ഓ​ഖി: പ്ര​ധാ​ന​മ​ന്ത്രി 19നു ​കേ​ര​ള​ത്തി​ൽ
Saturday, December 16, 2017 2:43 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ഖി ദു​​​ര​​​ന്തമേ​​​ഖ​​​ല ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന പ്ര​​​ദേ​​​ശ​​ങ്ങ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​ മോ​​​ദി 19നു ​​​കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തും. കേ​​​ര​​​ള​​​ത്തി​​​നൊ​​​പ്പം ല​​​ക്ഷ​​​ദ്വീ​​​പി​​​ലെ​​​യും ക​​​ന്യാ​​​കു​​​മാ​​​രി​​​യി​​​ലെ​​​യും ദു​​​ര​​​ന്ത ബാ​​​ധി​​​ത മേ​​​ഖ​​​ല​​​ക​​​ളും അ​​​ദ്ദേ​​​ഹം സ​​​ന്ദ​​​ർ​​​ശി​​​ക്കും.

18ന് ​​​അ​​​ർ​​​ധ​​​രാ​​​ത്രി​​​യോ​​​ടെ കൊ​​​ച്ചി​​​യിലെ​​​ത്തു​​​ന്ന പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​ മോ​​​ദി 19നു ​​​രാ​​​വി​​​ലെ 7.30ന് ​​​ല​​​ക്ഷ​​​ദ്വീ​​​പി​​​ലെ അ​​​ഗ​​​ത്തി​​​യി​​​ലേ​​​ക്കു പോ​​​കും. പ​​​ത്തിന് ക​​​വ​​​ര​​​ത്തി സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന അ​​​ദ്ദേ​​​ഹം ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 1.50ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തും. തു​​​ട​​​ർ​​​ന്നു ക​​​ന്യാ​​​കു​​​മാ​​​രി​​​യിലേക്കു പോ​​​കും. ക​​​ന്യാ​​​കു​​​മാ​​​രി​​​യി​​​ലെ ദു​​​ര​​​ന്ത ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ച്ച ശേ​​​ഷം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി വൈ​​​കു​​​ന്നേ​​​രം 4.45നു ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ മ​​​ട​​​ങ്ങി​​​യെ​​​ത്തും. തു​​​ട​​​ർ​​​ന്നു പൂ​​​ന്തു​​​റ​​​യി​​​ലെ​​​യോ വി​​​ഴി​​​ഞ്ഞ​​​ത്തെ​​​യോ ദു​​​ര​​​ന്തബാ​​​ധി​​​ത മേ​​​ഖ​​​ല സ​​​ന്ദ​​​ർ​​​ശി​​​ക്കും. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന പ്ര​​​ദേ​​​ശം സം​​​ബ​​​ന്ധി​​​ച്ചു സു​​​ര​​​ക്ഷാ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ വി​​​ല​​​യി​​​രു​​​ത്ത​​​ൽകൂ​​​ടി ക​​​ഴി​​​ഞ്ഞശേ​​​ഷം അ​​​ന്തി​​​മതീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കും. വൈ​​​കു​​​ന്നേ​​​രം 6.30ന് ​​അ​​​ദ്ദേ​​​ഹം മ​​​ട​​​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.