അ​വ​യ​വ​ ദാ​താ​ക്ക​ളു​ടെ​യും സ്വീകരിച്ചവരുടെയും കലാ,കായികമേള
Wednesday, January 3, 2018 2:09 AM IST
തൃ​​​ശൂ​​​ർ: അ​​​വ​​​യ​​​വ ദാ​​​താ​​​ക്ക​​​ളെ​​​യും അ​​​വ​​​യ​​​വം സ്വീ​​ക​​രി​​ച്ചു പു​​​തു​​ജീ​​വി​​തം ല​​​ഭി​​​ച്ച​​​വ​​​രെ​​​യും പ​​​ങ്കെ​​​ടു​​​പ്പി​​​ച്ച് ക​​​ലാ​​​കാ​​​യി​​​ക മ​​​ത്സ​​​രം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. ഇ​​​ന്ത്യ​​​യി​​​ൽ ആ​​​ദ്യ​​​മാ​​​യി തൃ​​​ശൂ​​​രി​​​ൽ ന​​​ട​​​ത്തു​​​ന്ന ഈ ​​​സം​​​ഗ​​​മം ശാ​​​ന്തി മെ​​​ഡി​​​ക്ക​​​ൽ ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ സെ​​​ന്‍റ​​​റും കി​​​ഡ്നി ഫൗ​​​ണ്ടേ​​​ഷ​​​നും കോ​​​ണ്‍​ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ചാ​​​രി​​​റ്റ​​​ബി​​​ൾ ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​നും സം​​​യു​​​ക്ത​​​മാ​​​യാ​​​ണ് ന​​​ട​​​ത്തു​​​ന്ന​​​ത്. ലോ​​​ക വൃ​​​ക്ക​​​ദി​​​ന​​​മാ​​​യ മാ​​​ർ​​​ച്ച് എ​​​ട്ടി​​​നാ​​​ണ് മേ​​​ള.

ഗെ​​​യിം​​​സി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ ജ​​​നു​​​വ​​​രി 31നു ​​​മു​​​മ്പു പേ​​​ര് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം. ടേ​​​ബി​​​ൾ ടെ​​​ന്നീ​​​സ്, സ്ലോ ​​​സൈ​​​ക്കി​​​ൾ, ബാ​​​ഡ്മി​​​ന്‍റ​​​ണ്‍, ബാ​​​സ്ക​​​റ്റ്ബോ​​​ൾ ത്രോ, ​​​ചെ​​​സ്, കാ​​​രം​​​സ്, ക്രി​​​ക്ക​​​റ്റ് ബൗ​​​ളിം​​​ഗ് തു​​​ട​​​ങ്ങി​​​യ ഇ​​​ന​​​ങ്ങ​​​ളി​​​ലാ​​​ണ് മ​​​ത്സ​​​രം.


അ​​​വ​​​യ​​​വ​​​ദാ​​​താ​​​ക്ക​​​ൾ​​​ക്കും സ്വീ​​​ക​​​ർ​​​ത്താ​​​ക്ക​​​ൾ​​​ക്കും മ​​​റ്റു​​​ള്ള​​​വ​​​രെ​​​പ്പോ​​​ലെ ത​​​ന്നെ ആ​​​രോ​​​ഗ്യ​​​പ​​​ര​​​മാ​​​യ ജീ​​​വി​​​തം ന​​​യി​​​ക്കാ​​​മെ​​​ന്നു മ​​​ന​​​സി​​​ലാ​​​ക്കി​​​ക്കൊ​​​ടു​​​ക്കു​​​ക, അ​​​വ​​​യ​​​വ ദാ​​​ന​​​ത്തി​​​ന്‍റെ പ്രാ​​​ധാ​​​ന്യം ജ​​​ന​​​ങ്ങ​​​ളി​​​ലെ​​​ത്തി​​​ക്കു​​​ക, ജീ​​​വി​​​താ​​​നു​​​ഭ​​​വ​​​ങ്ങ​​​ൾ പ​​​ങ്കു​​​വ​​​യ്ക്കു​​​ക തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് ഈ ​​​സം​​​ഗ​​​മ​​​ത്തി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്നു ശാ​​​ന്തി മെ​​​ഡി​​​ക്ക​​​ൽ ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ സെ​​​ന്‍റ​​​ർ ഡ​​യ​​റ​​ക്ട​​ർ ഉ​​​മ പ്രേ​​​മ​​​ൻ പ​​​റ​​​ഞ്ഞു. ഗെ​​​യിം​​​സി​​​ന്‍റെ ന​​​ട​​​ത്തി​​​പ്പി​​​നാ​​​യി 21 അം​​​ഗ ക​​​മ്മി​​​റ്റി​​​യും രൂ​​​പീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.