ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് ബാ​ങ്ക് ത​ട്ടി​പ്പ്: പ​ത്തു പേ​ർ കൂ​ടി പി​ടി​യി​ൽ
Friday, January 19, 2018 2:06 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: പ​​ന്ത​​ളം ഇ​​ന്ത്യ​​ൻ ഓ​​വ​​ർ​​സീ​​സ് ബാ​​ങ്കി​​ലെ 3.6 കോ​​ടി രൂ​​പ​​യു​​ടെ ത​​ട്ടി​​പ്പ് ന​​ട​​ത്തി​​യ കേ​​സി​​ലെ പ​​ത്ത് പ്ര​​തി​​ക​​ളെ​​ക്കൂ​​ടെ സി​​ബി​​ഐ അ​​റ​​സ്റ്റ് ചെ​​യ്തു. ഷാ​​രൂ​​ഖ് ഖാ​​ൻ, സ​​ന്തോ​​ഷ് കു​​മാ​​ർ, പി.​​പ്ര​​കാ​​ശ്, എ​​സ്. കു​​രി​​യാ​​ക്കോ​​സ്, നൗ​​ഷാ​​ദ്, ഉ​​ണ്ണി​​കൃ​​ഷ്ണ​​ൻ, ഇ. ​​നൗ​​ഷാ​​ദ്, ബി. ​​ഷാ​​ന​​വാ​​സ്,പ്യാ​​രി രാ​​ജ, അ​​ബ്ദു​​ൾ റ​​ഹീം എ​​ന്നി​​വ​​രെ​​യാ​​ണ് ഇ​​ന്ന​​ലെ സി​​ബി​​ഐ അ​​റ​​സ്റ്റ് ചെ​​യ്ത കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ​​ത്.

ഇ​​വ​​രെ ഇ​​ന്നു രാ​​വി​​ലെ പ​​തി​​നൊ​​ന്ന് വ​​രെ സി​​ബി​​ഐ ക​​സ്റ്റ​​ഡി​​യി​​ൽ ന​​ൽ​​കി. പ്ര​​തി​​ക​​ളെ ഈ ​​മാ​​സം 29വ​​രെ റി​​മാ​​ൻ​​ഡ് ചെ​​യ്തു .ഇ​​വ​​രു​​ടെ ജാ​​മ്യ അ​​പേ​​ക്ഷ ഇ​​ന്ന് കോ​​ട​​തി പ​​രി​​ഗ​​ണി​​ക്കും. തി​​രു​​വ​​ന​​ന്ത​​പു​​രം പ്ര​​ത്യേ​​ക സി​​ബി​​ഐ കോ​​ട​​തി​​യാ​​ണ് കേ​​സ് പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത്.


നേ​​ര​​ത്തെ കേ​​സി​​ൽ ബാ​​ങ്ക് മാ​​നേ​​ജ​​ർ അ​​ട​​ക്കം അ​​ഞ്ചു പ്ര​​തി​​ക​​ൾ​​ക്കെ​​തി​​രെ എ​​ഫ്ഐ​​ആ​​ർ ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​രു​​ന്നു. മൊ​​ത്തം ഇ​​രു​​പ​​ത്തി​​യ​​ഞ്ചു പ്ര​​തി​​ക​​ളു​​ള്ള കേ​​സി​​ൽ ഇ​​തു​​വ​​രെ പ​​ന്ത്ര​​ണ്ടു പ്ര​​തി​​ക​​ളെ സി​​ബി​​ഐ പി​​ടി​​കൂ​​ടി​​ക്ക​​ഴി​​ഞ്ഞു.

2011-13 കാ​​ല​​ഘ​​ട്ട​​ത്തി​​ൽ പ​​ന്ത​​ളം ഇ​​ന്ത്യ​​ൻ ഓ​​വ​​ർ​​സീ​​സ് ബാ​​ങ്കി​​ൽ നി​​ന്ന് അ​​ന്ന​​ത്തെ കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന്‍റെ ഭൂ​​മി ല​​ക്ഷ്മി വാ​​യ്പ പ​​ദ്ധ​​തി​​യി​​ൽ ചെ​​റു​​കി​​ട ക​​ച്ച​​വ​​ട സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് ന​​ൽ​​കു​​ന്ന വാ​​യ്പ​​ക​​ളി​​ൽ തി​​രു​​മ​​റി ന​​ട​​ത്തി കോ​​ടി​​ക​​ൾ ക​​ര​​സ്ഥ​​മാ​​ക്കി എ​​ന്നാ​​ണ് സി​​ബി​​ഐ കേ​​സ് .