എ​സ്. സോ​മ​നാ​ഥ് വി​എ​സ്എ​സ്‌​സി ഡ​യ​റ​ക്ട​റാ​യി ചു​മ​ത​ല​യേ​റ്റു
എ​സ്. സോ​മ​നാ​ഥ്  വി​എ​സ്എ​സ്‌​സി  ഡ​യ​റ​ക്ട​റാ​യി  ചു​മ​ത​ല​യേ​റ്റു
Tuesday, January 23, 2018 1:31 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ക്രം സാ​​​രാ​​​ഭാ​​​യി സ്പേ​​​സ് സെ​​​ന്‍റ​​​ർ ഡ​​​യ​​​റ​​​ക്ട​​​റാ​​​യി എ​​​സ്. സോ​​​മ​​​നാ​​​ഥ് ചു​​​മ​​​ത​​​ല​​​യേ​​​റ്റു. ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ ഇസ്രോ (ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന) ആ​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ലാ​​​ണ് അ​​​ദ്ദേ​​​ഹം സ്ഥാ​​​ന​​​മേ​​​റ്റെ​​​ടു​​​ത്ത​​​ത്.

ഇ​​​സ്രോ​​​യു​​​ടെ വ​​​ലി​​​യ​​​മ​​​ല ലി​​​ക്വി​​​ഡ് പ്രൊ​​​പ്പ​​​ൽ​​​ഷ​​​ൻ സി​​​സ്റ്റം സെ​​​ന്‍റ​​​ർ ഡ​​​യ​​​റ​​​ക്ട​​​ർ ആയിരുന്നു.
1985 ലാ​​​ണ് അ​​​ദ്ദേ​​​ഹം ഇസ്രോ​​​യി​​​ൽ ചേ​​​ർ​​​ന്ന​​​ത്. 2003 ൽ ​​​ജി​​​എ​​​സ്എ​​​ൽ​​​വി മാ​​​ർ​​​ക്-​​​ത്രീ പ്രോ​​​ജ​​​ക്ടി​​​ന്‍റെ ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​റാ​​​യി. തു​​​ട​​​ർ​​​ന്ന് 2010 ൽ ​​​മാ​​​ർ​​​ക്-​​​ത്രീ പ്രോ​​​ജ​​​ക്ട് ഡ​​​യ​​​റ​​​ക്ട​​​റാ​​​വു​​​ക​​​യും ചെ​​​യ്തു. വി​​​ക്ഷേ​​​പ​​​ണ വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ സി​​​സ്റ്റം എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ൽ വി​​​ദ​​​ഗ്ധ​​​നാ​​​യ സോ​​​മ​​​നാ​​​ഥ് പി​​​എ​​​സ്എ​​​ൽ​​​വി, ജി​​​എ​​​സ്എ​​​ൽ​​​വി മാ​​​ർ​​​ക്-​​​ത്രീ എ​​​ന്നീ വി​​​ക്ഷേ​​​പ​​​ണ വാ​​​ഹ​​​ന​​​ങ്ങ​​​ൾ വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ൽ വി​​​ല​​​പ്പെ​​​ട്ട സം​​​ഭാ​​​വ​​​ന​​​ക​​​ൾ ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.


കേ​​​ര​​​ള യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ നി​​​ന്നു മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ൽ ബി​​​രു​​​ദം ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ എ​​​സ്. സോ​​​മ​​​നാ​​​ഥ് ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സ​​​യ​​​ൻ​​​സി​​​ൽ നി​​​ന്നു ര​​​ണ്ടാം റാ​​​ങ്കോ​​​ടെ​​​യാ​​​ണ് എ​​​യ​​​റോ​​​സ്പേ​​​സ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ൽ മാ​​​സ്റ്റ​​​ർ ബി​​​രു​​​ദം ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ​​​ത്. അ​​​സ്ട്രോ​​​ണ​​​മി​​​ക്ക​​​ൽ സൊ​​​സൈ​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ ’സ്പേ​​​സ് ഗോ​​​ൾ​​​ഡ് മെ​​​ഡ​​​ൽ’,

ഇസ്രോ മെ​​​രി​​​റ്റ് അ​​​വാ​​​ർ​​​ഡ്, പെ​​​ർ​​​ഫോ​​​മ​​​ൻ​​​സ് എ​​​ക്സ​​​ല​​​ൻ​​​സ് അ​​​വാ​​​ർ​​​ഡ്, ജി​​​എ​​​സ്എ​​​ൽ​​​വി മാ​​​ർ​​​ക്ക്-​​​ത്രീ വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ടീം ​​​എ​​​ക്സ​​​ല​​​ൻ​​​സ് അ​​​വാ​​​ർ​​​ഡ് എ​​​ന്നീ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.