കെ​ൽ ഒ​രു വ​ർ​ഷ​ത്തി​ന​കം ലാ​ഭ​ത്തി​ലാ​കും: ചെ​യ​ർ​മാ​ൻ
Saturday, December 9, 2017 1:51 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ കേ​​​ര​​​ള ഇ​​​ല​​​ക്‌ട്രക്ക​​​ൽ ആ​​​ൻ​​​ഡ് അ​​​ലൈ​​​ഡ് എ​​​ൻ​​​ജി​​​നി​​യ​​​റിം​​​ഗ് പ്രോ​​​ഡ​​​ക്ട്സ് (​കെ​​​ൽ) ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​ന​​​കം ലാ​​​ഭ​​​ത്തി​​​ലാ​​​കു​​​മെ​​​ന്നു ചെ​​​യ​​​ർ​​​മാ​​​ൻ വ​​​ർ​​​ക്ക​​​ല ര​​​വി കു​​​മാ​​​ർ. വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ന​​​ഷ്ട​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​വ​​​രു​​​ന്ന സ്ഥാ​​​പ​​​നം ലാ​​​ഭ​​​ത്തി​​​ലാ​​​ക്കു​​​ന്ന​​​തു ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​ക​​രി​​ച്ചു​​വ​​​രി​​​ക​​​യാ​​​ണ്. നീ​​​ണ്ട ഇ​​​ട​​​വേ​​​ള​​​യ്ക്കു​​​ശേ​​​ഷം വൈ​​​ദ്യു​​​തി ബോ​​​ർ​​​ഡ് അ​​​ട​​​ക്ക​​​മു​​​ള്ള സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ഓ​​​ർ​​​ഡ​​​റു​​​ക​​​ൾ ല​​​ഭി​​​ച്ചു തു​​​ട​​​ങ്ങി​.

സ്ഥാ​​​പ​​​ന​​​ത്തെ ലാ​​​ഭ​​​ത്തി​​​ലാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഉ​​​ത്പ​​​ന്ന വൈ​​​വി​​​ധ്യ​​​വ​​​ത്ക​​ര​​​ണം അ​​​ട​​​ക്ക​​​മു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളും സ്വീ​​​ക​​​രി​​​ച്ചു​​​വ​​​രു​​​ന്ന​​താ​​യി അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. ട്രാ​​​ൻ​​​സ്ഫോ​​​ർ​​​മ​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള പ​​​ര​​​ന്പ​​​രാ​​​ഗ​​​ത ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പം സോ​​​ളാ​​​ർ, എ​​​ൽ​​​ഇ​​​ഡി ഉ​​​ത്പ​​​ന്ന ശ്രേ​​​ണി​​​യി​​​ലേ​​​ക്കു പ്ര​​​വേ​​​ശി​​​ക്കു​​​ക​​​യാ​​​ണ് ക​​ന്പ​​നി. വൈ​​​കാ​​​തെ ഇ​​​വ വി​​​പ​​​ണി​​​യി​​​ലെ​​​ത്തി​​​ക്കും.

ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തെ ന​​​ഷ്ടം 11 കോ​​​ടി മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും കെ​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഇ​​​ല​​​ക്‌ട്രക്ക​​​ൽ എ​​​ൻ​​​ജി​​​നീ​​​യ​​​റിം​​​ഗ് എ​​​ക്സ്പോ​​​യാ​​​യ ‘ഇ​​​ലെ​​​ക്സ് 2017’ നെ ​​​കു​​​റി​​​ച്ച് വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി വി​​​ളി​​​ച്ചു ചേ​​​ർ​​​ത്ത പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ വ​​​ർ​​​ക്ക​​​ല ര​​​വി​​​കു​​​മാ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

