പൊള്ളലേറ്റു മരിച്ചു
Friday, January 19, 2018 1:26 AM IST
മൂ​ന്നാ​ർ: ജന്മ​ദി​ന സ​മ്മാ​നം വാ​ങ്ങാ​ൻ ക​ട​യി​ൽ​പോ​യി താ​മ​സി​ച്ചു​വ​ന്നതിനെത്തുടർന്ന് അ​ച്ഛ​ൻ ശ​കാ​രി​ച്ച​തി​ൽ മ​നം​നൊ​ന്ത് മ​ക​ൾ ജീ​വ​നൊ​ടു​ക്കി. ക​ണ്ണ​ൻ ദേ​വ​ൻ ക​ന്പ​നി പ​ള്ളി​വാ​സ​ൽ എ​സ്റ്റേ​റ്റി​ൽ ബാ​ല​മു​രു​ക​ൻ- സെ​ൽ​വി ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ കൗ​സ​ല്യ (17)യാ​ണ് പൊള്ളലേറ്റതിനെത്തുടർന്നു ചികിത്സയിലിരിക്കേ ഇന്നലെ മരിച്ചത്.

പു​തു വ​ർ​ഷ​പു​ല​രി​യി​ലാ​ണ് സം​ഭ​വമുണ്ടായത്. ര​ണ്ടി​ന് ന​ട​ക്കാ​നി​രു​ന്ന ജന്മ​ദി​ന ആ​ഘോ​ഷ​ങ്ങ​ൾ​ക്കു​ള്ള വ​സ്ത്ര​ങ്ങ​ളും കേ​ക്കു​മ​ട​ക്കം വാ​ങ്ങി വൈ​കു​ന്നേ​ര​ത്തോ​ടെ വീ​ട്ടി​ലെ​ത്തിയ കൗസല്യയെ അ​ച്ഛ​ൻ വ​ഴ​ക്കു പ​റ​ഞ്ഞു. ഇതിനെത്തുടർന്നു കൗ​സ​ല്യ വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മ​ണ്ണെ​ണ്ണ ദേ​ഹ​ത്ത് ഒ​ഴി​ച്ച​ശേ​ഷം തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ൻ മൂ​ന്നാ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യും തു​ട​ർ​ന്ന് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് വി​ദ​ഗ്ധ​ചി​കിത്സ​യ്ക്കാ​യി കൊ​ണ്ടു​പോ​കു​കയുമാ യിരുന്നു. മൂ​ന്നാ​ർ എ​സ്ഐ ലൈ​ജു​മോ​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ പോ​സ്റ്റു​മോർട്ടം ന​ട​ത്തി​യ മൃത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു.