മ​​ല​​യാ​​ളി അ​ധ്യാ​പി​ക​​യെ ആ​​ന്ധ്ര​​യി​​ൽ താ​​മ​​സ​​സ്ഥ​​ല​​ത്ത് മ​​രി​​ച്ചനി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി
മ​​ല​​യാ​​ളി അ​ധ്യാ​പി​ക​​യെ ആ​​ന്ധ്ര​​യി​​ൽ താ​​മ​​സ​​സ്ഥ​​ല​​ത്ത്  മ​​രി​​ച്ചനി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി
Tuesday, January 16, 2018 1:33 AM IST
പാ​​ലാ: ആ​​ന്ധ്രാ​​പ്ര​​ദേ​​ശി​​ൽ സ്കൂ​​ൾ ടീ​​ച്ച​​റാ​​യ മ​​ല​​യാ​​ളി യു​​വ​​തി​​യെ താ​​മ​​സ​​സ്ഥ​​ല​​ത്ത് മ​​രി​​ച്ചനി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. പാ​​ലാ നെ​​ച്ചി​​പ്പൂ​​ഴൂ​​ർ പു​​തു​​പ്പ​​ള്ളി​​യേ​​ൽ പ​​രേ​​ത​​നാ​​യ രാ​​ജു​​വി​​ന്‍റെ മ​​ക​​ൾ പി.​​ആ​​ർ. രേ​​ണു (23)വി​​നെ​​യാ​​ണ് സ്കൂ​​ളി​​നു സ​​മീ​​പം താ​​മ​​സി​​ച്ചി​​രു​​ന്ന മു​​റി​​യി​​ൽ മ​​രി​​ച്ചനി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്. വെ​​ള്ളി​​യാ​​ഴ്ച ഉ​​ച്ച​​ക​​ഴി​​ഞ്ഞ് അ​​ടു​​ത്ത മു​​റി​​യി​​ൽ താ​​മ​​സി​​ച്ചി​​രു​​ന്ന പാ​​ല​​ക്കാ​​ട് സ്വ​​ദേ​​ശി​​നി​​യാ​​ണു വി​​വ​​രം നാ​​ട്ടി​​ല​​റി​​യി​​ച്ച​​ത്. വി​​വ​​ര​​മ​​റി​​ഞ്ഞ് ബ​​ന്ധു​​ക്ക​​ൾ ആ​​ന്ധ്ര​​യി​​ലേ​​ക്കു പു​​റ​​പ്പെ​​ട്ടു. മൃ​​ത​​ദേ​​ഹം ഇ​​ന്നു നാ​​ട്ടി​​ലെ​​ത്തി​​ക്കും. സം​​സ്കാ​​രം ഇ​​ന്നു 12നു അ​​മ്മ വാ​​സ​​ന്തി​​യു​​ടെ വീ​​ടാ​​യ പി​​ണ്ണാ​​ക്ക​​നാ​​ടു​​ള്ള പൂ​​ന്തോ​​പ്പി​​ൽ വീ​​ട്ടു​​വ​​ള​​പ്പി​​ൽ ന​​ട​​ക്കും. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: രേ​​വ​​തി, ആ​​തി​​ര, സാ​​ന്ദ്ര. ഒ​​രു വ​​ർ​​ഷ​​മാ​​യി രേ​​ണു ആ​​ന്ധ്രാ​​പ്ര​​ദേ​​ശി​​ലെ നെ​​ല്ലൂ​​രി​​ലാ​​ണു ജോ​​ലി ചെ​​യ്യു​​ന്ന​​ത്.


രേ​​ണുവിന്‍റെ ശ​രീ​ര​ത്തി​ൽ നി​ര​വ​ധി ക്ഷ​ത​ങ്ങ​ളു​ണ്ടാ​യി​രു​ന്നു​വെ​ന്നു ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടതിന്‍റെ അടിസ്ഥാ നത്തിൽ സ​മീ​പ​വാ​സി​ക​ളാ​യ ര​ണ്ടു യു​വാ​ക്ക​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.