കാ​ൻ​സ​റി​നെ​തി​രേ ക​രു​ത​ൽ: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
കാ​ൻ​സ​റി​നെ​തി​രേ ക​രു​ത​ൽ: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Monday, December 11, 2017 1:53 PM IST
കൊ​​​ച്ചി: കെ​​​സി​​​ബി​​​സി ഹെ​​​ൽ​​​ത്ത് ക​​​മ്മീ​​​ഷ​​​നും ജ്യോ​​​തി​​​സ് ചാ​​​രി​​​റ്റ​​​ബി​​​ൾ സൊ​​​സൈ​​​റ്റി​​​യും സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന കാ​​​ൻ​​​സ​​​റി​​​നെ​​​തി​​​രെ​​​യു​​​ള്ള ആ​​​ശാ​​​കി​​​ര​​​ണം ആ​​​ൽ​​​ബം നി​​​ർ​​​മാ​​​ണ മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ (ക​​​രു​​​ത​​​ൽ - സെ​​​ർ​​​ച്ച് ആ​​​ൻ​​​ഡ് ലേ​​​ൺ) പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ലോ​​​ഗോ പ്ര​​​കാ​​​ശ​​​നം പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ന്നു.

സി​​​ബി​​​സി​​​ഐ പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ, കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം, കെ​​​സി​​​ബി​​​സി ഹെ​​​ൽ​​​ത്ത് ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് ഞ​​​ര​​​ള​​​ക്കാ​​​ട്ട്, ബി​​​ഷ​​​പ് യൂ​​​ഹാ​​​നോ​​​ൻ മാ​​​ർ ക്രി​​​സോ​​​സ്റ്റം, ബി​​​ഷ​​​പ് ഡോ. ​​​അ​​​ല​​​ക്സ് വ​​​ട​​​ക്കും​​​ത​​​ല എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്നാ​​​ണു പ്ര​​​കാ​​​ശ​​​നം നി​​​ർ​​​വ​​​ഹി​​​ച്ച​​​ത്.

കാ​​​ൻ​​​സ​​​ർ എ​​​ന്ത്, ഇ​​​തി​​​നു​​​ള്ള കാ​​​ര​​​ണ​​​ങ്ങ​​​ൾ, പ്ര​​​തി​​​വി​​​ധി​​​ക​​​ൾ, പ്ര​​​തി​​​രോ​​​ധ​​​മാ​​​ർ​​​ഗ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യെ​​​ക്കു​​​റി​​​ച്ചു 8-21 വയസ്പ്രാ​​​യ​​​മു​​​ള്ള കു​​​ട്ടി​​​ക​​​ളി​​​ലും മു​​​തി​​​ർ​​​ന്ന​​​വ​​​രി​​​ലും അ​​​വ​​​ബോ​​​ധ​​​മു​​​ണ്ടാ​​​ക്കു​​​ക​​​യാ​​​ണ് ആ​​​ൽ​​​ബം നി​​​ർ​​​മാ​​​ണ മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ ല​​​ക്ഷ്യം. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ​​​യും മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ​​​യും സ​​​ഹാ​​​യ​​​ത്തോ​​​ടെ കൂ​​​ട്ടാ​​​യി ചി​​​ന്തി​​​ച്ചും ആ​​​ശ​​​യ​​​ങ്ങ​​​ൾ രൂ​​​പീ​​​ക​​​രി​​​ച്ചു​​​മാ​​​ണ് ആ​​​ൽ​​​ബം ഒ​​​രു​​​ക്കു​​​ന്ന​​​ത്. യു​​​പി, എ​​​ച്ച്എ​​​സ്, എ​​​ച്ച്എ​​​സ്എ​​​സ്, കോ​​​ള​​​ജ് ത​​​ല​​​ങ്ങ​​​ളി​​​ലാ​​​യി സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ലാ​​​ണു മ​​​ത്സ​​​രം ന​​​ട​​​ക്കു​​​ന്ന​​​ത്. ഓ​​​രോ ക്ലാ​​​സി​​​ലെ​​​യും കു​​​ട്ടി​​​ക​​​ൾ ഒ​​​രു​​​മി​​​ച്ച് 50-60 പേ​​​ജു​​​ക​​​ൾ ഉ​​​ള്ള ആ​​​ൽ​​​ബം ത​​​യാ​​​റാ​​​ക്കും. ഉ​​​ള്ള​​​ട​​​ക്ക​​​ത്തി​​​നു പ്രാ​​​ധാ​​​ന്യം ല​​​ഭി​​​ക്ക​​​ത്ത​​​ക്ക രീ​​​തി​​​യി​​​ൽ എ​​​ഴു​​​തി​​​യും വ​​​ര​​​ച്ചും ചി​​​ത്ര​​​ങ്ങ​​​ളും സൃ​​​ഷ്ടി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ത്താം.


ല​​​ക്ഷ​​​ണ​​​ക്ക​​​ണ​​​ക്കി​​​നു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ നേ​​​രി​​​ട്ടും അ​​​തി​​​ല​​​ധി​​​കം മാ​​​താ​​​പി​​​താ​​​ക്ക​​​ളും അ​​​ധ്യാ​​​പ​​​ക​​​രും പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​കു​​​മെു​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​താ​​​യി കെ​​​സി​​​ബി​​​സി ഹെ​​​ൽ​​​ത്ത് ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് ഞ​​​ര​​​ള​​​ക്കാ​​​ട്ടും സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​സൈ​​​മ​​​ണ്‍ പ​​​ള്ളു​​​പ്പേ​​​ട്ട​​​യും അ​​​റി​​​യി​​​ച്ചു. മ​​​ത്സ​​​ര​​​ത്തി​​​നു ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സൗ​​​ജ​​​ന്യ​​​മാ​​​ണ്. 2018 ജ​​​നു​​​വ​​​രി ര​​​ണ്ടി​​​നു മു​​​ന്പ് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്ത​​​ണം. പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ സി​​​സ്റ്റ​​​ർ ക്രി​​​സ്റ്റി മ​​​രി​​​യ​​​യു​​​മാ​​​യി (9745174257, christymaria25gmail.com ) ബ​​​ന്ധ​​​പ്പെ​​​ട​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.