കൊ​ണ്ടോ​ട്ടി​യി​ലെത്തിയാ​ൽ വി.ടി. ബ​ൽ​റാ​മി​ന്‍റെ കാ​ൽ വെട്ടുമെ​ന്ന് ഭീ​ഷ​ണി
കൊ​ണ്ടോ​ട്ടി​യി​ലെത്തിയാ​ൽ വി.ടി. ബ​ൽ​റാ​മി​ന്‍റെ കാ​ൽ വെട്ടുമെ​ന്ന് ഭീ​ഷ​ണി
Wednesday, January 17, 2018 1:21 AM IST
കൊ​​​ണ്ടോ​​​ട്ടി:​ കൊ​​​ണ്ടോ​​​ട്ടി​​​യി​​​ൽ കാ​​​ലു​​​കു​​​ത്തി​​​യാ​​​ൽ വി.​​​ടി.​ ബ​​​ൽ​​​റാം എം​​​എ​​​ൽ​​​എ​​യു​​ടെ കാ​​​ൽ വെ​​ട്ടു​​മെ​​​ന്ന് സ​​​മൂ​​​ഹ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ ഭീ​​​ഷ​​​ണി. കൊ​​​ണ്ടോ​​​ട്ടി സ​​​ഖാ​​​ക്ക​​​ൾ എ​​​ന്ന ഫേ​​​സ്ബു​​​ക്ക് പേ​​​ജി​​​ൽ കൊ​​​ണ്ടോ​​​ട്ടി കൊ​​​ടി​​​മ​​​രം സ​​​ഖാ​​​ക്ക​​​ളു​​​ടെ പേ​​​രി​​​ൽ പോ​​​സ്റ്റ് ചെ​​​യ്തി​​​രി​​​ക്കു​​​ന്ന വീ​​​ഡി​​​യോ​​​യി​​​ലാ​​​ണ് ഭീ​​​ഷ​​​ണി ഉ​​​യ​​​ർ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.


കൊ​​​ണ്ടോ​​​ട്ടി മു​​​നി​​​സി​​​പ്പ​​​ൽ കോ​​​ണ്‍​ഗ്ര​​​സ് ക​​​മ്മി​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ 19ന് ​​​ബ​​​ൽ​​​റാ​​​മി​​​നു കൊ​​​ണ്ടോ​​​ട്ടി​​​യി​​​ൽ സ്വീ​​​ക​​​ര​​​ണം ന​​​ൽ​​​കു​​​ന്നു​​​ണ്ട്. ഈ ​​​പ​​​രി​​​പാ​​​ടി​​​ക്ക് എ​​​ത്തി​​​യാ​​​ൽ വെ​​​ട്ടു​​മെ​​​ന്നാ​​​ണ് വീ​​​ഡി​​​യോ​ ഭീ​​ഷ​​ണി. ബ​​​ൽ​​​റാ​​​മി​​​ന്‍റെ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ​​​ക്കെ​​​തി​​​രെ​​​യും അ​​​സ​​​ഭ്യം പ​​​റ​​​യു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.