വിശക്കുന്നവനു വിരുന്നുമായി ‘അഞ്ചപ്പം’ റാന്നിയിലും
വിശക്കുന്നവനു വിരുന്നുമായി   ‘അഞ്ചപ്പം’ റാന്നിയിലും
Saturday, December 16, 2017 2:54 PM IST
റാ​ന്നി: വി​ശ​ക്കു​ന്ന​വ​ന്‍റെ അ​വ​കാ​ശ​മാ​ണ് ഭ​ക്ഷ​ണം. അ​ഞ്ച​പ്പം കൂ​ട്ടാ​യ്മ വി​ശ​ക്കു​ന്ന​വ​ർ​ക്കൊ​പ്പ​മാ​ണ്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ കോ​ഴ​ഞ്ചേ​രി​ക്കു പി​ന്നാ​ലെ റാ​ന്നി​യി​ലും അ​ഞ്ച​പ്പം കൂ​ട്ടാ​യ്മ ഭ​ക്ഷ​ണ​ശാ​ല ഇ​ന്നു മു​ത​ൽ പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങും.

ഒ​രു ഊ​ണി​ന് 25 രൂ​പ​യാ​ണ് ഇ​വി​ടെ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ഷ്ട​മു​ണ്ടെ​ങ്കി​ൽ ഭ​ക്ഷ​ണ​ത്തി​ന്‍റെ തു​ക നി​ക്ഷേ​പി​ക്കാം. എ​ന്നാ​ൽ, വി​ശ​ക്കു​ന്ന​വ​ന് പ​ണ​മി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ ഇ​വി​ടെ ഭ​ക്ഷ​ണം നി​ഷേ​ധി​ക്കി​ല്ല. ഫി​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ കൂ​ടി താ​ത്പ​ര്യാ​ർ​ഥ​മാ​ണ് ഫാ.​ബോ​ബി ക​ട്ടി​ക്കാ​ട​നും ഒ​രു​പ​റ്റം മ​നു​ഷ്യ​സ്നേ​ഹി​ക​ളും ചേ​ർ​ന്ന് 2016 ഒ​ക്ടോ​ബ​റി​ൽ കോ​ഴ​ഞ്ചേ​രി ടി​ബി ജം​ഗ്ഷ​നി​ൽ അ​ഞ്ച​പ്പം ഭ​ക്ഷ​ണ​ശാ​ല തു​ട​ങ്ങി​യ​ത്. വി​ശ​ക്കു​ന്ന​വ​ന് ഭ​ക്ഷ​ണം ന​ൽ​കാ​ൻ വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത കോ​ഴ​ഞ്ചേ​രി​യി​ൽ രൂ​പം കൊ​ടു​ത്ത മീ​ൽ​സ് ഓ​ണ്‍ വീ​ൽ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം ഇ​ട​യ്ക്കു​വ​ച്ചു നി​ർ​ത്തി. മ​റ്റൊ​രു സം​രം​ഭം കോ​ഴ​ഞ്ചേ​രി​യി​ൽ ആ​വ​ശ്യ​മാ​ണെ​ന്ന ചി​ന്ത​യി​ലാ​ണ് ഫാ.​ബോ​ബി ക​ട്ടി​ക്കാ​ട​ന്‍റെ അ​ഞ്ച​പ്പം ഭ​ക്ഷ​ണ​ശാ​ല​യ്ക്കു വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത പി​ന്തു​ണ ന​ൽ​കി​യ​ത്.


റാ​ന്നി പോ​സ്റ്റ് ഓ​ഫീ​സി​നു സ​മീ​പം കു​ള​ക്കാ​ട്ടു​വേ​ലി​ൽ ബി​ൽ​ഡിം​ഗ്സി​ൽ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നാ​ണ് റാ​ന്നി​യി​ലെ അ​ഞ്ച​പ്പം ഭ​ക്ഷ​ണ​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം.

കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തി​നു കൈ​ത്താ​ങ്ങാ​യി അ​ധ്യാ​പ​ക​രു​ടെ കൂ​ട്ടാ​യ്മ, കൗ​ണ്‍സ​ലിം​ഗ് എ​ന്നി​വ​യ്ക്കു​ള്ള സൗ​ക​ര്യ​വും ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.