ബൈ​ക്കി​ടി​ച്ചു യു​വാ​വ് മ​രി​ച്ചു
ബൈ​ക്കി​ടി​ച്ചു യു​വാ​വ് മ​രി​ച്ചു
Friday, January 19, 2018 1:27 AM IST
മു​ണ്ട​ക്ക​യം: ചെ​ളി​ക്കു​ഴി​യി​ൽ ബൈ​ക്കി​ടി​ച്ചു കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. ചെ​ളി​ക്കു​ഴി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ബ​ഷീ​റി​ന്‍റെ മ​ക​ൻ സു​മീ​ർ (30) ആ​ണ് മ​രി​ച്ച​ത്. മു​ണ്ട​ക്ക​യ​ത്ത് ബേ​ക്ക​റി​യി​ൽ ജോ​ലി ചെ​യ്തിരു​ന്ന സു​മീ​ർ രാ​വി​ലെ ജോ​ലിസ്ഥ​ല​ത്തേ​ക്ക് പോ​കു​ന്പോഴാണ് അ​പ​ക​ടം.

ഇ​ട​വ​ഴി​യി​ൽനി​ന്നു റോ​ഡി​ലേ​ക്കു വേ​ഗ​ത്തി​ൽ വ​ന്ന ബൈ​ക്ക് ഓ​ട്ടോ​യി​ൽ ഇ​ടി​ച്ച ശേ​ഷം നി​യ​ന്ത്ര​ണം തെ​റ്റി റോ​ഡി​ൽകൂ​ടി ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന സു​മീ​റി​നെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​ലേ​ക്ക് വീ​ണ സു​മീ​റി​ന്‍റെ ശ​രീ​ര​ത്തി​ലേ​ക്ക് ഓ​ട്ടോ മ​റി​യു​ക​യും ചെ​യ്തു. ഉ​ട​ൻ ത​ന്നെ സു​മീ​റി​നെ ആ​ശു​പ​ത്രി​യി​ലേക്കു കൊ​ണ്ടു​പോ​യെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​ര​ിച്ചു. ഭാ​ര്യ സ​ബീ​ന. മകൾ: ഷെ​ഫീ​ക്ക ഫാ​ത്തി​മ (ര​ണ്ട​ര വ​യ​സ്). അമ്മ: പ​രേ​ത​യാ​യ സു​ബൈ​ദ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.