ചാ​ൻ​സ​ലേ​ഴ്സ് അ​വാ​ർ​ഡ് കൊച്ചിൻ യൂണിവേഴ്സിറ്റിക്ക്
Tuesday, December 12, 2017 2:02 PM IST
തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: സം​​​​​സ്ഥാ​​​​​ന​​​​​ത്തെ മി​​​​​ക​​​​​ച്ച സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യ്ക്ക് ഗ​​​​​വ​​​​​ർ​​​​​ണ​​​​​ർ ന​​​​​ല്കു​​​​​ന്ന ചാ​​​​​ൻ​​​​​സ​​​​​ലേ​​​​​ഴ്സ് അ​​​​​വാ​​​​​ർ​​​​​ഡി​​​​​നു കൊ​​​​​ച്ചി​​​​​ൻ യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി ഓ​​​​​ഫ് സ​​​​​യ​​​​​ൻ​​​​​സ് ആ​​​​​ൻ​​​​​ഡ് ടെ​​​​​ക്നോ​​​​​ള​​​​​ജി( കു​​​​​സാ​​​​​റ്റ്) യെ ​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്തു. അ​​​​​ഞ്ചു കോ​​​​​ടി രൂ​​​​​പ​​​​​യാ​​​​​ണ് അ​​​​​വാ​​​​​ർ​​​​​ഡ് തു​​​​​ക. എ​​​​​മേ​​​​​ർ​​​​​ജിം​​​​​ഗ് യം​​​​​ഗ് യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി​​​​​ക്കു​​​​​ള്ള ഒ​​​​​രു കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ അ​​​​​വാ​​​​​ർ​​​​​ഡി​​​​​നു കേ​​​​​ര​​​​​ള വെ​​​​​റ്റ​​​​​റി​​​​​ന​​​​​റി സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യെ​​​​​യും തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്തു.

വി​​​​​വി​​​​​ധ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലെ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ളെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ക്കി ആ​​​​​കെ 750 മാ​​​​​ർ​​​​​ക്കാ​​​​​ണ് മി​​​​​ക​​​​​ച്ച സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു മാ​​​​​ന​​​​​ദ​​​​​ണ്ഡ​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. കു​​​​​സാ​​​​​റ്റ് 499.51 മാ​​​​​ർ​​​​​ക്ക് നേ​​​​​ടി​​​​​യ​​​​​പ്പോ​​​​​ൾ വെ​​​​​റ്റ​​​​​റി​​​​​ന​​​​​റി സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല 374.74 പോ​​​​​യി​​​​​ന്‍റ് നേ​​​​​ടി​​​​​യാ​​​​​ണ് എ​​​​​മേ​​​​​ർ​​​​​ജിം​​​​​ഗ് യം​​​​​ഗ് യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി​​​​​ക്കു​​​​​ള്ള അ​​​​​വാ​​​​​ർ​​​​​ഡ് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യു​​​​​ടെ പാ​​​​​ഠ്യ​- പാ​​​​​ഠ്യേ​​​​​ത​​​​​ര രം​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ലെ മി​​​​​ക​​​​​വു​​​​​ക​​​​​ൾ പ​​​​​രി​​​​​ഗ​​​​​ണി​​​​​ച്ചാ​​​​​ണ് അ​​​​​വാ​​​​​ർ​​​​​ഡ് നി​​​​​ർ​​​​​ണ​​​​​യി​​​​​ക്കു​​​​​ന്ന​​​​​ത്. സം​​​​​സ്ഥാ​​​​​ന​​​​​ത്തെ 13 സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​ക​​​​​ളി​​​​​ൽ 12 എ​​​​​ണ്ണം അ​​​​​വാ​​​​​ർ​​​​​ഡി​​​​​നാ​​​​​യി അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ച്ചി​​​​​രു​​​​​ന്നു.

ഉ​​​​​ന്ന​​​​​ത​ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ പ്രി​​​​​ൻ​​​​​സി​​​​​പ്പ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി ഉ​​​​​ഷാ ടൈ​​​​​റ്റ​​​​​സ്, ശാ​​​​​സ്ത്ര സാ​​​​​ങ്കേ​​​​​തി​​​​​ക പ​​​​​രി​​​​​സ്ഥി​​​​​തി എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ ഡോ. ​​​​​സു​​​​​രേ​​​​​ഷ് ദാ​​​​​സ്, പ്ര​​​​​ഫ. കു​​​​​ൽ​​​​​ഭൂ​​​​​ഷ​​​​​ൻ ബ​​​​​ലോ​​​​​ണി, പ്ര​​​​​ഫ. വി.​​​​​രാ​​​​​മ​​​​​കൃ​​​​​ഷ്ണ​​​​​ൻ, ഡോ. ​​​​​റോ​​​​​സ് വ​​​​​ർ​​​​​ഗീ​​​​​സ്, ഡോ. ​​​​​ദേ​​​​​വേ​​​​​ന്ദ്ര​​​​​കു​​​​​മാ​​​​​ർ എ​​​​​ന്നി​​​​​വ​​​​​ർ ഉ​​​​​ൾ​​​​​പ്പെ​​​​​ട്ട ക​​​​​മ്മി​​​​​റ്റി​​​​​യാ​​​​​ണ് അ​​​​​വാ​​​​​ർ​​​​​ഡി​​​​​ന് അ​​​​​ർ​​​​​ഹ​​​​​രാ​​​​​യ സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​ക​​​​​ളെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്ത​​​​​ത്. ഈ ​​​​​സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​ക​​​​​ളി​​​​​ലെ വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​ർ​​​​മാ​​​​​രു​​​​​മാ​​​​​യി ഇ​​​​​ന്ന​​​​​ലെ ഗ​​​​​വ​​​​​ർ​​​​​ണ​​​​​ർ നേ​​​​​രി​​​​​ട്ടു കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച ന​​​​​ട​​​​​ത്തു​​​​​ക​​​​​യും തു​​​​​ട​​​​​ർ​​​​​ന്നു അ​​​​​വാ​​​​​ർ​​​​​ഡ് പ്ര​​​​​ഖ്യാ​​​​​പ​​​​​നം ന​​​​​ട​​​​​ത്തു​​​​​ക​​​​​യു​​​​​മാ​​​​​യി​​​​​രു​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.