നി​കു​തി കു​റ​യ്ക്ക​ണം:ചെ​ന്നി​ത്ത​ല
Wednesday, January 17, 2018 1:52 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പെ​​​ട്രോ​​​ൾ വി​​​ല​​​യു​​​ടെ പേ​​​രി​​​ൽ കേ​​​ന്ദ്ര, സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന പ​​​ക​​​ൽ​​​കൊ​​​ള്ള അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ ര​​​ണ്ടു സ​​​ർ​​​ക്കാ​​​രു​​​ക​​​ളും നി​​​കു​​​തി കു​​​റ​​​യ്ക്ക​​​ണ​​​മെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. വി​​​ല അ​​​നു​​​ദി​​​നം വ​​​ർ​​​ധി​​​പ്പി​​​ച്ചു കൊ​​​ണ്ടി​​രി​​​ക്കു​​​ക​​​യാ​​​ണി​​​പ്പോ​​​ൾ. അ​​​ന്താ​​​രാ​​ഷ്‌​​ട്ര മാ​​​ർ​​​ക്ക​​​റ്റി​​​ൽ ക്രൂ​​​ഡ് ഓ​​​യി​​​ൽ വി​​​ല വ​​​ർ​​​ധി​​​ക്കു​​​ന്നു എ​​​ന്ന തൊ​​​ടു​​​ന്യാ​​​യം പ​​​റ​​​ഞ്ഞാ​​​ണ് ഇ​​​പ്പോ​​​ൾ ഈ ​​​കൊ​​​ള്ള ന​​​ട​​​ത്തു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ ക്രൂ​​​ഡോ​​​യി​​​ൽ വി​​​ല ഇ​​​പ്പോ​​​ഴും ബാ​​​ര​​​ലി​​​ന് 70 ഡോ​​​ള​​​റി​​​ന് താ​​​ഴെ​​​യേ ഉള്ളൂ-അദ്ദേഹം പറഞ്ഞു.