​​​മാ​​​രി​​​ൽ അ​​​മി​​​ത ജോ​​​ലി​​​ഭാ​​​രം അ​​​ടി​​​ച്ചേ​​​ല്പി​​​ക്കാ​​​തി​​​രി​​​ക്കു​​​ക, യൂ​​​ണി​​​ഫോം പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ലെ​​യും ശ​​​മ്പ​​​ള​​​പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ലെ​​യും അ​​​പാ​​​ക​​​ത​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ക, പ്ര​​​മോ​​​ഷ​​​നു​​​ക​​​ളി​​​ലെ കാ​​​ല​​​താ​​​മ​​​സം ഒ​​​ഴി​​​വാ​​​ക്കു​​​ക തു​​ട​​ങ്ങി​​യ​​വ ച​​​ർ​​​ച്ച​​​ചെ​​​യ്യും. ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​എ​​​സ്. സ​​​ന്തോ​​​ഷ്, സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് അ​​​മ്പി​​​ളി​​​ഭാ​​​സ്, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ശൈ​​​ല​​​കു​​​മാ​​​രി, ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് ഇ.​​​ജെ. ലീ​​​ന, സ്വാ​​​ഗ​​​ത​​​സം​​​ഘം ക​​​ണ്‍​വീ​​​ന​​​ർ കെ.​​​ഡി. മേ​​​രി എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.