തെ​ലു​ങ്കാ​ന വാ​ഹ​ന​ങ്ങ​ൾക്കു നികുതി ഈടാക്കും
തെ​ലു​ങ്കാ​ന വാ​ഹ​ന​ങ്ങ​ൾക്കു നികുതി ഈടാക്കും
Wednesday, January 3, 2018 2:09 AM IST
കോ​​​ഴി​​​ക്കോ​​​ട്: കേ​​​ര​​​ള​​​ത്തെ വാ​​​ഹ​​​ന​​​ നി​​​കു​​​തി​​​യി​​​ൽ നി​​​ന്നൊ​​​ഴി​​​വാ​​​ക്കി​​​യ ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ് സം​​​സ്ഥാ​​​ന​​ത്തി​​ന്‍റെ ക​​രാ​​ർ വാ​​ഹ​​ന​​ങ്ങ​​​ളെ ഇ​​​വി​​​ടെ​​​യും നി​​​കു​​​തി​​​യി​​​ൽ നി​​​ന്നൊ​​​ഴി​​​വാ​​​ക്കാ​​​നും തെ​​​ലു​​​ങ്കാ​​​ന സം​​​സ്ഥാ​​​ന​ വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്ക് നി​​​കു​​​തി ഈ​​​ടാ​​​ക്കാ​​​നും ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ ഉ​​​ത്ത​​​ര​​​വ്.

കേ​​​ര​​​ള​​​ത്തി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഏ​​​തെ​​​ങ്കി​​​ലും സം​​​സ്ഥാ​​​നം നി​​​കു​​​തി​​​യി​​​ള​​​വ് ന​​​ൽ​​​കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ൽ ആ ​​​ഇ​​​ള​​​വ് തി​​​രി​​​ച്ചും ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന കേ​​ര​​ള​​ത്തി​​ന്‍റെ ന​​​യം അ​​നു​​സ​​രി​​ച്ചാ​​ണ് ഉ​​​ത്ത​​​ര​​​വ്. കേ​​​ര​​​ള​​​ത്തി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​തും മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന നി​​​യ​​​മ​​​ത്തി​​​ലെ സെ​​​ക്‌​​​ഷ​​​ൻ 88 (8) പ്ര​​​കാ​​​രം സ്പെ​​​ഷ​​​ൽ പെ​​​ർ​​​മി​​​റ്റ് എ​​​ടു​​​ത്ത് അ​​​ന്യ​​​സം​​​സ്ഥാ​​​ന​​​ത്തേ​​​ക്ക് പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​തു​​​മാ​​​യ കോ​​​ൺ​​​ട്രാ​​​ക്ട് വാ​​ഹ​​ന​​ങ്ങ​​​ൾ​​​ക്ക് ഏ​​​തെ​​​ങ്കി​​​ലും സം​​​സ്ഥാ​​​നം ഇ​​​ള​​​വ് ന​​​ൽ​​​കു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ ആ ​​​സം​​​സ്ഥാ​​​ന​​​ത്ത് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത ഇ​​​ത്ത​​​രം വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്ക് കേ​​​ര​​​ള​​​ത്തി​​​ലും നി​​​കു​​​തി​​​യി​​​ള​​​വ് ല​​ഭി​​ക്കും.


കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്നു​​​ള്ള കോ​​​ൺ​​​ട്രാ​​​ക്ട് വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്ക് ആ​​​ന്ധ്ര​​​യി​​​ൽ നി​​​കു​​​തി പി​​​രി​​​ക്കു​​​ന്നി​​​ല്ല. അ​​​തേ​​​സ​​​മ​​​യം, ആ​​​ന്ധ്ര വി​​​ഭ​​​ജി​​​ച്ച് രൂ​​​പം​​​കൊ​​​ണ്ട തെ​​​ലു​​​ങ്കാ​​​ന​​​യി​​​ൽ നി​​​കു​​​തി ഈ​​​ടാ​​​ക്കു​​​ന്നു​​​ണ്ട്. കേ​​​ര​​​ള​​​ത്തി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് സ്പെ​​​ഷ​​​ൽ പെ​​​ർ​​​മി​​​റ്റ് എ​​​ടു​​​ത്ത് തെ​​​ലു​​​ങ്കാ​​​ന​​​യി​​​ലേ​​​ക്ക് പ്ര​​​വേ​​​ശി​​​ക്കു​​​ന്ന കോ​​​ൺ​​​ട്രാ​​​ക്ട് വാ​​ഹ​​ന​​ങ്ങ​​ൾ​​​ക്ക് തെ​​​ലു​​​ങ്കാ​​​ന മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പ് നി​​​കു​​​തി ഈ​​​ടാ​​​ക്കു​​​ന്ന​​​താ​​​യി പ​​​രാ​​​തി ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു. ഇ​​​ത് ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് കേ​​​ര​​​ള മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന നി​​​കു​​​തി നി​​​യ​​​മ​​​ത്തി​​​ലെ സെ​​​ക‌്ഷ​​​ൻ മൂ​​​ന്ന്(​​അ​​​ഞ്ച്) പ്ര​​​കാ​​​രം തെ​​​ലു​​​ങ്കാ​​​ന വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്ന് നി​​​കു​​​തി പി​​​രി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.


ബാ​​​ബു ചെ​​​റി​​​യാ​​​ൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.