തൃപ്പൂണിത്തുറയിൽ വീട് കൊള്ളയടിച്ചു
തൃപ്പൂണിത്തുറയിൽ വീട് കൊള്ളയടിച്ചു
Saturday, December 16, 2017 2:54 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തു തു​​​ട​​​ർ​​​ച്ച​​​യാ​​​യി മൂ​​​ന്നാം ദി​​​വ​​​സ​​​വും വീ​​ട്ടു​​കാ​​രെ ആ​​ക്ര​​മി​​ച്ചു വീ​​ട് കൊ​​ള്ള​​യ​​ടി​​ച്ചു. തൃ​​​പ്പൂ​​​ണി​​​ത്തു​​​റ​​​യി​​​ൽ ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ വീ​​​ട്ടു​​​കാ​​​രെ കെ​​​ട്ടി​​​യി​​​ട്ടു ക​​വ​​ർ​​ന്ന​​ത് 50 പ​​​വ​​​നും 20,000 രൂ​​​പ​​​യും. വെ​​​ള്ളി​​​യാ​​​ഴ്ച പു​​ല​​ർ​​ച്ചെ എ​​​റ​​​ണാ​​​കു​​​ളം നോ​​​ർ​​​ത്തി​​​ലും ബു​​ധ​​നാ​​ഴ്ച കാ​​​സ​​​ർ​​​ഗോ​​​ഡ് ചീ​​​മേ​​​നി​​​യി​​​ലും ന​​ട​​ന്ന ക​​വ​​ർ​​ച്ച​​ക​​ൾ​​ക്കു പി​​ന്നാ​​ലെ​​യാ​​ണു ജ​​ന​​ങ്ങ​​ളെ പ​​രി​​ഭ്രാ​​ന്തി​​യി​​ലാ​​ക്കി വീ​​ണ്ടും ക​​വ​​ർ​​ച്ച. ചീ​​​മേ​​​നി​​​യി​​ൽ വീ​​ട്ട​​മ്മ​​യെ കൊ​​ല​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു.

പു​​ല​​ർ​​ച്ചെ

തൃ​​​പ്പൂ​​ണി​​​ത്തു​​​റ ഏ​​​രൂ​​​ർ എ​​​സ് എം​​​പി റോ​​​ഡി​​ൽ ന​​​ന്ദ​​​പ്പി​​​ള്ളി ആ​​​ന​​​ന്ദ​​​കു​​​മാ​​​റി​​​ന്‍റെ വീ​​​ട്ടി​​​ലാ​​​ണ് പു​​​ല​​​ർ​​​ച്ചെ ര​​​ണ്ടോ​​​ടെ ക​​​വ​​​ർ​​​ച്ച ന​​​ട​​​ന്ന​​​ത്. ഇ​​​ത​​​ര സം​​​സ്ഥാ​​​ന​​​ക്കാ​​​രാ​​​യ പത്തിലേറെപ്പേർ ക​​​വ​​​ർ​​​ച്ചാ​​സം​​ഘ​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്നെ​​ന്നാ​​ണു നി​​​ഗ​​​മ​​​നം. വീ​​​ടി​​​ന്‍റെ മു​​​ൻ​​ഭാ​​​ഗ​​​ത്തെ ജ​​​ന​​​ൽച്ചി​​​ല്ലു ത​​​ക​​​ർ​​​ത്തു ക​​​ന്പി​​​ക​​​ൾ ഇ​​ള​​ക്കി​​മാ​​റ്റി​​യാ​​ണു സം​​​ഘം അ​​ക​​ത്തു​​ക​​ട​​ന്ന​​ത്. വീ​​​ട്ടി​​​ലു​​​ള്ള​​​വ​​​രെ മു​​​റി​​​ക​​​ളി​​​ൽ കെ​​​ട്ടി​​​യി​​​ട്ട ശേ​​ഷ​​മാ​​യി​​രു​​ന്നു ക​​വ​​ർ​​ച്ച. ആ​​​ന​​​ന്ദ​​​കു​​​മാ​​​റി​​നു (49 ) പു​​റ​​മെ അ​​​മ്മ സ്വ​​​ർ​​​ണ​​​മ്മ (72), ഭാ​​​ര്യ ഷാ​​​രി (46 ) മ​​​ക്ക​​​ൾ ദീ​​​പ​​​ക്, രൂ​​​പ​​​ക് എ​​​ന്നി​​​വ​​രും വീ​​ട്ടി​​ലു​​ണ്ടാ​​യി​​രു​​ന്നു.


ത​​ല​​യ്ക്ക​​ടി​​ച്ചു

ത​​ട​​യാ​​ൻ നോ​​​ക്കി​​​യ ആ​​​ന​​​ന്ദ​​​കു​​​മാ​​​റി​​​ന്‍റെ ത​​​ല​​​യ്ക്ക​​​ടി​​​ച്ചു പ​​​രി​​​ക്കേ​​​ൽ​​​പ്പി​​​ക്കു​​​ക​​​യും വാ​​​യി​​​ൽ തു​​​ണി തി​​​രു​​​കു​​ക​​യും​​ചെ​​യ്തു. ഷാ​​​രി​​​യെ ബാ​​​ത്ത്റൂ​​​മി​​​ലും അ​​​മ്മ​​​യെ​​​യും ര​​​ണ്ടു മ​​​ക്ക​​​ളെ​​​യും ഒ​​​രോ മു​​​റി​​​യി​​​ലു​​മാ​​യി പൂ​​​ട്ടി​​​യി​​​ട്ടു. കാ​​​ക്ക​​​നാ​​​ട് സ്വ​​​കാ​​​ര്യ ക​​​ന്പ​​​നി​​​യി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​ണ് ആ​​​ന​​​ന്ദ്. സ്വ​​​ർ​​​ണ​​​വും പ​​​ണ​​​വും കൂ​​​ടാ​​​തെ നാ​​​ലു മൊ​​​ബൈ​​​ൽ ഫോ​​​ണു​​​ക​​​ൾ, ലാ​​​പ്ടോ​​​പ്, എ​​​ടി​​​എം, ക്രെ​​​ഡി​​​റ്റ് കാ​​​ർ​​​ഡു​​​ക​​​ൾ എ​​​ന്നി​​​വ​​​യും ക​​​വ​​​ർ​​​ച്ച​​ക്കാ​​ർ കൊ​​ണ്ടു​​പോ​​യി. മൂ​​​ന്നു മ​​​ണി​​​ക്കൂ​​​റോ​​​ളം സം​​ഘം വീ​​​ടി​​​നു​​​ള്ളി​​​ൽ ത​​​ങ്ങി.ക​​​വ​​​ർ​​​ച്ച​​ക്കാ​​ർ പോ​​​യ ശേ​​​ഷം ഇ​​​ള​​​യ​​മ​​​ക​​​നാ​​​യ രൂ​​​പ​​​ക് സ്വ​​യം കെ​​​ട്ട​​​ഴി​​​ച്ചു പു​​റ​​ത്തെ​​ത്തി ഒ​​​ച്ച​​വ​​​ച്ചു സ​​​മീ​​​പ​​​വാ​​​സി​​​ക​​​ളെ വി​​​വ​​​ര​​മ​​റി​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചതായി സൂചനയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.