വയലാറിന്‍റെ ആദ്യഭാര്യ ചന്ദ്രമതി തമ്പുരാട്ടി അന്തരിച്ചു
വയലാറിന്‍റെ ആദ്യഭാര്യ ചന്ദ്രമതി തമ്പുരാട്ടി അന്തരിച്ചു
Tuesday, January 16, 2018 2:09 AM IST
ചേ​​​ര്‍ത്ത​​​ല: മ​​​ല​​​യാ​​​ള​​​ത്തി​​​ന്‍റെ അ​​​ന​​​ശ്വ​​​ര​​​ക​​​വി വ​​​യ​​​ലാ​​​ര്‍ രാ​​​മ​​​വ​​​ര്‍മ​​​യു​​​ടെ ആ​​​ദ്യ​​​ഭാ​​​ര്യ ച​​​ന്ദ്ര​​​മ​​​തി​​​ത​​​മ്പു​​​രാ​​​ട്ടി (86) അ​​​ന്ത​​​രി​​​ച്ചു. വാ​​​ര്‍ധ​​​ക്യ​​​സ​​​ഹ​​​ജ​​​മാ​​​യ അ​​​സു​​​ഖ​​​ങ്ങ​​​ളെ തു​​​ട​​​ര്‍ന്ന് തൃ​​​പ്പൂ​​​ണി​​​ത്തു​​​റ​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​ത്രി ഏ​​​ഴോ​​​ടെ​​​യാ​​​യി​​​രു​​​ന്നു മ​​​ര​​​ണം. സ​​​ഹോ​​​ദ​​​രി​​​യും വ​​​യ​​ലാ​​​റി​​​ന്‍റെ ഭാ​​​ര്യ​​​യു​​​മാ​​​യ ഭാ​​​ര​​​തി ത​​​മ്പു​​​രാ​​​ട്ടിയും, ഭാരതി തന്പുരാട്ടിയുടെ മ​​​ക​​​നും ഗാ​​​ന​​​ര​​​ച​​​യി​​​താ​​​വു​​​മാ​​​യ വ​​​യ​​​ലാ​​​ര്‍ ശ​​​ര​​​ത്ച​​​ന്ദ്ര​​​വ​​​ര്‍മ​​​യും സ​​​മീ​​​പ​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്നു. തൃ​​​പ്പൂ​​​ണി​​​ത്തു​​​റ​​​യി​​​ലു​​​ള്ള സ​​​ഹോ​​​ദ​​​ര​​​ന്‍ ബാ​​​ല​​​രാ​​​മ​​​വ​​​ര്‍മ​​​യോ​​​ടൊ​​​പ്പ​​​മാ​​​യി​​​രു​​​ന്നു താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന​​​ത്.

വ​​​യ​​​ലാ​​​റി​​​ന്‍റെ മ​​​ക്ക​​​ളു​​​ടെ ആ​​​ഗ്ര​​​ഹ​​​പ്ര​​​കാ​​​രം ചൊ​​​വ്വാ​​​ഴ്ച ഉ​​​ച്ച​​​ക​​ഴി​​ഞ്ഞ് ര​​​ണ്ടി​​​ന് വ​​​യ​​​ലാ​​​റി​​​നെ സം​​​സ്‌​​​ക​​​രി​​​ച്ച രാ​​​ഘ​​​വ​​​പ്പ​​​റ​​​മ്പി​​​ല്‍ സം​​​സ്‌​​​കാ​​​രം ന​​​ട​​​ത്തും. ചന്ദ്രമതി തന്പുരാട്ടിയുടെ അ​​​തു​​​ത​​​ന്നെ​​​യാ​​​യി​​​രു​​​ന്നെ​​​ന്ന് വ​​​യ​​​ലാ​​​ര്‍ ശ​​​ര​​​ത് ച​​​ന്ദ്ര​​​വ​​​ര്‍മ പ​​​റ​​​ഞ്ഞു. ചെ​​​ങ്ങ​​​ണ്ട കോ​​​വി​​​ല​​​ക​​​ത്തെ ഉ​​​ത്രം​​​തി​​​രു​​​നാ​​​ള്‍ രാ​​​മ​​​വ​​​ര്‍മ്മ​​​യു​​​ടെ​​​യും സ​​​ര​​​സ്വ​​​തി ത​​​മ്പു​​​രാ​​​ട്ടി​​​യു​​​ടെ​​​യും മ​​​ക​​​ളാ​​​യി​​​രു​​​ന്നു. 