ഓ​ഖി ദുരന്തം: മൂന്നു മൃ​ത​ദേ​ഹ​ങ്ങ​ൾ​ തി​രി​ച്ച​റി​ഞ്ഞു
ഓ​ഖി ദുരന്തം: മൂന്നു മൃ​ത​ദേ​ഹ​ങ്ങ​ൾ​ തി​രി​ച്ച​റി​ഞ്ഞു
Wednesday, January 3, 2018 2:09 AM IST
തിരുവനന്തപുരം: ഓ​​​ഖി ദു​​​ര​​​ന്ത​​​ത്തി​​​ൽ മ​​​രി​​​ച്ച മൂന്നുപേ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹം​​​കൂ​​​ടി തി​​​രി​​​ച്ച​​​റി​​​ഞ്ഞു. കു​​​ടും​​​ബ​​​ത്തി​​​ന്‍റെ ദാ​​​രി​​​ദ്ര്യ മ​​​ക​​​റ്റാ​​​ൻ ക​​​ട​​​ലി​​​ലി​​​റ​​​ങ്ങി​​​യ വി​​​ഴി​​​ഞ്ഞം പ​​​ള്ളി​​​ത്തു​​​റ പു​​​ര​​​യി​​​ട​​​ത്തി​​​ൽ ജെ​​​റോ​​​ണി​​​ന്‍റെ (55) യും ​​​പു​​​ല്ലു​​​വി​​​ള കി​​​ണ​​​റ്റ​​​ടി വി​​​ളാ​​​കം വീ​​​ട്ടി​​​ൽ സി​​​റി​​ൾ മി​​​രാ​​​ൻ​​​ഡ (55)യു​​​ടെ​​​യും ക​​​ന്യാ​​​കു​​​മാ​​​രി തൂ​​​ത്തൂ​​​ര്‍ സ്വ​​​ദേ​​​ശി സ​​​നു​​​സി​​​ലോ​​​സി​​​ന്‍റെ മ​​​ക​​​ന്‍ വി​​​ല്‍​ഫ്രെ​​​ഡി​​​ന്‍റെയും (58) മൃതദേഹ മാണ് തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​ത്. മി​​​രാ​​​ൻ​​​ഡ​​​യു​​​ടെ മ​​​രു​​​മ​​​ക​​​ൻ ജേ​​​ക്ക​​​ബ് മു​​​ത്തു പി​​​ള്ള (32) ക്കാ​​​യു​​​ള്ള വീ​​​ട്ടു​​​കാ​​​രു​​​ടെ കാ​​​ത്തി​​​രി​​​പ്പ് തു​​​ട​​​രു​​​ന്നു.

ഡി​​​എ​​​ൻ​​​എ ടെ​​​സ്റ്റി​​​ലൂ​​​ടെയാണ് മൃതദേഹങ്ങൾ തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​ത് .​കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി മോ​​​ർ​​​ച്ച​​​റി​​​യി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​ട്ടു​​​ള്ള ജെ​​​റോ​​​ണി​​​ന്‍റെ യും ​​​സി​​​റി​​ൾ മി​​​രാ​​​ൻ​​​ഡയു​​​ടെ​​​യും മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ഏ​​​റ്റു​​​വാ​​​ങ്ങാ​​​ൻ ബ​​​ന്ധു​​​ക്ക​​​ൾ പു​​​റ​​​പ്പെ​​​ട്ടു.വി​​​ല്‍​ഫ്രെ​​​ഡി​​​ന്‍റെ മൃതദേഹം ശ്രീചിത്ര മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. മൃ​​​ത​​​ദേ​​​ഹം ഇ​​​ന്നു ബ​​​ന്ധു​​​ക്ക​​​ള്‍ ഏ​​​റ്റു​​​വാ​​​ങ്ങും.

