എട്ടു ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം: അമ്മ അറസ്റ്റിൽ
എട്ടു ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം: അമ്മ അറസ്റ്റിൽ
Saturday, December 9, 2017 1:51 PM IST
ക​ട്ട​പ്പ​ന: എ​ട്ടു​ ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ ക​ഴു​ത്തു​ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ സംഭവ ത്തിൽ അ​മ്മ അ​റ​സ്റ്റി​ൽ. ക​ണ്ട​ത്തി​ൻ​ക​ര ബി​നു​വി​ന്‍റെ ഭാ​ര്യ സ​ന്ധ്യ​യെ​യാ​ണ് ക​ട്ട​പ്പ​ന പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഏ​ഴി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഭ​ർ​ത്താ​വി​ന്‍റെ അ​മി​ത മ​ദ്യ​പാ​നം​മൂ​ലം ഒ​രു​വ​ർ​ഷ​മാ​യി സ​ന്ധ്യ ഇ​വ​രു​ടെ വീ​ട്ടി​ൽ മാ​താ​വി​നും സ​ഹോ​ദ​ര​നും ഭാ​ര്യ​ക്കു​മൊ​പ്പ​മാ​ണ് താ​മ​സി​ക്കു​ന്ന​ത്.

ന​വം​ബ​ർ മു​പ്പ​തി​നാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സ​ന്ധ്യ​ക്ക് കു​ഞ്ഞു​ണ്ടാ​യ​ത്. ആ​റു​ദി​വ​സം ആ​ശു​പ​ത്രി​യി​ൽ കി​ട​ന്ന​തി​നു​ശേ​ഷം തി​രി​ച്ചു വീ​ട്ടി​ലെ​ത്തി. ഏ​ഴി​ന് രാ​വി​ലെ കു​ഞ്ഞി​നെ കു​ളി​പ്പി​ച്ച് കി​ട​ത്തി​യ​തി​നു​ശേ​ഷം സ​ന്ധ്യ​യു​ടെ അ​മ്മ സ​മീ​പ​ത്തു​ള്ള തോ​ട്ടി​ൽ തു​ണി​യ​ല​ക്കാ​ൻ പോ​യി. ഈ​ സ​മ​യ​ത്താ​ണ് സ​ന്ധ്യ ക​ട്ടി​ലി​ൽ കി​ട​ന്നി​രു​ന്ന വെ​ള്ള​ത്തു​ണി കു​ഞ്ഞി​ന്‍റെ ക​ഴു​ത്തി​ലി​ട്ട് കൈ​കൊ​ണ്ട് ഞെ​രു​ക്കി കൊ​ല​പ്പെ​ടു​ത്തി​യ​ത്.
തു​ട​ർ​ന്ന് കു​ട്ടി​ക്ക് അ​ന​ക്ക​മി​ല്ലെ​ന്ന് പീ​രു​മേ​ട് മ്ലാ​മ​ല എ​സ്റ്റേ​റ്റി​ൽ പ​ണി​ക്കു​പോ​യ ഭ​ർ​ത്താ​വ് ബി​നു​വി​നെ ഫോ​ണി​ലൂ​ടെ അ​റി​യി​ച്ചു. ബി​നു ഭാ​ര്യാ​സ​ഹോ​ദ​ര​നെ​യും ബ​ന്ധു​ക്ക​ളെ​യും വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സ​ന്ധ്യ​യു​ടെ സ​ഹോ​ദ​ര​നും ബ​ന്ധു​ക്ക​ളും​ചേ​ർ​ന്ന് കു​ട്ടി​യെ ക​ട്ട​പ്പ​ന​യി​ലെ ആ​ശു​പ​തി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. കു​ട്ടി​യു​ടെ ക​ഴു​ത്തി​ൽ പാ​ടു​ക​ണ്ട ആ​ശു​പ​ത്രി അ​ധി​കൃ​ത​രാ​ണ് വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ച​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​യ​പ്പോ​ഴാ​ണ് കൊ​ല​പാ​ത​ക​മാ​ണെ​ന്നു തെ​ളി​ഞ്ഞ​ത്.


ഇ​തി​നി​ട​യി​ൽ മു​രി​ക്കാ​ട്ടു​കു​ടി​യി​ലെ ആ​ശാ​പ്ര​വ​ർ​ത്ത​ക സ​ന്ധ്യ​യു​മാ​യി സം​സാ​രി​ക്കു​ക​യും കു​ട്ടി​യെ കൊ​ന്ന​താ​യി സ​ന്ധ്യ പ​റ​യു​ക​യും ചെ​യ്തി​രു​ന്നു.
ഈ ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ട്ടി​നു സ​ന്ധ്യ​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തു​ട​ർ​ന്നു​ള്ള ചോ​ദ്യം ചെ​യ്യ​ലി​ൽ കു​റ്റം സ​മ്മ​തി​ച്ചു. സ​ന്ധ്യ​യു​ടെ​യും ബി​നു​വി​ന്‍റെ​യും വി​വാ​ഹം 10 വ​ർ​ഷം മു​ന്പാ​യി​രു​ന്നു. ഒ​ൻ​പ​തു​വ​യ​സു​ള്ള ഒ​രു കു​ട്ടി ഇ​വ​ർ​ക്കു​ണ്ട്.

ഇ​പ്പോ​ഴു​ണ്ടാ​യ കു​ട്ടി​ക്ക് ത​ന്‍റെ​യും ഭ​ർ​ത്താ​വി​ന്‍റെ​യും നി​റ​മ​ല്ലെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് സ​ന്ധ്യ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. കു​ട്ടി​ക്ക് ന​ല്ല വെ​ളു​പ്പു​നി​റ​മാ​യി​രു​ന്നു. ഇ​തു​മൂ​ലം ഭ​ർ​ത്താ​വി​ന് സം​ശ​യം തോ​ന്നു​മോ എ​ന്ന ഭ​യ​ത്താ​ലാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്. ക​ട്ട​പ്പ​ന സി​ഐ വി.​എ​സ്. അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.