ശ്രീജീവിന്‍റെ ക​സ്റ്റ​ഡി മ​ര​ണം മ​റ​യ്ക്കാ​ൻ പോ​ലീ​സ് ക​ള്ള​ത്തെളിവ് ഉണ്ടാ​ക്കി​: ജ​സ്റ്റീ​സ് നാ​രാ​യ​ണ​ക്കു​റു​പ്പ്
Monday, January 15, 2018 1:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ്രീ​​​ജീ​​​വി​​​ന്‍റേ​​​ത് ക​​​സ്റ്റ​​​ഡി മ​​​ര​​​ണം ത​​​ന്നെ​​​യെ​​​ന്നും ഇ​​​തു മ​​​റ​​​ച്ചു​​​വ​​​യ്ക്കാ​​​ൻ പോ​​​ലീ​​​സ് ക​​​ള്ള​​​ത്തെ​​​ളി​​​വു​​​ണ്ടാ​​​ക്കി​​​യെ​​​ന്നും പോ​​​ലീ​​​സ് കം​​​പ്ലെ​​​യ്ന്‍റ്സ് അ​​​ഥോ​​​റി​​​റ്റി മു​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ജ​​​സ്റ്റീസ് കെ. ​​​നാ​​​രാ​​​യ​​​ണ​​​ക്കു​​​റു​​​പ്പ്. പോ​​​ലീ​​​സ് കം​​​പ്ലെ​​​യ്ന്‍റ്സ് അ​​​ഥോ​​​റി​​​റ്റി ചെ​​​യ​​​ർ​​​മാ​​​നാ​​​യി​​​രി​​​ക്കേ ശ്രീ​​​ജി​​​വി​​​ന്‍റെ ക​​​സ്റ്റ​​​ഡി മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്നു താ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു. ത​​​ന്‍റെ ഉ​​​ത്ത​​​ര​​​വു സ്റ്റേ ​​​ചെ​​​യ്ത ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ൽ അ​​​വ്യ​​​ക്ത​​​ത​​​യു​​​ണ്ട്. ഇ​​​തു നീ​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ നി​​​യ​​​മ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചി​​​ല്ലെ​​​ന്നും ജ​​​സ്റ്റീ​​​സ് നാ​​​രാ​​​യ​​​ണ​​​ക്കു​​​റു​​​പ്പു പ​​​റ​​​ഞ്ഞു.


പോ​​​ലീ​​​സ് കം​​​പ്ലെ​​​യ​​​ന്‍റ്സ് അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു സം​​​സ്ഥാ​​​നം കേ​​​ന്ദ്ര​​​ത്തോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. എ​​​ന്നാ​​​ൽ, ആ​​​രോ​​​പ​​​ണ വി​​​ധേ​​​യ​​​രാ​​​യ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചു ഉ​​​ത്ത​​​ര​​​വ് സ്റ്റേ ​​​ചെ​​​യ്യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.