വി​​​ഴി​​​ഞ്ഞം സ്വ​​​ദേ​​​ശി സി​​​ന്ധു​​​ദാ​​​സി​​​ന്‍റെ വ​​​ള്ള​​​ത്തി​​​ലാ​​​ണ് ന​​​വം​​​ബ​​​ർ 29ന് ​​​വൈ​​​കു​​​ന്നേ​​​രം ജെ​​​റോ​​​ണും സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​യ ക്രി​​​സ്റ്റ​​​ഡി​​​മ, ഷൈ​​​ൻ എ​​​ന്നി​​​വ​​​ർ വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖ​​​ത്തു​​നി​​​ന്നു പു​​​റ​​​പ്പെ​​​ട്ട​​​ത് .

വീ​​​ട്ടു​​​കാ​​​രു​​​ടെ ഒ​​​രു മാ​​​സ​​​ത്തി​​​ല​​​ധി​​​ക​​​മു​​​ള്ള കാ​​​ത്തി​​​രി​​​പ്പി​​​നൊ​​​ടു​​​വി​​​ൽ ജെ​​​റോ​​​മി​​​നെ തി​​​രി​​​ച്ച​​​റി​​​ഞ്ഞെ​​​ങ്കി​​​ലും ക്രി​​​സ്റ്റ​​​ഡി​​​മ​​​യും ഷൈ​​​നും ഇ​​​നി​​​യും തി​​​രി​​​ച്ചെ​​​ത്ത​​​ണം. ജ​​​ന്മ​​​നാ അം​​​ഗ പ​​​രി​​​മി​​​ത​​​നാ​​​യി​​​രു​​​ന്നു ജെ​​​റോ​​​ൺ ഭാ​​​ര്യ​​​യും ര​​​ണ്ടു പെ​​​ൺ​​​മ​​​ക്ക​​​ളും മ​​​ക​​​നു​​​മു​​​ള്ള കു​​​ടും​​​ബ​​​ത്തി​​​ന്‍റെ പ​​​ട്ടി​​​ണി​​​യ​​​ക​​​റ്റാ​​​ണ് മീ​​​ൻ​​​പി​​​ടി​​​ക്കാ​​​ൻ പു​​​റ​​​പ്പെ​​​ട്ട​​​ത്. ഭാ​​​ര്യ ബേ​​​ബി. മ​​​ക്ക​​​ൾ: മി​​​നി ,അ​​​ശോ​​​ക​​​ൻ, സി​​​ന്ധു.

സി​​​റി​​​ൾ മി​​​രാ​​​ൻ​​​ഡ​​​യും മ​​​ക​​​ൾ ഷൈ​​​നി​​​യു​​​ടെ ഭ​​​ർ​​​ത്താ​​​വ് ജേ​​​ക്ക​​​ബ് മു​​​ത്തു​​​പ്പി​​​ള്ള​​​യും ത​​​മി​​​ഴ്നാ​​​ട് നീ​​​രോ​​​ടി സ്വ​​​ദേ​​​ശി​​​ക്കൊ​​​പ്പം ക്രി​​​സ്ഫ​​​റു​​​ടെ വ​​​ള്ള​​​ത്തി​​​ൽ വി​​​ഴി​​​ഞ്ഞ​​​ത്തു​​​നി​​​ന്നാ​​​ണു മീ​​​ൻ​​​പി​​​ടി​​​ക്കാ​​​ൻ പു​​​റ​​​പ്പെ​​​ട്ട​​​ത്.​​​ക​​​ഴി​​​ഞ്ഞ മാ​​​സം 24ന് ​​​നീ​​​രോ​​​ടി സ്വ​​​ദേ​​​ശി​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം തി​​​രി​​​ച്ച​​​റി​​​ഞ്ഞി​​​രു​​​ന്നു. അ​​​തി​​​നു​​​ശേ​​​ഷം ഇ​​​ന്ന​​​ലെ വ​​​രെ കാ​​​ത്തി​​​രി​​​ക്കേ​​​ണ്ടി വ​​​ന്നു സി​​​റി​​ൾ മി​​​രാ​​​ൻ​​​ഡ ക്കാ​​​യി. ഭാ​​​ര്യ: ത്രേ​​​സ്യ. മ​​​റ്റു​​​മ​​​ക്ക​​​ൾ: ഡി​​​ക്സ​​​ൺ, റോ​​​ബി​​​ൻ​​​സ​​​ൺ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.