ട്വിറ്റർ: രാജീവ് ചന്ദ്രശേഖർക്കെതിരേ പരിയാരത്തു കേസ്
Wednesday, January 17, 2018 1:52 AM IST
പ​​രി​​യാ​​രം(​​ക​​ണ്ണൂ​​ർ): ഏ​​ഷ്യാ​​നെ​​റ്റ് മേ​​ധാ​​വി​​യും രാ​​ജ്യ​​സ​​ഭാം​​ഗ​​വു​​മാ​​യ രാ​​ജീ​​വ് ച​​ന്ദ്ര​​ശേ​​ഖ​​റി​​നെ​​തി​​രേ പ​​രി​​യാ​​രം പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു. ട്വി​​റ്റ​​റി​​ല്‍ ഷെ​​യ​​ര്‍ ചെ​​യ്ത സ​​ന്ദേ​​ശ​​ത്തി​​ന്‍റെ പേ​​രി​​ലാ​​ണ് ഡി​​ജി​​പി​​യു​​ടെ നി​​ര്‍ദേശ​​പ്ര​​കാ​​രം ഐ​​പി​​സി 153 വ​​കു​​പ്പ​​നു​​സ​​രി​​ച്ചു കേ​​സെ​​ടു​​ത്ത​​ത്.

2017 മേ​​യ് 11ന് ​​കൊ​​ല്ല​​പ്പെ​​ട്ട ആ​​ര്‍എ​​സ്എ​​സ് നേ​​താ​​വ് പ​​യ്യ​​ന്നൂ​​ർ രാ​​മ​​ന്ത​​ളി ക​​ക്കം​​പാ​​റ​​യി​​ലെ ചൂ​​ര​​ക്കാ​​ട്ട് ബി​​ജു​​വി​​ന്‍റെ മ​​ര​​ണ​​ത്തി​​നു​​ശേ​​ഷം പ​​രി​​യാ​​രം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ബി​​ജെ​​പി - ആ​​ർ​​എ​​സ്എ​​സ് പ്ര​​വ​​ർ​​ത്ത​​ക​​ർ പ​​യ്യ​​ന്നൂ​​ര്‍ സ​​ഹ​​ക​​ര​​ണ ആ​​ശു​​പ​​ത്രി​​യു​​ടേ​​യും പ​​രി​​യാ​​രം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ന്‍റെ​​യും ആം​​ബു​​ല​​ന്‍സ് അ​​ടി​​ച്ചു​​ത​​ക​​ര്‍ക്കു​​ക​​യും മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് കാ​​ഷ്വാ​​ലി​​റ്റി​​ക്കു നേ​​രേ ആ​​ക്ര​​മ​​ണം ന​​ട​​ത്തു​​ക​​യും ചെ​​യ്തി​​രു​​ന്നു.


ഈ ​​ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ വീ​​ഡി​​യോ​​യും വി​​വ​​ര​​ണ​​വും ഒ​​രു ആ​​ർ​​എ​​സ്എ​​സ് പ്ര​​വ​​ർ​​ത്ത​​ക​​ൻ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ല്‍ പോ​​സ്റ്റ് ചെ​​യ്തി​​രു​​ന്നു. സി​​പി​​എം പ്ര​​വ​​ര്‍ത്ത​​ക​​ർ ബി​​ജു​​വി​​ന്‍റെ മൃ​​ത​​ദേ​​ഹം കൊ​​ണ്ടു​​വ​​ന്ന ആം​​ബു​​ല​​ന്‍സ് ആ​​ക്ര​​മി​​ക്കു​​ക​​യും ആ​​ശു​​പ​​ത്രി ത​​ക​​ര്‍ക്കു​​ക​​യും ചെ​​യ്യു​​ന്ന രം​​ഗം എ​​ന്ന പേ​​രി​​ലാ​​യി​​രു​​ന്നു പോ​​സ്റ്റ്‌​​ചെ​​യ്തി​​രു​​ന്ന​​ത്. ഈ ​​പോ​​സ്റ്റ് രാ​​ജീ​​വ് ച​​ന്ദ്ര​​ശേ​​ഖ​​ർ എം​​പി സ്വ​​ന്തം ട്വി​​റ്റ​​ര്‍ അ​​ക്കൗ​​ണ്ടി​​ലേ​​ക്ക് ഷെ​​യ​​ർ ചെ​​യ്തി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.