തിരുവനന്തപുരം: ശതാഭിഷിക്ത യായ മലയാളത്തിന്റെ പ്രിയ കവി ബി. സുഗതകുമാരിക്ക് ആ ശംസകൾ നേരാൻ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ നന്ദാവനത്തെ വസതിയായ വരദയിൽ എത്തി ച്ചേർന്നു.
തിരുവനന്തപുരത്തെ മതസൗഹാർദ വേദിയായ ശാന്തി സമിതി യുടെ ചെയർ പേഴ്സണ്‍ കൂടിയായ സുഗതകുമാരിയുടെ ജന്മദിന ആഘോഷ പരിപാടികൾ ശാന്തിസമിതിയുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. രക്ഷാധികാരികൾ കൂടിയായ തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, സ്വാമി സൂക്ഷ്മാനന്ദ എന്നിവർ കേക്ക് മുറിച്ചു.
84-ാം പിറന്നാളിനോടനുബന്ധിച്ച് ശാന്തിസമിതിയുടെ നേതൃത്വത്തിൽ ഒരു വർഷം നീളുന്ന സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ നടത്തുമെന്ന് കണ്‍വീനർ ജെ.എം റഹീം ചടങ്ങിൽ അറിയിച്ചു. ഇതിന്റെ ആദ്യപടിയെന്ന നിലയിൽ ഓഖി ദുരിതബാധിതരിൽ, ആർച്ച് ബിഷപ് നിർദേശിക്കുന്ന ഒരാൾക്ക് 10 ലക്ഷം രൂപ ചെലവിൽ വീടു നിർമിച്ചു നൽകുമെന്നും റഹീം അറിയിച്ചു.
ഓഖി ദുരിതബാധിതർക്കു നൽകുന്ന സഹായത്തിന്റെ പ്രതീകമായി ടീച്ചർ നൽകിയ പണം ആർച്ച്ബിഷപ് സ്വീകരിച്ചു. തുടർന്ന് മലങ്കര കത്തോലിക്കസഭാ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയ്ക്കു വേണ്ടി ഫാ. ജോണ്‍ അരീക്കൽ ജന്മദിനാശംസകൾ അറിയിച്ചു. കവി പ്രഭാവർമയും പ്രിയകവിക്ക് ആശംസകൾ നേർന്നു.
നിയമസഭ സമ്മേളിക്കുന്നതിനു മുൻപ് രാവിലെ ഏഴരയോടെ തന്നെ ആദ്യം ആശംസകളുമായി എത്തിച്ചേർന്നത് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പ്രഫ. രവീന്ദ്രനാഥാണ്. തുടർന്ന് എട്ടോടെ ഗാന്ധിയൻ ഗോപിനാഥൻ നായരും നെയ്യാറ്റിൻകരയിൽനിന്നെത്തി. പിന്നാലെ കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മന്ത്രി കെ.എം. മാണി, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ , കടന്നപ്പള്ളി രാമചന്ദ്രൻ, ജി.സുധാകരൻ, വി.എസ്. സുനിൽകുമാർ, മുൻ മന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുല്ലക്കര രത്നാകരൻ, വി.എസ്.ശിവകുമാർ , എം.കെ.മുനീർ, കെപിസിസി മുൻ പ്രസിഡന്റ് വി.എം.സുധീരൻ, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ.വി.മോഹൻകുമാർ, മുസ്ലിം അസോസിയേഷൻ പ്രസിഡന്റ് ഇ.എം.നജീബ്, മാധ്യമ പ്രവർത്തകരായ കെ.പി.മോഹനൻ, ജി. ശേഖരൻ നായർ, ജോണ്‍ മുണ്ടക്കയം, മലയിൻകീഴ് ഗോപാലകൃഷ്ണൻ, നടി മേനക സുരേഷ്, സംവിധായകൻ എസ്.സുരേഷ്, മുൻ ഡെപ്യൂട്ടി സ് പീക്കർ പാലോട് രവി, വി. ശിവൻകുട്ടി, കേരള ഗാന്ധിസ്മാരക നിധി ചെയർമാൻ ഡോ.എൻ.രാധാകൃഷ്ണൻ , രവി ഡിസി, പിഎസ്സി അംഗം പാർവതി, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, മുൻ പിഎസ്സി അംഗം വി.എസ് ഹരീന്ദ്രനാഥ്, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ, ഗായകൻ ജി. വേണുഗോപാൽ തുടങ്ങിയവരെത്തി.
മുഖ്യമന്ത്രി ജന്മദിനാശംസകള് നേര്‍ന്നു
മുഖ്യമന്ത്രി പിണറായി വിജയന് സുഗതകുമാരിയുടെ വീട്ടിലെത്തി ജന്മദിന ആശംസകളര്‍പ്പിച്ചു. സുഗതകുമാരിയും കുടുംബാംഗങ്ങളും ചേര്‍ന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ച് പിറന്നാള്‍ പായസം നല്കി.
ജന്മദിനസമ്മാനമായി ആറന്മുളയിലെ തറവാട്ടുവീട് സംരക്ഷണത്തിനായി പുരാവസ്തു വകുപ്പ് ഏറ്റെടുത്തതിന്റെ വിജ്ഞാപനം മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി കൈമാറി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.