അ​ട​വി ഇ​ക്കോ ടൂ​റി​സം പ​ര​സ്യ​ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ പ്ര​ദ​ർ​ശ​നം
Monday, December 11, 2017 1:53 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ട​​​വി​​​യു​​​ടെ ഹ​​​രി​​​ത​​​മ​​​നോ​​​ഹാ​​​രി​​​ത ഒ​​​പ്പി​​​യെ​​​ടു​​​ത്ത അ​​​ട​​​വി ഇ​​​ക്കോ ടൂ​​​റി​​​സം പ​​​ര​​​സ്യ​​​ചി​​​ത്ര​​​ത്തി​​​ന്‍റെ ആ​​​ദ്യ പ്ര​​​ദ​​​ർ​​​ശ​​​നം പ്ര​​​സ്ക്ല​​​ബി​​​ൽ മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ലെ ഇ​​​ക്കോ ടൂ​​​റി​​​സം കേ​​​ന്ദ്ര​​​ങ്ങ​​​ളെ അ​​​ട​​​യാ​​​ള​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണു പ​​​ര​​​സ്യ​​​ചി​​​ത്രം ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

അ​​​ട​​​വി​​​യി​​​ലെ കു​​​ട്ട​​​വ​​​ഞ്ചി സ​​​വാ​​​രി, കോ​​​ന്നി​​​യി​​​ലെ ആ​​​ന​​​ക്കൊ​​​ട്ടി​​​ൽ, മു​​​ള​​​ക്കു​​​ടി​​​ലു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണു ര​​​ണ്ട​​​ര മി​​​നി​​​റ്റി​​​നു​​​ള്ളി​​​ൽ പ​​​ര​​​സ്യ​​​ചി​​​ത്രം പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്.

ബ്ലെ​​​സ​​​ൻ ആ​​​ണ് പ​​​ര​​​സ്യ​​​ചി​​​ത്രം സം​​​വി​​​ധാ​​​നം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. പ​​​ത്ത​​​നം​​​തി​​​ട്ട യു​​​വ മീ​​​ഡി​​​യ ഒ​​​രു​​​ക്കി​​​യ പ​​​ര​​​സ്യ​​​ചി​​​ത്ര​​​ത്തി​​​നാ​​​യി കാ​​​മ​​​റ ച​​​ലി​​​പ്പി​​​ച്ച​​​ത് ജെ​​​റി​​​ൻ ജി​​​യോ ജോ​​​സും എ​​​ഡി​​​റ്റിം​​​ഗ് നി​​​ർ​​​വ​​​ഹി​​​ച്ച​​​ത് ടി​​​ജോ ത​​​ങ്ക​​​ച്ച​​​നു​​​മാ​​​ണ്. ചി​​​ത്ര​​​ത്തി​​​ന്‍റെ സം​​​ഗീ​​​തം ഗി​​​രീ​​​ഷ് ദേ​​​വും ശ​​​ബ്ദ​​​മി​​​ശ്ര​​​ണം അ​​​നൂ​​​പ് ശി​​​വ​​​യു​​​മാ​​​ണ് നി​​​ർ​​​വ​​​ഹി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.


പ​​​ത്ത​​​നം​​​തി​​​ട്ട ഡി​​​ടി​​​പി​​​സി സെ​​​ക്ര​​​ട്ട​​​റി എ. ​​​ഷം​​​സു​​​ദ്ദീ​​​ൻ, അ​​​ഭി​​​മ​​​ന്യൂ ഏ​​​ക, ജി​​​ബി​​​ൻ വ​​​ർ​​​ഗീ​​​സ് ജോ​​​ണ്‍, സ​​​ഹ​​​സം​​​വി​​​ധാ​​​യ​​​കൻ ഐ​​​റി​​​ഷ് ഐ​​​സ​​ക് മാ​​​ത്യു, പ്രി​​​ൻ​​​സ് മു​​​ട്ട​​​ത്തു​​​കു​​​ന്നേ​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സം​​​ബ​​​ന്ധി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.