ക​ക്കാ​ടംപൊ​യി​ൽ ചീ​ങ്ക​ണ്ണി​പ്പാ​ല​യി​ലെ ത​ട​യ​ണ; സ്റ്റേ ​മൂ​ന്നാ​ഴ്ച​ത്തേ​ക്ക് നീ​ട്ടി
Wednesday, January 17, 2018 1:21 AM IST
കൊ​​​ച്ചി : ക​​​ക്കാ​​​ടം​​പൊ​​​യി​​​ൽ ചീ​​​ങ്ക​​​ണ്ണി​​​പ്പാ​​​ല​​​യി​​​ൽ പി.​​​വി. അ​​​ൻ​​​വ​​​ർ എം​​​എ​​​ൽ​​​എ​​​യു​​​ടെ ഭാ​​​ര്യാ​​പി​​​താ​​​വി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള നി​​​ർ​​​മി​​ച്ച ത​​​ട​​​യ​​​ണ പൊ​​​ളി​​​ക്കാ​​​നു​​​ള്ള ക​​​ള​​​ക്ട​​​റു​​​ടെ നോ​​​ട്ടീ​​​സി​​​ലു​​​ള്ള സ്റ്റേ ​​​ഹൈ​​​ക്കോ​​​ട​​​തി മൂ​​​ന്നാ​​​ഴ്ച​​​ത്തേ​​​ക്കുകൂ​​​ടി നീ​​​ട്ടി. എം​​​എ​​​ൽ​​​എ​​​യു​​​ടെ ഭാ​​​ര്യാ പി​​​താ​​​വ് അ​​​ബ്ദു​​​ൾ ല​​​ത്തീ​​​ഫി​​​ന്‍റെ എ​​​ട്ട് ഏ​​​ക്ക​​​റി​​​ലാ​​​ണ് ത​​​ട​​​യ​​​ണ നി​​​ർ​​​മി​​ച്ച​​​ത്. അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി നി​​​ർ​​മി​​​ച്ച ത​​​ട​​​യ​​​ണ പൊ​​​ളി​​​ക്കാ​​​ൻ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ ഡി​​​സം​​​ബ​​​ർ 12 ന് ​​​നോ​​​ട്ടീ​​​സ് ന​​​ൽ​​​കി. ഇ​​​തി​​​നെ​​​തി​​​രേ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.