മാരാമൺ കൺവൻഷൻ ഫെ​​ബ്രു​​വ​​രി 11 മുതൽ
Sunday, January 21, 2018 1:29 AM IST
കോ​​ട്ട​​യം: മാ​​രാ​​മ​​ണ്‍ ക​​ണ്‍​വ​​ൻ​​ഷ​​ൻ ഫെ​​ബ്രു​​വ​​രി 11 മു​​ത​​ൽ 18 വ​​രെ പ​​ന്പാ​​ന​​ദി​​യു​​ടെ മാ​​രാ​​മ​​ണ്‍ മ​​ണ​​പ്പു​​റ​​ത്തു ന​​ട​​ക്കും. 11ന് ​​ഉ​​ച്ച​​​ക​​ഴി​​ഞ്ഞ് 2.30ന് ​​ഡോ. ഫി​​ലി​​പ്പോ​​സ് മാ​​ർ ക്രി​​സോ​​സ്റ്റം മാ​​ർ​​ത്തോ​​മാ വ​​ലി​​യ മെ​​ത്രാ​​പ്പോ​​ലീത്ത ആ​​രാ​​ധ​​ന​​യ്ക്കു നേ​​തൃ​​ത്വം ന​​ൽ​​കും. തു​​ട​​ർ​​ന്നു മാ​​ർ​​ത്തോ​​മാ സ​​ഭ​​യു​​ടെ പ​​ര​​മാ​​ധ്യ​​ക്ഷ​​ൻ ഡോ. ​​ജോ​​സ​​ഫ് മാ​​ർ​​ത്തോ​​മ മെ​​ത്രാ​​പ്പോ​​ലീത്ത ക​​ണ്‍​വ​​ൻ​​ഷ​​ൻ ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും. സു​​വി​​ശേ​​ഷപ്ര​​സം​​ഗ​​സം​​ഘം പ്ര​​സി​​ഡ​​ന്‍റ് ഡോ. ​​യു​​യാ​​ക്കിം മാ​​ർ കൂ​​റി​​ലോ​​സ് എ​​പ്പി​​സ്കോ​​പ്പ അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ക്കും.

12 മു​​ത​​ൽ 17 വ​​രെ രാ​​വി​​ലെ 10നും ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​നും വൈ​​കു​​ന്നേ​​രം 6.30നും ​​പൊ​​തു​​യോ​​ഗ​​ങ്ങ​​ൾ ന​​ട​​ക്കും. പു​​റ​​മേ രാ​​വി​​ലെ 7.30 മു​​ത​​ൽ 8.30വ​​രെ സ്ത്രീ​​ക​​ൾ​​ക്കും പു​​രു​​ഷ​ന്മാ​ർ​​ക്കും ബൈ​​ബി​​ൾ ക്ലാ​​സും കു​​ട്ടി​​ക​​ളു​​ടെ യോ​​ഗ​​വും ന​​ട​​ക്കും. ബി​​ഷ​​പ് പീ​​റ്റ​​ർ ഡേ​​വി​​ഡ് ഈ​​റ്റ​​ണ്‍ (ഫ്ലോ​​റി​​ഡ) റ​​വ.​​ ഡോ. സോ​​റി​​റ്റ ന​​ബാ​​ബ​​ൻ (ഇ​​ന്തോ​​നേ​​ഷ്യ), റ​​വ.​​ഡോ. ഫ്രാ​​ൻ​​സി​​സ് സു​​ന്ദ​​ർ​​രാ​​ജ് (ചെ​​ന്നൈ), ഡോ. ​​ആ​​ർ. രാ​​ജ​​കു​​മാ​​ർ (ഡ​​ൽ​​ഹി), റ​​വ.​​ഡോ. വി​​നോ​​ദ് വി​​ക്ട​​ർ (തി​​രു​​വ​​ന​​ന്ത​​പു​​രം) എ​​ന്നി​​വ​​രാ​​ണു മു​​ഖ്യ​​പ്ര​​സം​​ഗക​​ർ. 14നു ​​രാ​​വി​​ലെ 10ന് എ​​ക്യൂ​​മെനി​​ക്ക​​ൽ സ​​മ്മേ​​ള​​ന​​ത്തി​​ൽ വി​​വി​​ധ സ​​ഭ​​ക​​ളു​​ടെ മേ​​ല​​ധ്യ​​ക്ഷ​ന്മാ​ർ പ​​ങ്കെ​​ടു​​ക്കും.


ഉ​​ച്ച​​ക​​ഴി​​ഞ്ഞു ര​​ണ്ടി​നു സാ​​മൂ​​ഹ്യതി​ന്മ​ക​​ൾ​​ക്കെ​​തി​​രേയു​​ള്ള ബോ​​ധ​​വ​​ത്ക​​ര​​ണ സ​​മ്മേ​​ള​​നം ന​​ട​​ക്കും. 15നു ​​വൈ​​കു​​ന്നേ​​രം നാ​​ലി​​നു മ​​ദ്യ​​വ​​ർ​​ജ​​ന​​സ​​മി​​തി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ കൂ​​ട്ടാ​​യ്മ​​യും ന​​ട​​ക്കും. 15നു ​​സു​​വി​​ശേ​​ഷ സം​​ഘ​​ത്തി​​ന്‍റെ​​യും 16ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് സേ​​വി​​കാ​​സം​​ഘ​​ത്തി​​ന്‍റെ​​യും യോ​​ഗ​​ങ്ങ​​ൾ ന​​ട​​ക്കും.

പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ക​​ണ്‍​വ​​ൻ​​ഷ​​ൻ ജ​​ന​​റ​​ൽ ക​​ണ്‍​വീ​​ന​​ർ ജോ​​ർ​​ജ് ഏ​​ബ്ര​​ഹാം കൊ​​റ്റ​​നാ​​ട്, മീ​​ഡി​​യ ക​​മ്മി​​റ്റി ക​​ണ്‍​വീ​​ന​​ർ​​മാ​​രാ​​യ അ​​നീ​​ഷ് കു​​ന്ന​​പ്പു​​ഴ, പി.​​എ. സ​​ജി​​മോ​​ൻ, ലേ​​ഖ​​ക ​സെ​​ക്ര​​ട്ട​​റി സി.​​വി. വ​​ർ​​ഗീ​​സ്, സ​​ഞ്ചാ​​ര​ സെ​​ക്ര​​ട്ട​​റി എ​​സ്. സാ​​മു​​വ​​ൽ സ​​ന്തോ​​ഷ്, അ​​നി​​ൽ മാ​​രാ​​മ​​ണ്‍ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.