എറണാകുളത്തു വീണ്ടും കവർച്ച; നൂറു പവനും ഒരു ലക്ഷം രൂപയും കവർന്നു
എറണാകുളത്തു വീണ്ടും കവർച്ച; നൂറു പവനും ഒരു ലക്ഷം രൂപയും കവർന്നു
Monday, January 15, 2018 1:15 AM IST
ആ​​ലു​​വ/​​കൊ​​ച്ചി: പ​​ട്ടാ​​പ്പ​​ക​​ൽ വീ​​ട് കു​​ത്തി​​ത്തു​​റ​​ന്ന് നൂ​​റു പ​​വ​​ൻ സ്വ​​ർ​​ണാ​​ഭ​​ര​​ണ​​ങ്ങ​​ളും ഒ​​രു ല​​ക്ഷം രൂ​​പ​​യും ക​​വ​​ർ​​ന്നു. ആ​​ലു​​വ-​പെ​​രു​​ന്പാ​​വൂ​​ർ റൂ​​ട്ടി​​ൽ മ​​ഹി​​ളാ​​ല​​യം ക​​വ​​ല​​യി​​ൽ പ​​ടി​​ഞ്ഞാ​​റേ​​പ​​റ​​ന്പി​​ൽ അ​​ബ്ദു​​ള്ള​​യു​​ടെ വീ​​ട്ടി​​ൽ ആ​​രു​​മി​​ല്ലാ​​ത്ത സ​​മ​​യ​​ത്താ​​യി​​രു​​ന്നു ക​​വ​​ർ​​ച്ച.​അ​​ബ്ദു​​ള്ള​​യും കു​​ടും​​ബ​​വും രാ​​വി​​ലെ മ​​ന്പു​​റ​​ത്തേ​ക്കു വീ​​ടു​​പൂ​​ട്ടി പോ​​യ​​താ​​ണ്. രാ​​ത്രി തി​​രി​​ച്ചെ​​ത്തി​​യ​​പ്പോ​​ഴാ​​ണു മോ​​ഷ​​ണ വി​​വ​​ര​​മ​​റി​​ഞ്ഞ​​ത്.

വീ​​ടി​​നു പി​​ന്നി​​ലെ ക​​ത​​കി​​ന്‍റെ താ​​ഴ് ത​​ക​​ർ​​ത്ത നി​​ല​​യി​​ലാ​​യി​​രു​​ന്നു. വീ​​ടി​​ന്‍റെ പി​​ൻ​​വ​​ശ​​ത്ത് വി​​ശാ​​ല​​മാ​​യ പ​​റ​​ന്പാ​​ണ്. ഒ​​രു വ​​ശ​​ത്ത് പെ​​രി​​യാ​​ർ പു​​ഴ​​യും മ​​റു​​വ​​ശ​​ത്ത് നി​​ർ​​മാ​​ണം ന​​ട​​ക്കു​​ന്ന ഫ്ളാ​​റ്റു​​മാ​​ണ്. മു​​ൻ​​വ​​ശ​​ത്ത് വ​​ഴി​​യു​​ടെ അ​​പ്പു​​റ​ത്തു​​മാ​​ത്ര​​മാ​​ണു വീ​​ടു​​ക​​ളു​​ള്ള​​ത്.


ഒ​​ന്നി​​ല​​ധി​​കം പേ​​ർ മോ​​ഷ​​ണ​സം​​ഘ​​ത്തി​​ലു​​ണ്ടാ​​കാ​​മെ​​ന്നു പോ​ലീ​സ് ക​രു​തു​ന്നു. മോ​​ഷ​​ണ​​ത്തി​​ന് ഉ​​പ​​യോ​​ഗി​​ച്ച ആ​​യു​​ധ​​ങ്ങ​ൾ വീ​ടി​നു​ള്ളി​ൽ​നി​ന്നു പോ​​ലീ​​സ് ക​​ണ്ടെ​​ടു​​ത്തു. ആ​​ലു​​വ അ​​ഡ്മി​​നി​​സ്ട്രേ​​ഷ​​ൻ ഡി​​വൈ​​എ​​സ്പി ജ​​യ​​രാ​​ജ്, എ​​സ്ഐ യാ​​ക്കോ​​ബ് എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പോ​​ലീ​​സ് പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി.വീടിനു സ​​മീ​​പ​​ത്ത് നി​​ർ​​മാ​​ണം ന​​ട​​ക്കു​​ന്ന ഫ്ളാ​​റ്റി​​ലെ തൊ​​ഴി​​ലാ​​ളി​​ക​​ളെ കേ​​ന്ദ്രീ​​ക​​രി​​ച്ചാ​​ണ് അ​​ന്വേ​​ഷ​​ണം. വീ​​ട്ടു​​കാ​​ർ പോ​​യ​​തും തി​​രി​​കെ വ​​രു​​ന്ന​​തു​​മാ​​യ സ​​മ​​യം കൃ​​ത്യ​​മാ​​യി അ​​റി​​യു​​ന്ന​​വ​​രാ​​ണ് മോ​​ഷ​​ണം ന​​ട​​ത്തി​​യി​​രി​​ക്കു​​ന്ന​​തെ​​ന്നാ​​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.