കെഎസ്‌യു മു​ൻ ജി​ല്ലാ​ പ്ര​സി​ഡ​ന്‍റി​നു തടവുശിക്ഷ
Sunday, January 21, 2018 1:37 AM IST
വൈ​​​പ്പി​​​ൻ: പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ ക​​​യ​​​റി പോ​​ലീ​​സു​​കാ​​ര​​നെ കൈ​​യേ​​റ്റം ചെ​​യ്യു​​ക​​യും ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്തെ​​ന്ന കേ​​സി​​ൽ കെ​​എ​​സ്‌​​യു മു​​​ൻ ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് ടി​​​റ്റോ ആ​​​ന്‍റ​​​ണി​​​ക്കു ഞാ​​​റ​​​യ്ക്ക​​​ൽ ഫ​​​സ്റ്റ്ക്ളാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി ത​​ട​​വു​​ശി​​ക്ഷ വി​​ധി​​ച്ചു. ആ​​​റു വ​​​കു​​​പ്പു​​​ക​​​ൾ ചേ​​​ർ​​​ത്ത് 2009ൽ ​​​ഞാ​​​റയ്​​​ക്ക​​​ൽ പോ​​​ലീ​​​സ് ചാ​​​ർ​​​ജ് ചെ​​​യ്ത കേ​​​സി​​​ലാ​​​ണു ശി​​​ക്ഷ.

മൂ​​​ന്നു വ​​​കു​​​പ്പു​​​ക​​​ളി​​​ൽ ആ​​​റു​​​മാ​​​സം ക​​​ഠി​​​ന ത​​​ട​​​വും 3,000 രൂ​​​പ പി​​​ഴ​​​യും മ​​​റ്റു മൂ​​​ന്നു വ​​​കു​​​പ്പു​​​ക​​​ളി​​​ൽ ഒ​​​രു വ​​​ർ​​​ഷം ക​​​ഠി​​​ന ത​​​ട​​​വും 3,000 രൂ​​​പ പി​​​ഴ​​​യു​​​മാ​​​ണു വി​​​ധി​​​ച്ച​​​ത്. പി​​​ഴ അ​​​ട​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ മൂ​​​ന്ന് മാ​​​സംവെ​​​റും ത​​​ട​​​വു കൂ​​​ടി അ​​​നു​​​ഭ​​​വി​​​ക്കേ​​​ണ്ടിവ​​​രും.


പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത പ്ര​​​തി​​​യെ വി​​​ട്ടു​​​കി​​​ട്ടാ​​​ൻ യൂ​​​ത്ത്കോ​​​ണ്‍​ഗ്ര​​​സു​​​കാ​​ർ​​ക്കൊ​​പ്പം സം​​​ഘം ചേ​​​ർ​​​ന്നു ഞാ​​​റയ്​​​ക്ക​​​ൽ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ ക​​​യ​​​റി പോ​​​ലീ​​​സു​​​കാ​​​ര​​​നെ ത​​​ള്ളി​​​യി​​​ടു​​​ക​​​യും ഔ​​ദ്യോ​​​ഗി കൃ​​​ത്യ​​​നി​​​ർ​​​വ​​ഹ​​​ണം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്തെ​​​ന്നാ​​ണു കേ​​സ്.