ലോക കേ​ര​ള​സ​ഭ ചിലരുടെ താത്പര്യം മാത്രം സംരക്ഷിച്ചു: മുല്ലപ്പള്ളി രാമചന്ദ്രൻ
ലോക കേ​ര​ള​സ​ഭ ചിലരുടെ     താത്പര്യം മാത്രം   സംരക്ഷിച്ചു:      മുല്ലപ്പള്ളി രാമചന്ദ്രൻ
Wednesday, January 17, 2018 1:21 AM IST
കോ​​​ഴി​​​ക്കോ​​​ട്: ലോ​​​ക കേ​​​ര​​​ള​​​സ​​​ഭ​ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ താ​​​ത്പ​​​ര്യ​​​ങ്ങ​​​ള്‍ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നാ​​​യാ​​​ണു ലോ​​​ക കേ​​​ര​​​ള സ​​​ഭ​​​സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​തെ​​ന്ന് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ എം​​​പി. ഇ​​ത്ത​​ര​​ത്തി​​ൽ ഒ​​രു സ​​മ്മേ​​ള​​നം ന​​ട​​ത്തി​​യ​​തു​​​കൊ​​​ണ്ട് ഒ​​​രു നി​​​ക്ഷേ​​​പ​​​വും കേ​​​ര​​​ള​​​ത്തി​​​ല്‍ വ​​​രാ​​​ന്‍ പോ​​​കു​​​ന്നി​​​ല്ല. കേ​​​ര​​​ള​​​സ​​​ഭ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത സ​​​മ്പ​​​ന്ന​​​രു​​​ടെ ച​​​രി​​​ത്രം എ​​​ല്ലാ​​​വ​​​ര്‍​ക്കും അ​​​റി​​​യാം.

ഇ​​​ത്ത​​​ര​​​ക്കാ​​​ര്‍​ക്കു പി​​​ന്നി​​​ല്‍ പോ​​​യി ഇ​​​രി​​​ക്കേ​​​ണ്ട അ​​​വ​​​സ്ഥ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍​ക്കു​​​ണ്ടാ​​യ​​ത് ദുഃ​​ഖ​​ക​​ര​​മാ​​ണ്. ന​​​വ​​സ​​​മ്പ​​​ന്ന​​​രും പി​​​ണ​​​റാ​​​യി​​​യും ത​​​മ്മി​​​ലു​​​ള്ള ച​​​ങ്ങാ​​​ത്ത​​​മാ​​​ണ് ഇ​​​തി​​​നു പി​​​ന്നി​​​ലെ​​​ന്നും മു​​​ല്ല​​​പ്പ​​​ള്ളി മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രോ​​​ട് പ​​​റ​​​ഞ്ഞു.​​കേ​​ര​​ള​​സ​​ഭ​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല അ​​ല്പം​​കൂ​​ടി ജാ​​​ഗ്ര​​​ത കാ​​​ട്ടേ​​​ണ്ട​​​താ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് അ​​ദ്ദേ​​ഹം അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.