റ​ബ​ർ റീ​പ്ലാ​ന്‍റിനു സം​വി​ധാ​നമൊ​രു​ക്ക​ണ​ം: എ​ൽ​ഡി​എ​ഫ്
Sunday, December 17, 2017 12:18 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​ള​​​ർ​​​ച്ച മു​​​റ്റി​​​യ റ​​​ബ​​​ർമ​​​ര​​​ങ്ങ​​​ൾ മു​​​റി​​​ച്ചുമാ​​​റ്റി റീ​​​പ്ലാ​​​ന്‍റ് ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്ക​​​ണ​​​മെ​​​ന്ന് ഇ​​​ട​​​തു മു​​​ന്ന​​​ണി​​​യോ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. റ​​​ബ​​​ർ മ​​​ര​​​ങ്ങ​​​ൾ മു​​​റി​​​ച്ചു​​നീ​​​ക്കു​​​ന്ന​​​തി​​​നാ​​​യി സ​​​ർ​​​ക്കാ​​​ർ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള തു​​​ക മ​​​ര​​​ത്തി​​​ന്‍റെ വി​​​ല​​​യേ​​​ക്കാ​​​ൾ ഉ​​​യ​​​ർ​​​ന്ന​​​താ​​​ണെ​​​ന്ന പ​​​രാ​​​തി​​​യും ഉ​​​യ​​​ർ​​​ന്നു. തോ​​​ട്ടം മേ​​​ഖ​​​ല​​​യു​​​ടെ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു സ​​​ർ​​​ക്കാ​​​രി​​​നോ​​​ടു മു​​​ന്ന​​​ണി യോ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​താ​​​യി മു​​​ന്ന​​​ണി തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ വി​​​ശ​​​ദീ​​​ക​​​രി​​​ച്ച ക​​​ണ്‍​വീ​​​ന​​​ർ വൈ​​​ക്കം വി​​​ശ്വ​​​ൻ പ​​​റ​​​ഞ്ഞു.

സം​​​സ്ഥാ​​​ന​​​ത്തെ ക്വാ​​​റി​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം സ്തം​​​ഭി​​​പ്പി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ടാ​​​ണു ക​​​ള​​​ക്ട​​​ർ​​​മാ​​​രും ആ​​​ർ​​​ഡി​​​ഒ​​​മാ​​​രും സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നാ​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ നി​​​ർ​​​മാ​​​ണ മേ​​​ഖ​​​ല സ്തം​​​ഭി​​​ച്ചു. ഇ​​​തോ​​​ടെ വി​​​ക​​​സ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ത​​​ട​​​സ​​​പ്പെ​​​ടു​​​ക​​​യും തൊ​​​ഴി​​​ൽ അ​​​വ​​​സ​​​രം കു​​​റ​​​യു​​​ക​​​യും ചെ​​​യ്തു. പ്ര​​​ശ്ന​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ ഉ​​​ട​​​ന​​​ടി ഇ​​​ട​​​പെ​​​ട്ടു ആ​​​വ​​​ശ്യ​​​മാ​​​യ തീ​​​രു​​​മാ​​​നം എ​​​ടു​​​ക്ക​​​ണം. പു​​​റ​​​ത്തു​​നി​​​ന്നു മ​​​ണ​​​ൽ കൊ​​​ണ്ടു വ​​​രു​​​ന്ന​​​തി​​​നെ ചി​​​ല നി​​​ക്ഷി​​​പ്ത താ​​​ത്​​​പ​​​ര്യ​​​ക്കാ​​​ർ എ​​​തി​​​ർ​​​ക്കു​​​ക​​​യാ​​​ണ്.


ഓ​​​ഖി ദു​​​ര​​​ന്ത​​​ത്തെ ദേ​​​ശീ​​​യ ദു​​​ര​​​ന്ത​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ൻ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ൽ സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്ത​​​ണം. കാ​​​ണാ​​​താ​​​യ മു​​​ഴു​​​വ​​​ൻ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെയും ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്ക​​​ണം. പ്ര​​​ഖ്യാ​​​പി​​​ച്ച ദു​​​രി​​​താ​​​ശ്വാ​​​സ പാ​​​ക്കേ​​​ജ് വേ​​​ഗ​​​ത്തി​​​ൽ ന​​​ട​​​പ്പാ​​​ക്ക​​​ണം. ദു​​​രു​​​താ​​​ശ്വാ​​​സ ഫ​​​ണ്ട് പൂ​​​ർ​​​ണ​​​മാ​​​യി വി​​​നി​​​യോ​​​ഗി​​​ക്ക​​​ണം. റേ​​​ഷ​​​ൻ വി​​​ത​​​ര​​​ണ​​​ത്തി​​​ൽ പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നും എ​​​ൽ​​​ഡി​​​എ​​​ഫ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.