വാ​ഹ​നാ​പ​ക​ട​ത്തി​ൽ മരിച്ച വൈ​ദി​ക​ന്‍റെ സംസ്കാരം നടത്തി
വാ​ഹ​നാ​പ​ക​ട​ത്തി​ൽ മരിച്ച  വൈ​ദി​ക​ന്‍റെ സംസ്കാരം നടത്തി
Tuesday, January 23, 2018 10:44 PM IST
കോ​​ട​​ഞ്ചേ​​രി: വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ മ​രി​ച്ച വൈ​​ദി​​ക​​ന്‍റെ സം​സ്കാ​രം ന​ട​ത്തി. ഷി​​ല്ലോം​​ഗ് സേ​​ക്ര​​ഡ് ഹാ​​ർ​​ട്ട് തി​​യോ​​ള​​ഗേ​​റ്റ് റെ​​ക്ട​​റും ഡോ​​ൺ​​ബോ​​സ്കോ സ​​ലേ​​ഷ്യ​​ൻ വൈ​​ദി​​ക​​നു​​മാ​​യ റവ. ഡോ. ജയിം​​സ് പു​​ന്തു​​രു​​ത്തി​​ൽ (63)​​ആ​​ണ് വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ച​​ത്.

മേ​​ഘ​​ാല​​യയി​​ലെ റി​​ബോ​​യ് ജി​​ല്ല​​യി​​ൽ ജെ​​ത്രോ എ​​ന്ന സ്ഥ​​ല​​ത്ത് ഈ ​​മാ​​സം 14 നു​​ണ്ടാ​​യ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ ഗു​​രു​​ത​​ര​​ പ​​രി​​ക്കേ​​റ്റ ഫാ. ജ​​യിം​​സ് ഷി​​ല്ലോം​ഗി​​ലു​​ള്ള ഇ​​ന്ദി​​രാ​​ഗാ​​ന്ധി മെ​​ഡി​​ക്ക​​ൽ സ​​യ​​ൻ​​സ് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ൽ ആ​​യി​​രു​​ന്നു. 21 ന് ​​രാ​​ത്രി എ​​ട്ടി​​നാ​​ണ് മ​​ര​​ണം സം​​ഭ​​വി​​ച്ച​ത്. മോ​​റ​​ൽ തി​​യോ​​ള​​ജി​​യി​​ൽ പ​​ാണ്ഡി​​ത്യമുണ്ടായിരുന്ന ഇദ്ദേഹം നാ​​ഗാ​​ലാ​​ൻ​​ഡ്, അ​​രു​​ണാ​​ച​​ൽ പ്ര​​ദേ​​ശ്, മ​​ണി​​പ്പൂ​​ർ പ്ര​​ദേ​​ശ​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടു​​ന്ന ദി​​മാ​​പൂ​​ർ പ്രൊ​​വി​​ൻ​​സി​​ന്‍റെ പ്രൊ​​വി​​ൻ​​ഷ്യ​​ൽ ആ​​യി​​രു​​ന്നു.


കോ​​ഴി​​ക്കോ​​ട് മ​​ഞ്ഞു​​വ​​യ​​ൽ പൂ​​ന്തു​​രു​​ത്തി​​ൽ പ​​രേ​​ത​​നാ​​യ മാ​​ത്യു​​വി​​ന്‍റെ​​യും മ​​റി​​യ​​ക്കു​​ട്ടി​​യു​​ടെ​​യും മ​​ക​​നാ​​ണ്. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: ലാ​​ലി​​ച്ച​​ൻ, റോ​​യി, ഫാ. ​​ഷി​​ജി പൂ​​ന്തു​​രു​​ത്തി​​ൽ (എം​​എ​​സ്എ​​ഫ്എ​​സ്), റോ​​സി​​ലി, ഓ​​മ​​ന, റെ​​ജി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.