അടുത്തമാസം ഒന്നുമുതൽ സ്വകാര്യ ബസ് പണിമുടക്ക്
Wednesday, January 17, 2018 1:52 AM IST
പാ​​​ല​​​ക്കാ​​​ട്: യാ​​​ത്രാ​​​നി​​​ര​​​ക്ക് വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സ്വ​​​കാ​​​ര്യ ബ​​​സു​​​ട​​മ​​ക​​ൾ ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നു​​​മു​​​ത​​​ൽ സ​​ർ​​വീ​​സ് നി​​ർ​​ത്തി​​വ​​ച്ച് അ​​​നി​​​ശ്ചി​​​ത​​​കാ​​​ല സ​​​മ​​​ര​​​ത്തി​​​ലേ​​​ക്ക്. 24നു ​​​സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ൽ രാ​​​പ​​​ക​​​ൽ സ​​​മ​​​രം ന​​​ട​​​ത്തും.

മി​​​നി​​​മം ചാ​​​ർ​​​ജ് ഏ​​​ഴി​​​ൽ​​​നി​​​ന്നു പ​​​ത്തു രൂ​​​പ​​​യാ​​​​ക്കു​​​ക, കി​​​ലോ​​​മീ​​​റ്റ​​​ർ നി​​​ര​​​ക്ക് 64 പൈ​​​സ​​​യി​​​ൽ​​​നി​​​ന്ന് 72 പൈ​​​സ​​​യാ​​​ക്കു​​​ക എന്നിവയാണ് ആവശ്യങ്ങളെന്ന് കേ​​​ര​​​ള സ്റ്റേ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് സ്റ്റോ​​​പ്പ് ബ​​​സ് ഓ​​​പ്പ​​​റേ​​​റ്റേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​ജെ. സെ​​​ബാ​​​സ്റ്റ്യ​​​ൻ, ഓ​​​ൾ കേ​​​ര​​​ള ബ​​​സ് ഓ​​​പ്പ​​​റേ​​​റ്റേ​​​ഴ്സ് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ടി. ​​​ഗോ​​​പി​​​നാ​​​ഥ​​​ൻ തുടങ്ങി യവർ അറിയിച്ചു.