നി​യ​മ​ന നി​രോ​ധ​ന​ത്തി​നെ​തി​രേ പ്ര​ക്ഷോ​ഭം ശക്ത​മാ​ക്കും: ഡീ​ൻ
നി​യ​മ​ന നി​രോ​ധ​ന​ത്തി​നെ​തി​രേ      പ്ര​ക്ഷോ​ഭം ശക്ത​മാ​ക്കും:  ഡീ​ൻ
Tuesday, January 16, 2018 1:45 AM IST
കോ​​​ഴി​​​ക്കോ​​​ട്: നി​​​യ​​​മ​​​ന നി​​​രോ​​​ധ​​​ന​​​ത്തി​​​നെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ പ്ര​​​ക്ഷോ​​​ഭ​​​വു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​മെ​​​ന്നു യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഡീ​​​ൻ കു​​​ര്യ​​​ക്കോ​​​സ്. പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ൾ പ​​​റ​​​ഞ്ഞ​​​ത് അ​​​ഞ്ചു​​​വ​​​ർ​​​ഷം കൊ​​​ണ്ട് 25 ല​​​ക്ഷം ആ​​​ളു​​​ക​​​ൾ​​​ക്ക് തൊ​​​ഴി​​​ൽ ല​​​ഭ്യ​​​മാ​​​ക്കു​​​മെ​​​ന്നാ​​​ണ്. എ​​​ന്നാ​​​ലി​​​പ്പോ​​​ൾ നി​​​യ​​​മ​​​ന നി​​​രോ​​​ധ​​​ന​​​മാ​​​ണ് നി​​​ല​​​വി​​​ലു​​​ള്ള​​​ത്.


നി​​​യ​​​മ​​​ന നി​​​രോ​​​ധ​​​ന​​​ത്തി​​​നും പെ​​​ൻ​​​ഷ​​​ൻ പ്രാ​​​യം ഉ​​​യ​​​ർ​​​ത്താ​​​നു​​​മു​​​ള്ള നീ​​​ക്ക​​​ത്തി​​​നു​​മെ​​​തി​​​രേ ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നി​​​ന് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ൽ സൂ​​​ച​​​ന​​​സ​​​മ​​​രം ന​​​ട​​​ത്തും. തു​​​ട​​​ർ​​​ന്നും പ്ര​​​ശ്ന​​​ത്തി​​​ന് പ​​​രി​​​ഹാ​​​ര​​​മാ​​​യി​​​ല്ലെ​​​ങ്കി​​​ൽ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല സ​​​മ​​​ര​​​വു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.