സ​ത്ന: പ്രതിഷേധാർഹമെന്നു വി.​എം. സു​ധീ​ര​ൻ
Saturday, December 16, 2017 2:52 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: മ​​ധ്യ​​പ്ര​​ദേ​​ശി​​ലെ സ​​ത്ന​​യി​​ൽ ക്രി​​സ്മ​​സ് ക​​ാര​​ളും ആ​​ഘോ​​ഷ​​ങ്ങ​​ളും ന​​ട​​ത്തി​​യ വൈ​​ദി​​ക​​രെയും വൈ​​ദി​​കവി​​ദ്യാ​​ർ​​ഥി​​ക​​ളെയും ബ​​ജ്റം​​ഗ്ദ​​ൾ ആ​​ക്ര​​മിച്ചത് അ​​ങ്ങേ​​യ​​റ്റം അ​​പ​​ല​​പ​​നീ​​യ​​വും പ്ര​​തി​​ഷേ​​ധാ​​ർ​​ഹ​​വു​​മാ​​ണെ​​ന്നു കെ​​പി​​സി​​സി മു​​ൻ അ​​ധ്യ​​ക്ഷ​​ൻ വി.​​എം. സു​​ധീ​​ര​​ൻ.

ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ളു​​ടെ അ​​വ​​കാ​​ശ​​ങ്ങ​​ളെ ഭ​​യ​​പ്പെ​​ടു​​ത്തി നി​​ഷേ​​ധി​​ക്കാ​​നു​​ള്ള സം​​ഘ​​പ​​രി​​വാ​​ർ അ​​ജ​​ൻ​​ഡ​​യു​​ടെ ഭാ​​ഗ​​മാ​​ണി​​ത്. അ​​ക്ര​​മം ത​​ട​​യാ​​നും അ​​ക്ര​​മി​​ക​​ളെ പി​​ടി​​കൂ​​ടാ​​നും ബാ​​ധ്യ​​ത​​പ്പെ​​ട്ട പോ​​ലീ​​സ് ഇ​​ര​​കളെ വീ​​ണ്ടും ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു പീ​​ഡി​​പ്പി​​ച്ച​​തും വി​​ചി​​ത്ര​​മാ​​ണ്. അ​​ക്ര​​മി​​ക​​ൾ​​ക്കെ​​തി​​രെ ക​​ർ​​ശ​​ന​​ നി​​യ​​മ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​നും ശി​​ക്ഷ ഉ​​റ​​പ്പാ​​ക്കാ​​നും കേ​​ന്ദ്ര-​​സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ൾ ത​​യാ​​റാ​​ക​​ണം. കൃ​​ത്യ​​നി​​ർ​​വ​​ഹ​​ണ​​ത്തി​​ൽ വീ​​ഴ്ച വ​​രു​​ത്തി​​യ പോ​​ലീ​​സുകാർക്കെതിരേ​​ വ​​കു​​പ്പുത​​ല ന​​ട​​പ​​ടി​​ എടുക്കുകയും ക്രി​​മി​​റ്റ​​ൽ കു​​റ്റം ചു​​മ​​ത്തു​​കയും വേണമെന്ന് ഫേ​​സ് ബു​​ക്ക് പോ​​സ്റ്റി​​ൽ അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.