ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക ത​സ്തി​ക; പ്രാ​യ​പ​രി​ധി ഉ​യ​ർ​ത്താ​നാ​വി​ല്ലെ​ന്നു പി​എ​സ്‌​സി
Tuesday, January 23, 2018 12:56 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി അ​​​ധ്യാ​​​പ​​​ക ത​​​സ്തി​​​ക​​​യു​​​ടെ നി​​​ല​​​വി​​​ലു​​​ള്ള പ്രാ​​​യ​​​പ​​​രി​​​ധി ഉ​​​യ​​​ർ​​​ത്താ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നു സ​​​ർ​​​ക്കാ​​​രി​​​നെ അ​​​റി​​​യി​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ ടീ​​​ച്ച​​​ർ ക​​​മ്യൂ​​​ണി​​​ക്കേ​​​റ്റീ​​​വ് ഇം​​​ഗ്ലീ​​​ഷ് പ്ര​​​ത്യേ​​​ക ച​​​ട്ട​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച് ഉ​​​പ​​​സ​​​മി​​​തി സ​​​മ​​​ർ​​​പ്പി​​​ച്ച ഭേ​​​ദ​​​ഗ​​​തി നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പി​​​എ​​​സ്‌​​​സി അം​​​ഗീ​​​ക​​​രി​​​ച്ചു.

എ​​​ക്സൈ​​​സ് ആ​​​ൻ​​​ഡ് പ്രൊ​​​ഹി​​​ബി​​​ഷ​​​ൻ സ​​​ബോ​​​ർ​​​ഡി​​​നേ​​​റ്റ് സ​​​ർ​​​വീ​​​സി​​​ന്‍റെ ഭേ​​​ദ​​​ഗ​​​തി​​​ക്ക് സേ​​​വിം​​​ഗ് ക്ലാ​​​സ് നി​​​ല​​​വി​​​ൽ വ​​​ന്ന​​​തി​​​നാ​​​ൽ 2011 ഒ​​​ക്ടോ​​​ബ​​​ർ അ​​​ഞ്ചു മു​​​ത​​​ലു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ൾ​​​ക്ക് മാ​​​ത്ര​​​മേ ഭേ​​​ദ​​​ഗ​​​തി ബാ​​​ധ​​​ക​​​മാ​​​യി​​​രി​​​ക്കു​​​ക​​​യു​​​ള്ളു എ​​​ന്ന് യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. ഈ ​​​തീയ​​​തി മു​​​ത​​​ലു​​​ള്ള റൊ​​​ട്ടേ​​​ഷ​​​നി​​​ലെ ഓ​​​രോ പ​​​ത്താ​​​മ​​​ത്തെ ഒ​​​ഴി​​​വും ത​​​സ്തി​​​ക​​​മാ​​​റ്റം വ​​​ഴി​​​യു​​​ള്ള നി​​​യ​​​മ​​​ന​​​ത്തി​​​നാ​​​യി നീ​​​ക്കി​​​വ​​യ്​​​ക്ക​​​ണം എ​​​ന്ന വ്യ​​​വ​​​സ്ഥ​​​യോ​​​ടു​​​കൂ​​​ടി നി​​​ല​​​വി​​​ലു​​​ള്ള റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ നി​​​ന്നു​​​ള്ള നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ പ​​​ഴ​​​യ ച​​​ട്ട​​​പ്ര​​​കാ​​​രം തു​​​ട​​​രു​​​ന്ന​​​തി​​​നും തീ​​​രു​​​മാ​​​നി​​​ച്ചു.

ട്രാ​​​വ​​​ൻ​​​കൂ​​​ർ കൊ​​​ച്ചി​​​ൻ കെ​​​മി​​​ക്ക​​​ൽ​​​സ് ലി​​​മി​​​റ്റ​​​ഡി​​​ൽ ഗാ​​​ർ​​​ഡ് (പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം മൂ​​​ന്നാം എ​​​ൻ​​​സി​​​എ വി​​​ജ്ഞാ​​​പ​​​നം), ഗാ​​​ർ​​​ഡ് ത​​​സ്തി​​​ക​​​യി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നാ​​​യി ശാ​​​രീ​​​രി​​​ക അ​​​ള​​​വെ​​​ടു​​​പ്പ് ന​​​ട​​​ത്തും. പ​​​ട്ടി​​​ക​​​ജാ​​​തി-​​​വ​​​ർ​​​ഗ വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ൽ ടൈ​​​പ്പി​​​സ്റ്റ് ഗ്രേ​​​ഡ് ര​​​ണ്ട് ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് സ​​​മാ​​​ന ത​​​സ്തി​​​ക​​​ക​​​ൾ കൂ​​​ടി ഉ​​​ൾ​​​പ്പെടു​​​ത്തി പൊ​​​തു​​​വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കും. ട്രി​​​വാ​​​ൻ​​​ഡ്രം ഡെ​​​വ​​​ല​​​പ്പ്മെ​​​ന്‍റ് അ​​​ഥോ​​​റി​​​റ്റി​​​യി​​​ൽ പി​​​എ​​​ബി​​​എ​​​ക്സ് ഓ​​​പ്പ​​​റേ​​​റ്റ​​​ർ ത​​​സ്തി​​​ക​​​യി​​​ലെ ഒ​​​ഴി​​​വ് സ​​​മ്മ​​​ത​​​പ​​​ത്രം വാ​​​ങ്ങി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ലെ മു​​​ൻ​​​സി​​​പ്പ​​​ൽ കോ​​​മ​​​ണ്‍ സ​​​ർ​​​വീ​​​സി​​​ലെ ടെ​​​ല​​​ഫോ​​​ണ്‍ ഓ​​​പ്പ​​​റേ​​​റ്റ​​​ർ ത​​​സ്തി​​​ക​​​യു​​​ടെ റാ​​​ങ്ക് പ​​​ട്ടി​​​ക​​​യി​​​ൽ നി​​​ന്നും നി​​​ക​​​ത്തും.


