യു​വ വൈ​ദി​ക​ൻ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ മ​രിച്ചു
Wednesday, January 17, 2018 1:10 AM IST
കാ​​​ട്ടി​​​ക്കു​​​ളം (വയനാട്): എ​​​റാ​​​ള​​​മൂ​​​ല ക​​​ള​​​പ്പാ​​​ട്ട് പ​​​രേ​​​ത​​​നാ​​​യ പൈ​​​ലി അ​​​ന്ന​​​ക്കു​​​ട്ടി ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​ൻ ഫാ. ​​​ഏ​​​ബ്ര​​​ഹാം ക​​​ള​​​പ്പാ​​​ട്ട് (ബി​​​ജോ​​​യ്-31) വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ചു.

പു​​​ത്തൂ​​​ർ രൂ​​​പ​​​ത​​​യി​​​ലെ വൈ​​​ദി​​​ക​​​നാ​​​യ ഇ​​​ദ്ദേ​​​ഹം കു​​​ന്ദാ​​​പു​​​ര മു​​​ദ്ദൂ​​​ർ സെ​​​ന്‍റ് ജോ​​​ർ​​​ജ് മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്ക പ​​​ള്ളി​​​യി​​​ലെ വി​​​കാ​​​രി​​​യും സാ​​​ഞ്ചോ​​​സ് ബാ​​​ല​​​ഭ​​​വ​​​ൻ ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യി​​​രു​​​ന്നു. സം​​​സ്കാ​​​രം ഇ​​​ന്ന് 10ന് ​​​എ​​​റാ​​​ള​​​മൂ​​​ല സെ​​​ന്‍റ് ജോ​​​ർ​​​ജ് മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്ക പ​​​ള്ളി​​​യി​​​ൽ. ച​​​ട​​​ങ്ങു​​​ക​​​ൾ​​​ക്ക് പു​​​ത്തൂ​​​ർ ബി​​​ഷ​​​പ് ഡോ. ​​​ഗീ​​​വ​​​ർ​​​ഗീ​​​സ് മാ​​​ർ മ​​​ക്കാ​​​റി​​​യോ​​​സ്, ബ​​​ത്തേ​​​രി ബി​​​ഷ​​​പ് ഡോ.​​​ ജോ​​​സ​​​ഫ് മാ​​​ർ തോ​​​മ​​​സ് എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കും.


ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ കു​​​ന്താ​​​പു​​​രം ബൈ​​​ന്ദൂ​​​രി​​​ൽ ഇ​​​ന്ന​​​ലെ രാ​​​ത്രി​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ഇ​​​ദ്ദേ​​​ഹം സ​​​ഞ്ച​​​രി​​​ച്ച ബൈ​​​ക്ക് ബ​​​സു​​​മാ​​​യി കൂ​​​ട്ടി​​​യി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കു​ന്ന ഒരു കു​​ട്ടി​​യു​​ടെ കൂ​​​ടെ നി​​​ൽ​​​ക്കാ​​​നാ​​​യി മ​​​റ്റൊ​​​രു കു​​​ട്ടി​​​യു​​​മാ​​​യി പോ​​​കു​​​മ്പാ​​​ഴാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. കൂ​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന കു​​​ട്ടി ര​​​ക്ഷ​​​പ്പെ​​​ട്ടു. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: ബീ​​​ന, ബി​​​നോ​​​യി.