നടിയെ ആക്രമിച്ച കേസ് : കു​റ്റ​പ​ത്രം ചോ​ർ​ന്ന​ത് അ​ന്വേ​ഷി​ക്കണം- കോടതി
Thursday, January 18, 2018 2:09 AM IST
കൊ​​​ച്ചി/​​​അ​​​ങ്ക​​​മാ​​​ലി: ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട കേ​​​സി​​​ലെ അ​​​നു​​​ബ​​​ന്ധ കു​​​റ്റ​​​പ​​​ത്രം ചോ​​​ർ​​​ന്ന​​​ത് അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ങ്ക​​​മാ​​​ലി ഒ​​​ന്നാം ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. സം​​​ഭ​​​വ​​​ത്തി​​​ൽ ദി​​​ലീ​​​പ് ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണു കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ്. കേ​​​സി​​​ൽ ദി​​​ലീ​​​പ് അ​​​റ​​​സ്റ്റി​​​ലാ​​​യ ശേ​​​ഷ​​​മാ​​​ണു താ​​​ര​​​ത്തെ എ​​​ട്ടാം പ്ര​​​തി​​​യാ​​​ക്കി അ​​​ന്വേ​​​ഷ​​​ണ​​സം​​​ഘം അ​​​ങ്ക​​​മാ​​​ലി കോ​​​ട​​​തി​​​യി​​​ൽ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്.

എ​​​ന്നാ​​​ൽ, ഇ​​​തി​​​ലെ വി​​​വ​​​ര​​​ങ്ങ​​​ൾ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വ​​​ന്ന​​​താ​​​യി കാ​​​ണി​​​ച്ചാ​​​ണു ദി​​​ലീ​​​പ് കോ​​​ട​​​തി​​​യെ സ​​​മീ​​പി​​​ച്ച​​​ത്. കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ലെ വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​ന്വേ​​​ഷ​​​ണ​​സം​​​ഘം ചോ​​​ർ​​​ത്തി ന​​​ൽ​​​കി​​​യെ​​​ന്നാ​​​യി​​​രു​​​ന്നു ദി​​​ലീ​​​പി​​​ന്‍റെ ആ​​​രോ​​​പ​​​ണം. പ്ര​​​തി​​​ക​​​ളാ​​​ണു വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​ന​​​ൽ​​​കി​​​യ​​​തെ​​​ന്നും ഫോ​​​ണ്‍ വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​ട​​​ക്കം മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കു ന​​​ൽ​​​കി​​​യ​​​തു ദി​​​ലീ​​​പാ​​​ണെ​​​ന്നും പ്രോ​​​സി​​​ക്യൂ​​​ഷ​​​നും കോ​​​ട​​​തി​​​യി​​​ൽ പ​​​റ​​​ഞ്ഞു. എ​​ന്നാ​​ൽ, കോ​​​ട​​​തി അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ൻ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.


അ​​​തേ​​​സ​​​മ​​​യം, ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ടു​​​ന്ന ദൃ​​​ശ്യ​​​ങ്ങ​​​ളും കു​​​റ്റ​​​പ​​​ത്ര​​​ത്തോ​​​ടൊ​​​പ്പം സ​​​മ​​​ർ​​​പ്പി​​​ച്ച ചി​​​ല രേ​​​ഖ​​​ക​​​ളും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ദി​​​ലീ​​​പ് ന​​​ൽ​​​കി​​​യ മ​​​റ്റു ര​​​ണ്ടു ഹ​​​ർ​​​ജി​​ക​​ൾ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത് 22ലേ​​​ക്കു മാ​​​റ്റി. ദി​​​ലീ​​​പി​​​നു ദൃ​​​ശ്യ​​​ങ്ങ​​​ൾ ന​​​ൽ​​​ക​​​രു​​​തെ​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ സ്വീ​​​ക​​​രി​​​ച്ച​​​ത്. ദൃ​​​ശ്യ​​​ങ്ങ​​​ൾ പ്ര​​​തി​​​ഭാ​​​ഗ​​​ത്തി​​​നു ന​​​ൽ​​​കി​​​യാ​​​ൽ അ​​​ത് ഇ​​​ര​​​യാ​​​യ ന​​​ടി​​​യു​​​ടെ സ്വ​​​കാ​​​ര്യ​​​ത​​​യെ ബാ​​​ധി​​​ക്കും. ന​​​ടി​​​യെ അ​​​പ​​​മാ​​​നി​​​ക്കാ​​​നും കേ​​​സ് ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ത്താ​​​നും ഇ​​​ട​​​യാ​​​കു​​​മെ​​​ന്നും പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ പ​​​റ​​​ഞ്ഞു. ഇ​​​നി കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​നു മു​​​ൻ​​​പ് ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി എ​​​തി​​​ർ സ​​​ത്യ​​​വാ​​ങ്മൂ​​ലം പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ സ​​​മ​​​ർ​​​പ്പി​​​ക്കു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന.