ഓ​ഖി മു​ന്ന​റി​യി​പ്പ്: വീ​ഴ്ച​യെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം വേ​ണ​മെന്നു ര​മേ​ശ് ചെ​ന്നി​ത്ത​ല
Sunday, December 17, 2017 12:18 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്തു ക​​ന​​ത്ത നാ​​ശം വി​​ത​​ച്ച ഓ​​ഖി ചു​​ഴ​​ലി​​ക്കൊ​​ടു​​ങ്കാ​​റ്റി​​ന്‍റെ വ​​ര​​വു തി​​രി​​ച്ച​​റി​​ഞ്ഞു മു​​ൻ​​ക​​രു​​ത​​ൽ ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കു​​ന്ന​​തി​​ലു​​ണ്ടാ​​യ ഗു​​രു​​ത​​ര​​മാ​​യ വീ​​ഴ്ച​​യെ​​ക്കു​​റി​​ച്ച് ഉ​​ന്ന​​ത​​ത​​ല അ​​ന്വേ​​ഷ​​ണം ന​​ട​​ത്ത​​ണ​​മെ​​ന്ന് പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല ആ​​വ​​ശ്യ​​പ്പെ​​ട്ടു.

കാ​​ലാ​​വ​​സ്ഥ​​യി​​ലെ നേ​​രി​​യ വ്യ​​തി​​യാ​​ന​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു മു​​ൻ​​കൂ​​ട്ടി അ​​റി​​യാ​​ൻ ത​​ക്ക​​വ​​ണ്ണം ശാ​​സ്ത്രം പു​​രോ​​ഗ​​മി​​ച്ചി​​ട്ടും അ​​ത്യാ​​ധു​​നി​​ക സം​​വി​​ധാ​​ന​​ങ്ങ​​ൾ ല​​ഭ്യ​​മാ​​യി​​ട്ടും ഓ​​ഖി​​യു​​ടെ വ​​ര​​വു തി​​രി​​ച്ച​​റി​​ഞ്ഞു മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കാ​​ൻ ക​​ഴി​​യാ​​തെ പോ​​യ​​ത് അ​​ത്യ​​ന്തം ഗൗ​​ര​​വ​​മേ​​റി​​യ​​താ​​ണ്. മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ൾ ക​​ട​​ലി​​ൽ പോ​​ക​​രു​​തെ​​ന്നു മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി​​യി​​രു​​ന്നെ​​ങ്കി​​ൽ ഒ​​ഴി​​വാ​​ക്കാ​​മാ​​യി​​രു​​ന്ന ദു​​ര​​ന്ത​​മാ​​ണി​​ത്. ഇ​​തി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​ക​​ളെ ക​​ണ്ടെ​​ത്ത​​ണം. സം​​സ്ഥാ​​ന​​ത്തി​​ന് എ​​ല്ലാ മു​​ന്ന​​റി​​യി​​പ്പു​​ക​​ളും ന​​ൽ​​കി​​യി​​രു​​ന്നെ​​ന്നാ​​ണ് കേ​​ന്ദ്ര കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ കേ​​ന്ദ്രം പ​​റ​​യു​​ന്ന​​ത്. ഇ​​തി​​ന്‍റെ യാ​​ഥാ​​ർ​​ഥ്യം അ​​റി​​യു​​ന്ന​​തി​​ന് ഉ​​ന്ന​​ത ത​​ല അ​​ന്വേ​​ഷ​​ണം കൂ​​ടി​​യേ തീ​​രൂ.


പു​​റ്റി​​ങ്ങ​​ൽ വെ​​ടി​​ക്കെ​​ട്ട​​പ​​ക​​ടം ഉ​​ണ്ടാ​​യ​​പ്പോ​​ൾ 24 മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ൽ അ​​ന്ന​​ത്തെ യു​​ഡി​​എ​​ഫ് സ​​ർ​​ക്കാ​​ർ ജു​​ഡീ​​ഷ​​ൽ അ​​ന്വേ​​ഷ​​ണം പ്ര​​ഖ്യാ​​പി​​ച്ചു. ഇ​​ത്ര വ​​ലി​​യ ദു​​ര​​ന്ത​​മു​​ണ്ടാ​​യി​​ട്ടും അ​​ന്വേ​​ഷ​​ണ​​ത്തി​​ന് ന​​ട​​പ​​ടി ഉ​​ണ്ടാ​​യി​​ട്ടി​​ല്ല. അ​​ന്വേ​​ഷ​​ണം വേ​​ണ​​മെ​​ന്ന് ല​​ത്തീ ൻ സ​​ഭ തു​​ട​​ക്കം മു​​ത​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടും ഫ​​ല​​മു​​ണ്ടാ​​യിട്ടി​​ല്ല.

ദു​​ര​​ന്ത​​മു​​ണ്ടാ​​യ ശേ​​ഷം ദു​​രി​​താ​​ശ്വാ​​സ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​ത്തു​​ന്ന​​തി​​ലും വീ​​ഴ്ച സം​​ഭ​​വി​​ച്ചു. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഇ​​തി​​ന്‍റെ എ​​ല്ലാ വ​​ശ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചും അ​​ന്വേ​​ഷ​​ണം വേ​​ണ​​മെ​​ന്നും പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.