തൊ​ഗാ​ഡി​യയ്ക്കു ര​ക്ഷ​യി​ല്ലെ​ങ്കി​ൽ സാ​ധാ​ര​ണ​ക്കാ​രു​ടെ അ​വ​സ്ഥ എ​ന്തെ​ന്നു ര​മേ​ശ് ചെ​ന്നി​ത്ത​ല
തൊ​ഗാ​ഡി​യയ്ക്കു ര​ക്ഷ​യി​ല്ലെ​ങ്കി​ൽ സാ​ധാ​ര​ണ​ക്കാ​രു​ടെ അ​വ​സ്ഥ എ​ന്തെ​ന്നു ര​മേ​ശ് ചെ​ന്നി​ത്ത​ല
Thursday, January 18, 2018 1:49 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ശ്വ​​​ഹി​​​ന്ദു പ​​​രി​​​ഷ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് പ്ര​​​വീ​​​ണ്‍ തൊ​​​ഗാ​​​ഡി​​​യയ്ക്കു പോ​​​ലും ര​​​ക്ഷ​​​യി​​​ല്ലെ​​​ന്നു വ​​​ന്നാ​​​ൽ രാ​​​ജ്യ​​​ത്തു സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​ടെ അ​​​വ​​​സ്ഥ എ​​​ന്താ​​​കു​​​മെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല.

വ്യാ​​​ജ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ലൂ​​​ടെ പോ​​​ലീ​​​സു​​​കാ​​​ർ ത​​​ന്നെ കൊ​​​ല്ലാ​​​ൻ ശ്ര​​​മി​​​ച്ചു​​​വെ​​​ന്നാ​​​ണ് തൊ​​​ഗാ​​​ഡി​​​യ ഭ​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്. സം​​​ഘ​​​പ​​​രി​​​വാ​​​റു​​​കാ​​​രു​​​ടെ എ​​​തി​​​രാ​​​ളി​​​ക​​​ൾ​​​ക്കു മാ​​​ത്ര​​​മ​​​ല്ല സ്വ​​​ന്ത​​​ക്കാ​​​ർ​​​ക്കും ര​​​ക്ഷ​​​യി​​​ല്ലാ​​​ത്ത അ​​​വ​​​സ്ഥ​​​യാ​​​ണി​​​പ്പോ​​​ഴെ​​​ന്നാ​​​ണ് തൊ​​​ഗാ​​​ഡി​​​യ പ​​​റ​​​ഞ്ഞ​​​തി​​​ന​​​ർ​​​ത്ഥം. സം​​​ഘ​​​പ​​​രി​​​വാ​​​റി​​​ൽ ഏ​​​റ്റ​​​വും ക​​​രു​​​ത്തു​​​റ്റ നേ​​​താ​​​ക്ക​​​ളി​​​ലൊ​​​രാ​​​ളാ​​​ണ് തൊ​​​ഗാ​​​ഡി​​​യ. അ​​​ദ്ദേ​​​ഹ​​​മാ​​​ണ് ജീ​​​വ​​​ൻ അ​​​പ​​​ക​​​ട​​​ത്തി​​​ലെ​​​ന്നു പ​​​റ​​​ഞ്ഞു ക​​​ര​​​യു​​​ന്ന​​​ത്.

രാ​​​ജ്യ​​​ത്തു നേ​​​ര​​​ത്തെ ന​​​ട​​​ന്ന നി​​​ര​​​വ​​​ധി വ്യാ​​​ജ ഏ​​​റ്റു​​​മു​​​ട്ട​​​ലു​​​ക​​​ളു​​​ടെ ര​​​ഹ​​​സ്യ​​​മ​​​റി​​​യാ​​​വു​​​ന്ന​​​യാ​​​ളാ​​​യ​​​തു കൊ​​​ണ്ടാ​​​വ​​​ണം തൊ​​​ഗാ​​​ഡി​​​യയ്​​​ക്കു ഭ​​​യം ഇ​​​ത്ര​​​യ്ക്കു മൂ​​​ർ​​​ച്ഛി​​​ച്ച​​​ത്. സം​​​ഘ​​​പ​​​രി​​​വാ​​​റി​​​ന്‍റെ യ​​​ഥാ​​​ർ​​​ഥ മു​​​ഖ​​​മാ​​​ണു തൊ​​​ഗാ​​​ഡി​​​യ സം​​​ഭ​​​വ​​​ത്തി​​​ലൂ​​​ടെ പു​​​റ​​​ത്തു വ​​​ന്ന​​​തെ​​​ന്നും ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.