നാട്ടിലേക്കുള്ള യാത്രയിൽ കന്യാസ്ത്രീ ട്രെയിനിൽനിന്നു വീണുമരിച്ചു
Saturday, January 13, 2018 1:16 AM IST
കോ​​​​ട്ട​​​​യം:​​​ നാ​​​ട്ടി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​യി​​​ൽ ക​​​ന്യാ​​​സ്ത്രീ ട്രെ​​​യി​​​നി​​​ൽനി​​​ന്നു വീ​​​ണു മ​​​രി​​​ച്ചു. കു​​​​റ​​​​വി​​​​ല​​​​ങ്ങാ​​​​ട് മ​​​​ണ്ണ​​​​യ്ക്ക​​​​നാ​​​​ട് കു​​​​ന്ന​​​​ത്ത് പ​​​​രേ​​​​ത​​​​നാ​​​​യ മാ​​​​ത്യു തോ​​​​മ​​​​സി (തൊ​​​​മ്മി​​​​ച്ചേ​​​​ട്ട​​​​ൻ)​​​​മ​​​​ക​​​​ൾ സി​​​​സ്റ്റ​​​​ർ സ്റ്റെ​​​​ല്ല കു​​​​ന്ന​​​​ത്താ​​​​ണ് (75 -ഫ്രാ​​​​ൻ​​​​സി​​​​സ്ക​​​​ൻ സി​​​​സ്റ്റേ​​​​ഴ്സ് ഓ​​​​ഫ് സെ​​​​ന്‍റ് ജോ​​​​സ​​​​ഫ്സ്) ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ർ​​​​ച്ചെ ര​​​​ണ്ടി​​​​ന് ഈ​​​​റോ​​​​ഡി​​​​നും തി​​​​രു​​​​പ്പൂ​​​​രി​​​​നും ഇ​​​​ട​​​​യി​​​​ൽ മ​​​​രി​​​​ച്ച​​​​ത്.

ബാ​​​​ത്ത് റൂ​​​​മി​​​​ൽ പോ​​​​യ​​​​പ്പോ​​​​ൾ ട്രെ​​​​യി​​​​നി​​​​ൽ​​​​നി​​​​ന്നു പു​​​​റ​​​​ത്തേ​​​​ക്കു വീ​​​​ണാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​യ​​​​ത്. സ​​​​ഹ​​​​യാ​​​​ത്രി​​​​ക​​​​യാ​​​​യ ക​​​​ന്യാ​​​​സ്ത്രീ ഉ​​​​ണ​​​​ർ​​​​ന്ന​​​​പ്പോ​​​​ൾ സി​​​​സ്റ്റ​​​​ർ സ്റ്റെ​​​​ല്ല​​​​യെ കാ​​​​ണാ​​​​തെ വ​​​​ന്ന​​​​തോ​​​​ടെ റെ​​​​യി​​​​ൽ​​​​വേ പോ​​​​ലീ​​​​സി​​​​നെ​ അ​​​​റി​​​​യി​​​​ക്കു​​​​ക​​​​യാ​​​യി​​​രു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​​പാ​​​​യ ച​​​​ങ്ങ​​​​ല വ​​​​ലി​​​​ച്ച് നി​​​​റു​​​​ത്തി ട്രെ​​​​യി​​​​നി​​​​ൽ തെ​​​​ര​​​​ച്ചി​​​​ൽ ന​​​​ട​​​​ത്തി​​​​യെ​​​​ങ്കി​​​​ലും ക​​​​ണ്ടെ​​​​ത്ത​​​​ാ നാ​​​​യി​​​​ല്ല.


ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ഒ​​​​ന്പ​​​​തി​​​​നു വി​​​​ജ​​​​ന​​​​മാ​​​​യ റെ​​​​യി​​​​ൽ​​​​വേ ട്രാ​​​​ക്കി​​​​നോ​​​​ടു ചേ​​​​ർ​​​​ന്നു മൃ​​​​ത​​​​ദേ​​​​ഹം ക​​​​ണ്ടെ​​​​ത്തി. പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ട​​​​ത്തി​​​​നു​​​​ശേ​​​​ഷം ഇ​​​​ന്നു 12നു ​​​​ചെ​​​​ന്നൈ മൈ​​​​ലാ​​​​പ്പൂ​​​​രി​​​​ലു​​​​ള്ള മ​​​​ഠം ചാ​​​​പ്പ​​​​ലി​​​​ൽ മൃ​​​​ത​​​​ദേ​​​​ഹം സം​​​​സ്ക​​​​രി​​​​ക്കും. 45 വ​​​​ർ​​​​ഷ​​​​മാ​​​​യി വി​​​​വി​​​​ധ മി​​​​ഷ​​​​ൻ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ൽ ന​​​​ഴ്സാ​​​​യി സേവനം ചെ​​​​യ്തു​​​​വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു സി​​​​സ്റ്റ​​​​ർ സ്റ്റെ​​​​ല്ല.

അമ്മ: പ​​​​രേ​​​​ത​​​​യാ​​​​യ അ​​​​ന്ന​​​​മ്മ മ​​​​ണ്ണ​​​​യ്ക്ക​​​​നാ​​​​ട് ഇ​​​​ട​​​​യാ​​​​റ്റു​​​​കു​​​​ഴി കു​​​​ടും​​​​ബാം​​​​ഗം. സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ൾ: ഏ​​​​ലി​​​​ക്കു​​​​ട്ടി ചാ​​​​ക്കോ വാ​​​​ഴ​​​​പ്പ​​​​റ​​​​ന്പി​​​​ൽ (കു​​​​ര്യ​​​​നാ​​​​ട്), സി​​​​സ്റ്റ​​​​ർ റോ​​​​സ് കു​​​​ന്ന​​​​ത്ത് (ഫാ​​​​ത്തി​​​​മ കോ​​​​ണ്‍​വ​​​​ന്‍റ്, കൊ​​​​ച്ചി), ലി​​​​ല്ലി​​​​ക്കു​​​​ട്ടി ദേ​​​​വ​​​​സ്യ, പ​​​​രേ​​​​ത​​​​രാ​​​​യ ചി​​​​ന്ന​​​​മ്മ ജോ​​​​സ​​​​ഫ് മു​​​​ള്ളം​​​​കു​​​​ഴി​​​​യി​​​​ൽ (മ​​​​ണ്ണ​​​​യ്ക്ക​​​​നാ​​​​ട്), സി​​​​സ്റ്റ​​​​ർ വി​​​​ക്ടോ​​​​റി​​​​യ കു​​​​ന്ന​​​​ത്ത്.