ബേബിച്ചൻ ഏർത്തയിലിന് ന്യൂസ് ഇന്ത്യ പുരസ്കാരം
Wednesday, December 13, 2017 1:53 PM IST
കോ​ട്ട​യം: ന്യൂ​സ് ഇ​ന്ത്യ ചെ​ന്നൈ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി പു​ര​സ്കാ​രം ബേ​ബി​ച്ച​ൻ ഏ​ർ​ത്ത​യി​ലി​ന്. വാ​ഴ്ത്ത​പ്പെ​ട്ട സി​സ്റ്റ​ർ റാ​ണി മ​രി​യ​യെ​ക്കു​റി​ച്ച് “ഉ​ദ​യ​ന​ഗ​റി​ലെ സു​കൃ​ത​താ​ര​കം’’ എ​ന്ന ഗ്ര​ന്ഥം എ​ഴു​തി​യ​തു പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്കാ​രം. 15000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വു​മ​ട​ങ്ങു​ന്ന പു​ര​സ്കാ​രം ജ​നു​വ​രി 14-ന് ​ചെ​ന്നൈ​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ന​ൽ​കും.


മു​പ്പ​തി​ൽ​പ​രം അ​വാ​ർ​ഡു​ക​ൾ നേ​ടി​യ കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ ബേ​ബി​ച്ച​ൻ ഏ​ർ​ത്ത​യി​ൽ 17 ഗ്ര​ന്ഥ​ങ്ങ​ൾ എ​ഴു​തി​യി​ട്ടു​ണ്ട്.

രാ​ധാ​കൃ​ഷ്ണ​ൻ മാ​ഞ്ഞൂ​ർ, ജോ​സ് പു​ല്ലു​വേ​ലി, അ​ഗ​സ്റ്റി​ൻ വ​ഞ്ചി​മ​ല എ​ന്നി​വ​രായിരുന്നു ജൂറി അംഗങ്ങൾ.