ച​ല​ച്ചി​ത്ര​താ​രം ഭാ​വ​ന വി​വാ​ഹി​ത​യാ​യി
ച​ല​ച്ചി​ത്ര​താ​രം ഭാ​വ​ന വി​വാ​ഹി​ത​യാ​യി
Tuesday, January 23, 2018 1:20 AM IST
തൃ​​​ശൂ​​​ർ: മ​​​ല​​​യാ​​​ള​​​ത്തി​​​ന്‍റെ പ്രി​​​യ​​ന​​​ടി ഭാ​​​വ​​​ന വി​​​വാ​​​ഹി​​​ത​​​യാ​​​യി. തൃ​​​ശൂ​​​ർ തി​​​രു​​​വ​​​മ്പാ​​​ടി ക്ഷേ​​​ത്ര​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഒ​​​മ്പ​​​ത​​​ര​​​യ്ക്കും പ​​​ത്തി​​​നു​​​മി​​​ട​​​യി​​​ലു​​​ള്ള മു​​​ഹൂ​​​ർ​​​ത്ത​​​ത്തി​​​ൽ ക​​​ന്ന​​​ട സി​​​നി​​​മാ നി​​​ർ​​​മാ​​​താ​​​വും ബി​​​സി​​​ന​​​സു​​​കാ​​​ര​​​നു​​​മാ​​​യ ന​​​വീ​​​ൻ, ഭാ​​​വ​​​ന​​​യു​​​ടെ ക​​​ഴു​​​ത്തി​​​ൽ താ​​​ലി​​​കെ​​​ട്ടി. ഭാ​​​വ​​​ന​​​യു​​​ടെ അ​​​മ്മ പു​​​ഷ്പ, സ​​​ഹോ​​​ദ​​​ര​​​ൻ ജ​​​യ​​​ദേ​​​വ​​​ൻ, മാ​​​തൃ​​​സ​​​ഹോ​​​ദ​​​രി മാ​​​ധ​​​വി​​​ക്കു​​​ട്ടി, മാ​​​ധ​​​വി​​​ക്കു​​​ട്ടിയുടെ മ​​​ക​​​ൻ രാ​​​ജേ​​​ഷ് മേ​​​നോ​​​ൻ, മ​​​ക​​​ൾ രാ​​​ജി തു​​​ട​​​ങ്ങി അ​​​ടു​​​ത്ത ബ​​​ന്ധു​​​ക്ക​​​ളാ​​​ണു വി​​​വാ​​​ഹ​​​ച​​​ട​​​ങ്ങി​​​നു ക്ഷേ​​​ത്ര​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

ച​​​ന്ദ​​​ന​​​വ​​ർ​​ണ​​ത്തി​​ലു​​ള്ള സാ​​​രി​​​യ​​ണി​​ഞ്ഞെ​​​ത്തി​​​യ ഭാ​​​വ​​​ന താ​​​ലി​​​കെ​​​ട്ടി​​​നു​​​മു​​​മ്പ് ക്ഷേ​​​ത്ര​​​ത്തി​​​നു​​ള്ളി​​ലെ​​ത്തി ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി. കേ​​​ര​​​ളീ​​​യ രീ​​​തി​​​യി​​​ൽ ക​​​സ​​​വു​​​മു​​​ണ്ടു പു​​​ത​​​ച്ചാ​​​യി​​​രു​​​ന്നു വ​​ര​​ൻ ന​​​വീ​​​ൻ എ​​​ത്തി​​​യ​​​ത്.

ക​​​ല്യാ​​​ണ​​​വാ​​​ർ​​​ത്ത​​​യ​​​റി​​​ഞ്ഞു നി​​​ര​​​വ​​​ധി​​​പ്പേ​​​ർ ക്ഷേ​​​ത്ര​​​ത്തി​​​ൽ എ​​​ത്തി​​​യി​​​രു​​​ന്നു. സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​യ പ​​​ല സി​​​നി​​​മാ​​​താ​​​ര​​​ങ്ങ​​​ളും ക്ഷേ​​​ത്ര​​​ത്തി​​​ലെ​​​ത്തു​​​മെ​​​ന്നു പ​​​റ​​​ഞ്ഞി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും തി​​​ക്കും​ തി​​​ര​​​ക്കും മൂ​​​ലം ക്ഷേ​​​ത്ര​​​ത്തി​​​ൽ ബു​​​ദ്ധി​​​മു​​​ട്ടു​​​ണ്ടാ​​​കു​​​മെ​​​ന്ന​​​തി​​​നാ​​​ൽ വി​​​വാ​​​ഹ​​​ച​​​ട​​​ങ്ങു​​​ക​​​ൾ ന​​​ട​​​ന്ന ജ​​​വ​​​ഹ​​​ർ ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ലേ​​​ക്ക് എ​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.


രാ​​​വി​​​ലെ പ​​​ത്ത​​​ര​​​യോ​​​ടെ വ​​​ധൂ​​​വ​​​ര​​​ന്മാ​​​ർ ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ലെ​​​ത്തി. ഇ​​​വി​​​ടെ​​​യും ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കും അ​​​ടു​​​ത്ത സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ​​​ക്കും മാ​​​ത്ര​​​മാ​​​ണു പ്ര​​​വേ​​​ശ​​​ന​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. വി​​​വാ​​​ഹ​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ഞാ​​​യ​​​റാ​​​ഴ്ച ന​​​ടി ര​​​മ്യാ​ ന​​​മ്പീ​​​ശ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മൈ​​​ലാ​​​ഞ്ചി​​​യി​​ടൽ ച​​​ട​​​ങ്ങു ന​​​ട​​​ന്നി​​​രു​​​ന്നു.

ഇ​​​ന്ന​​​ലെ വൈ​​​കു​​ന്നേ​​രം ആ​​​റി​​​നു പു​​​ഴ​​​യ്ക്ക​​​ൽ ലു​​​ലു ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ സി​​​നി​​​മാ രം​​​ഗ​​ത്തു​​ള്ള​​വ​​ർ ഉ​​ൾ​​പ്പെ​​ടെ​​യു​​​ള്ള​​​വ​​​ർ​​​ക്കു സ്നേ​​​ഹ​​​വി​​​രു​​​ന്നു ന​​​ട​​​ത്തി. ഭാ​​​വ​​​ന​​​യു​​​ടെ സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും അ​​​ടു​​​ത്ത സു​​​ഹൃ​​​ത്തു​​​ക്ക​​​ളു​​​മു​​ൾ​​പ്പെ​​ടെ​​യു​​ള്ള​​​വ​​​ർ സ​​ൽ​​ക്കാ​​ര​​ത്തി​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

ഇ​​നി ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ ന​​​വീ​​​ന്‍റെ വീ​​​ട്ടു​​​കാ​​​ർ​​​ക്കും സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ​​​ക്കു​​​മാ​​​യി വി​​വാ​​ഹ​​സ​​ൽ​​ക്കാ​​രം ന​​​ട​​​ത്തും. ക​​​ന്ന​​​ട​​​യി​​​ൽ നി​​​ര​​​വ​​​ധി സി​​​നി​​​മ​​​ക​​​ളി​​​ൽ അ​​​ഭി​​​ന​​​യി​​​ച്ചി​​​ട്ടു​​​ള്ള ഭാ​​​വ​​​ന​​​യ്ക്ക് അ​​​വി​​​ടെ​​​യും ഏ​​​റെ ആരാധകരുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.