1950ല്‍ ​​​വ​​​യ​​​ലാ​​​ര്‍ രാ​​​മ​​​വ​​​ര്‍മ​​​യു​​​ടെ ജീ​​​വി​​​ത​​​സ​​​ഖി​​​യാ​​​യി. അ​​​ന്നു ച​​​ന്ദ്ര​​​മ​​​തി​​​ക്ക് പ്രാ​​​യം 19. ജീ​​​വി​​​ത​​​ത്തി​​​നൊ​​​പ്പം രാ​​​മ​​​വ​​​ര്‍മ്മ​​​യു​​​ടെ ക​​​വി​​​ത​​​ക​​​ള്‍ക്കും കൂ​​​ട്ടാ​​​യി ഏ​​​ഴു വ​​​ര്‍ഷം. അ​​​മ്മ​​​യാ​​​കാ​​​ന്‍ ക​​​ഴി​​​യി​​​ല്ലെ​​​ന്നു ഡോ​​​ക്ട​​​ര്‍മാ​​​ര്‍ വി​​​ധി​​​യെ​​​ഴു​​​തി​​​യ​​​തോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സ്വ​​​യം തീ​​​രു​​​മാ​​​നി​​​ച്ച് ചെ​​​ങ്ങ​​​ണ്ട കോ​​​വി​​​ല​​​ക​​​ത്തി​​​ന്‍റെ അ​​​ക​​​ത്ത​​​ള​​​ങ്ങ​​​ളി​​​ലൊ​​​തു​​​ങ്ങി തു​​​ട​​​ങ്ങി​​​യ​​​ത്. ച​​​ന്ദ്ര​​​മ​​​തി ത​​​മ്പു​​​രാ​​​ട്ടി വ​​​യ​​​ലാ​​​റി​​​നെ നി​​​ര്‍ബ​​​ന്ധി​​​ച്ചാ​​​ണ് സ്വ​​​ന്തം സ​​​ഹോ​​​ദ​​​രി​​​യെ വി​​​വാ​​​ഹം ക​​​ഴി​​​പ്പി​​​ച്ച​​​ത്. സ​​​ഹോ​​​ദ​​​രി​​​യെ ത​​​ന്നെ നി​​​ശ്ച​​​യി​​​ച്ച​​​ത് ച​​​ന്ദ്ര​​​മ​​​തി ജീ​​​വി​​​ത​​​ത്തി​​​ല്‍ ഒ​​​റ്റ​​​പെ​​​ട​​​രു​​​തെ​​​ന്ന വ​​​യ​​​ലാ​​​റി​​​ന്‍റെ അ​​​മ്മ അം​​​ബാ​​​ലി​​​ക ത​​​മ്പു​​​രാ​​​ട്ടി​​​യു​​​ടെ​​​യും ആ​​​ഗ്ര​​​ഹ​​​പ്ര​​​കാ​​​ര​​​മാ​​​യി​​​രു​​​ന്നു.


‘മാ​​​ന​​​സേ​​​ശ്വ​​​രി...​​​മാ​​​പ്പു ത​​​രൂ മ​​​റ​​​ക്കാ​​​ന്‍ നി​​​ന​​​ക്ക് മ​​​ടി​​​യാ​​​ണെ​​​ങ്കി​​​ല്‍ മാ​​​പ്പു ത​​​രൂ, സ​​​ന്യാ​​​സി​​​നി നി​​​ന്‍ പു​​​ണ്യാ​​​ശ്ര​​​മ​​​ത്തി​​​ല്‍ ഞാ​​​ന്‍ സ​​​ന്ധ്യാ​​​പു​​​ഷ്പ​​​വു​​​മാ​​​യി...തു​​​ട​​​ങ്ങി​​​യ ഗാ​​​ന​​​ങ്ങ​​​ള്‍ ച​​​ന്ദ്ര​​​മ​​​തി​​​യു​​​ടെ ഓ​​​ര്‍മ​​​ക​​​ളിൽ വ​​​യ​​​ലാർ രചിച്ചതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.