നൂതനചികിത്സാരീതികളിൽ കാരിത്താസിന്‍റെ സംഭാവന വിലപ്പെട്ടത്: രമേശ് ചെന്നിത്തല
നൂതനചികിത്സാരീതികളിൽ കാരിത്താസിന്‍റെ സംഭാവന വിലപ്പെട്ടത്: രമേശ് ചെന്നിത്തല
Monday, January 15, 2018 1:46 AM IST
കോ​​ട്ട​​യം: ഡ​​യാ​​ലി​​സിസ് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള നൂ​​ത​​ന​​ചി​​കി​​ത്സ​ക​ളി​ലൂ​ടെ കാ​​രി​​ത്താ​​സ് ആ​ശു​പ​ത്രി ന​​ൽ​​കി​​യ സം​​ഭാ​​വ​​ന​​ക​​ൾ വി​​ല​​പ്പെ​​ട്ട​​താ​​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കോ​​ട്ട​​യം കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി​​യി​​ലെ ന്യൂ​​ക്ലി​​യ​​ർ മെ​​ഡി​​സി​​ൻ വി​​ഭാ​​ഗം, പെ​​റ്റ് സി​​ടി സ്കാ​​ൻ എ​​ന്നി​​വ​​യു​​ടെ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ജീ​​വി​​ത​​ശൈ​​ലീ​​രോ​​ഗ​​ങ്ങ​​ളാ​​ണ് മ​​ല​​യാ​​ളി നേ​​രി​​ടു​​ന്ന ഏ​​റ്റ​​വും വ​​ലി​​യ പ്ര​​ശ്നം. യൂ​​റോ​​പ്പ് അ​​ട​​ക്ക​​മു​​ള്ള വി​​ദേ​​ശ രാ​​ജ്യ​​ങ്ങ​​ളി​​ലെ ചി​​കി​​ത്സാ​​സൗ​​ക​​ര്യം കേ​​ര​​ള​​ത്തി​​ലും ല​​ഭ്യ​​മാ​​ണ്. മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ന്‍റെ നി​​ല​​വാ​​ര​​ത്തി​​ലേ​​ക്കു ഉ​​യ​​ർ​​ന്ന കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി ഒ​​രി​​ക്ക​​ൽ മ​​ധ്യ​​തി​​രു​​വി​​താം​​കൂ​​റി​​ലെ ഏ​​റ്റ​​വും വ​​ലി​​യ വി​​ഷ​​ചി​​കി​​ത്സാ കേ​​ന്ദ്ര​​മാ​​യി​​രു​​ന്നു​വെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.


കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ മാ​​ത്യൂ മൂ​​ല​​ക്കാ​​ട്ട് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ ജോ​​സ​​ഫ് പ​​ണ്ടാ​​ര​​ശേ​​രി മു​​ഖ്യ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ജോ​​സ് ​​കെ.​​ മാ​​ണി എം​​പി, കെ ​​സു​​രേ​​ഷ് കു​​റു​​പ്പ് എം​​എ​​ൽ​​എ, ഏ​​റ്റു​​മാ​​നൂ​​ർ ന​​ഗ​​ര​​സ​​ഭാ അ​​ധ്യ​​ക്ഷ​​ൻ ജോ​​യി മ​​ന്നാ​​മ​​ല, ആ​​ശു​​പ​​ത്രി ഡ​​യ​​റ​ക്ട​ർ ഫാ.​​തോ​​മ​​സ് ആ​​നി​​മൂ​​ട്ടി​​ൽ, സി​​സ്റ്റ​​ർ സി.​​ടി അ​​ന്ന​​മ്മ, ഡോ.​​അ​​ജി​​ത് കെ.​​ജോ​​യ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

ആ​​ശു​​പ​​ത്രി​​യി​​ൽ പു​​തു​താ​യി നി​​ർ​​മി​​ച്ച ബി​​ഷ​​പ് മാ​​ർ അ​​ല​​ക്സാ​​ണ്ട​​ർ ചൂ​​ള​​പ്പ​​റ​​ന്പി​​ൽ ബ്ലോ​​ക്കി​​ലാ​​ണ് പെ​​റ്റ് സി​​ടി സ്കാ​​ൻ പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ച്ച​​ത്. കാ​​രി​​ത്താ​​സ് ഹോം ​​ഡേ ആ​​ഘോ​​ഷ​​ങ്ങ​​ളും ഇ​​തോ​​ടൊ​​പ്പം ന​​ട​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.