ഭൂ​​​ജ​​​ല​​​വി​​​ഭ​​​വ വ​​​കു​​​പ്പി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ​​​ജി​​​നി​​​യ​​​ർ, സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ജൂ​​​നി​​​യ​​​ർ ഇ​​​ൻ​​​സ്ട്ര​​​ക്ട​​​ർ ടെ​​​യി​​​ല​​​റിം​​​ഗ് ആ​​​ൻ​​​ഡ് ഗാ​​​ർ​​​മെ​​​ന്‍റ് മേ​​​ക്കിം​​​ഗ്, പി​​​എ​​​സ‌്സി​​​യി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് (ക​​​ന്ന​​​ട അ​​​റി​​​യാ​​​വു​​​ന്ന​​​വ​​​ർ), ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് മെ​​​ഡി​​​ക്ക​​​ൽ സ​​​ർ​​​വീ​​​സ​​​സ് വ​​​കു​​​പ്പി​​​ൽ ആ​​​ക്സി​​​ല​​​റി ന​​​ഴ്സ് മി​​​ഡ്‌വൈ​​​ഫ് എ​​​ന്നി​​​വ​​​യു​​​ടെ ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും തീ​​​രു​​​മാ​​​നി​​​ച്ചു.

പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ൽ ട്രെ​​​യി​​​നിം​​​ഗ് ഇ​​​ൻ​​​സ്ട്ര​​​ക്ട​​​ർ ഇ​​​ല​​​ക്‌ട്രീ​‌​​ഷ്യ​​​ൻ (ബൈ ​​​ട്രാ​​​ൻ​​​സ്ഫ​​​ർ), പ്ലം​​​ബ​​​ർ (ബൈ ​​​ട്രാ​​​ൻ​​​സ്ഫ​​​ർ) , ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ൽ ഹോ​​​മി​​​യോ​​​പ്പ​​​തി വ​​​കു​​​പ്പി​​​ൽ ഫാ​​​ർ​​​മ​​​സി​​​സ്റ്റ് ഗ്രേ​​​ഡ് ര​​​ണ്ട് ഹോ​​​മി​​​യോ അ​​​ഞ്ചാം എ​​​ൻ​​​സി​​​എ-​​​എ​​​സ്ഐ​​​യു​​​സി നാ​​​ടാ​​​ർ- ആം​​​ഗ്ലോ ഇ​​​ന്ത്യ​​​ൻ എ​​​ന്നി​​​വ​​​യി​​​ൽ ഇ​​​ന്‍റ​​​ർ​​​വ്യൂ ന​​​ട​​​ത്തും.

വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ല​​​ബോ​​​റ​​​ട്ട​​​റി ടെ​​​ക്നി​​​ക്ക​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് ഇ​​​ൻ ഓ​​​ഫീ​​​സ് സെ​​​ക്ര​​​ട്ട​​​റി​​​ഷി​​​പ്പ് (പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം), ല​​​ബോ​​​റ​​​ട്ട​​​റി ടെ​​​ക്നി​​​ക്ക​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് ഇ​​​ൻ ക​​​ന്പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ (പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം), കേ​​​ര​​​ള സ്റ്റേ​​​റ്റ് ഇ​​​ല​​​ക്‌ട്രി​​​സി​​​റ്റി ബോ​​​ർ​​​ഡി​​​ൽ മീ​​​റ്റ​​​ർ റീ​​​ഡ​​​ർ/​​​സ്പോ​​​ട്ട് ബി​​​ല്ല​​​ർ (പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം) എ​​​ന്നി​​​വ​​​യു​​​ടെ സാ​​​ധ്യ​​​താ പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. നി​​​യ​​​മ​​​സ​​​ഭാ സെ​​​ക്ര​​​ട്ട​​​റി​​​യേ​​​റ്റി​​​ൽ പേ​​​സ്റ്റ് അ​​​പ് ആ​​​ർ​​​ട്ടി​​​സ്റ്റ് ഗ്രേ​​​ഡ് ര​​​ണ്ട് ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് പ്രാ​​​യോ​​​ഗി​​​ക പ​​​രീ​​​ക്ഷ ന​​​ട​​​ത്താ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.