കു​ട്ടി​ക്കൂ​ട്ടം അം​ഗ​ങ്ങ​ള്‍ക്കാ​യി കൈ​റ്റി​ന്‍റെ മൊ​ബൈ​ല്‍ ആ​പ് നി​ര്‍​മാ​ണ പരിശീലനം
Sunday, December 17, 2017 12:07 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥ​​​ന​​​ത്തെ 30000 ‘ഹാ​​​യ് സ്‌​​​കൂ​​​ള്‍’ കു​​​ട്ടി​​​ക്കൂ​​​ട്ടം അം​​​ഗ​​​ങ്ങ​​​ള്‍​ക്ക് ക്രി​​​സ്മ​​​സ് അ​​​വ​​​ധി​​​ക്കാ​​​ല​​​ത്ത് കേ​​​ര​​​ളാ ഇ​​​ന്‍​ഫ്രാ​​​സ്ട്ര​​​ക്ച​​​ര്‍ ആ​​​ൻ​​​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി ഫോ​​​ര്‍ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ന്‍ (കൈ​​​റ്റ്) പ്ര​​​ത്യേ​​​ക മൊ​​​ബൈ​​​ല്‍ ആ​​​പ് നി​​​ര്‍​മാ​​​ണ പ​​​രി​​​ശീ​​​ല​​​നം ന​​​ല്‍​കും. ഓ​​​ണാ​​​വ​​​ധി​​​ക്കാ​​​ല​​​ത്ത് കു​​​ട്ടി​​​ക്കൂ​​​ട്ടം അം​​​ഗ​​​ങ്ങ​​​ള്‍​ക്കാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച ‘ഇ @ ഉ​​​ത്സ​​​വ് 2017’ ക്യാ​​​മ്പി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത മു​​​ഴു​​​വ​​​ന്‍ കു​​​ട്ടി​​​ക​​​ള്‍​ക്കും തു​​​ട​​​ര്‍​പ​​​രി​​​ശീ​​​ല​​​നം ന​​​ല്‍​കും. 27 മു​​​ത​​​ല്‍ 30 വ​​​രെ വി​​​വി​​​ധ ബാ​​​ച്ചു​​​ക​​​ളാ​​​യാ​​​ണ് പ​​​രി​​​ശീ​​​ല​​​നം.

ഡ്രാ​​​ഗ് ആ​​​ൻ​​​ഡ് ഡ്രോ​​​പ് മാ​​​തൃ​​​ക​​​യി​​​ല്‍ ആ​​​ന്‍​ഡ്രോ​​​യ്ഡ് ആ​​​പ്പു​​​ക​​​ള്‍ ത​​​യാ​​​റാ​​​ക്കാ​​​ന്‍ സ​​​ഹാ​​​യി​​​ക്കു​​​ന്ന ഓ​​​പ്പ​​​ണ്‍​സോ​​​ഴ്‌​​​സ് സോ​​​ഫ്റ്റ്‌​​​വെ​​​യ​​​റാ​​​യ ആ​​​പ് ഇ​​​ന്‍​വെ​​​ന്‍റ​​​ര്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് പ​​​രി​​​ശീ​​​ല​​​നം ന​​​ല്‍​കു​​​ക.

അ​​​മേ​​​രി​​​ക്ക​​​യി​​​ലെ മാ​​സ​​ച്യു​​​സെ​​​റ്റ്‌​​​സ് ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ടെ​​​ക്‌​​​നോ​​​ള​​​ജി​​​യാ​​​ണ് ആ​​​പ് ഇ​​​ന്‍​വെ​​​ന്‍റ​​​റി​​​നു​​​ള്ള പി​​​ന്തു​​​ണ ന​​​ല്‍​കു​​​ന്ന​​​ത്. ബ​​​ട്ട​​​ണ്‍ അ​​​മ​​​ര്‍​ത്തു​​​മ്പോ​​​ള്‍ ക്രി​​​സ്മ​​​സ് ഗാ​​​നം കേ​​​ള്‍​പ്പി​​​ക്കു​​​ന്ന ക്രി​​​സ്മ​​​സ് ആ​​​പ്, ടൈ​​​പ്പ് ചെ​​​യ്യു​​​ന്ന​​​ത് അ​​​തു​​​പോ​​​ലെ കേ​​​ള്‍​പ്പി​​​ക്കു​​​ന്ന ആ​​​പ്, മൊ​​​ബൈ​​​ലി​​​ല്‍ മീ​​​ഡി​​​യ ഫ​​​യ​​​ലു​​​ക​​​ള്‍ കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​ന്‍ സാ​​​ധി​​​ക്കു​​​ന്ന ആ​​​പ്, കൈ​​​റ്റി​​​ന്‍റെ വി​​​വി​​​ധ വെ​​​ബ്‌​​​സൈ​​​റ്റു​​​ക​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​ന് സ​​​ഹാ​​​യി​​​ക്കു​​​ന്ന കൈ​​​റ്റ് സൈ​​​റ്റ്‌​​​സ് ആ​​​പ് തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് ആ​​​പ് ഇ​​​ന്‍​വെ​​​ന്‍റ​​​ര്‍ വ​​​ഴി കു​​​ട്ടി​​​ക​​​ള്‍ ത​​​യാ​​​റാ​​​ക്കു​​​ക.
പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന് എ​​​ല്ലാ സ​​​ബ് ജി​​​ല്ല​​​ക​​​ളി​​​ലും കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ സ​​​ജ്ജീ​​​ക​​​രി​​​ച്ച​​​താ​​​യി കൈ​​​റ്റ് വൈ​​​സ് ചെ​​​യ​​​ര്‍​മാ​​​ന്‍ കെ. ​​​അ​​​ന്‍​വ​​​ര്‍ സാ​​​ദ​​​ത്ത് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.