13 മു​​​ത​​​ൽ 15 വ​​​രെ നെ​​​ടു​​​ന്പാ​​​ശേ​​രി​​​യി​​​ലെ സി​​​യാ​​​ൽ ട്രേ​​​ഡ് ഫെ​​​യ​​​ർ ആ​​​ൻ​​​ഡ് എ​​​ക്സി​​​ബി​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ന്‍റെ ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ അ​​​വ​​​സാ​​​ന ഘ​​​ട്ട​​​ത്തി​​​ലാ​​​ണ്. ഇ​​​ല​​​ക്‌ട്രക്ക​​​ൽ അ​​​നു​​​ബ​​​ന്ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ പു​​​തി​​​യ സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​ക​​​ളും നൂ​​​ത​​​ന സാ​​​ധ്യ​​​ത​​​ക​​​ളും അ​​​റി​​​യു​​​ന്ന​​​തി​​​നും കേ​​​ര​​​ള​​​ത്തി​​​ലെ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് ആ​​​ഗോ​​​ള വി​​​പ​​​ണി ക​​​ണ്ടെ​​​ത്തു​​​വാ​​​നും എ​​​ക്സ്പോ സ​​​ഹാ​​​യ​​​ക​​​മാ​​​കും. ‘ഭാ​​​വി കേ​​​ര​​​ള​​​ത്തി​​​ന് ഊ​​ർ​​​ജം പ​​​ക​​​രു​​​ക’​ എ​​​ന്ന​​​താ​​​ണ് എ​​​ക്സ്പോ​​​യു​​​ടെ മു​​​ഖ്യ പ്ര​​​മേ​​​യം. കേ​​​ന്ദ്ര പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു​​മൊ​​​പ്പം സ്വ​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും പ​​​ങ്കെ​​​ടു​​​ക്കും. എ​​​ൻ​​​ജി​​​നിയ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ക​​​ണ്ടെ​​​ത്ത​​​ലു​​​ക​​​ൾ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സ​​​ര​​​വും ഉ​​​ണ്ടാ​​​കും. അ​​​ഞ്ചു സെ​​​ഷ​​​നു​​​ക​​​ളി​​​ലാ​​​യി 15ൽ​​​പ്പ​​​രം സെ​​​മി​​​നാ​​​റു​​​ക​​​ളും ന​​​ട​​​ക്കും. രാ​​​വി​​​ലെ 10 മു​​​ത​​​ൽ രാ​​​ത്രി എ​​​ട്ടു​​​വ​​​രെ​​​യാ​​​ണ് പ്ര​​​ദ​​​ർ​​​ശ​​​നം. പ്ര​​​വേ​​​ശ​​​നം സൗ​​​ജ​​​ന്യ​​മാ​​ണ്.


എ​​​ക്സ്പോ 12നു ​​​വൈ​​​കു​​ന്നേ​​രം ഏ​​​ഴി​​നു സി​​​യാ​​​ൽ ട്രേ​​​ഡ് ഫെ​​​യ​​​ർ ആ​​​ൻ​​​ഡ് എ​​​ക്സി​​​ബി​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ മ​​​ന്ത്രി എ.​​​സി. മൊ​​​യ്തീ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. വൈ​​​ദ്യു​​​തി മ​​​ന്ത്രി എം.​​​എം. മ​​​ണി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ഇ​​​ന്ന​​​സെ​​​ന്‍റ് എം​​​പി, എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ അ​​​ൻ​​​വ​​​ർ സാ​​​ദ​​​ത്ത്, വി.​​​പി. സ​​​ജീ​​​ന്ദ്ര​​​ൻ, എം. ​​​സ്വ​​​രാ​​​ജ്, ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ ​മു​​​ഹ​​​മ്മ​​​ദ് ​സ​​​ഫീ​​​റു​​​ള്ള തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സം​​​ബ​​​ന്ധി​​​ക്കും. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ കെ​​​ൽ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ഷാ​​​ജി എം. ​​​വ​​​ർ​​​ഗീ​​​സും പ​​​ങ്കെ​​​ടു​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.