കൊ​ച്ചിയിൽ​ വീണ്ടും സ്വ​ർ​ണ​വേ​ട്ട; ദന്പതികളടക്കമുള്ളവർ പിടിയിൽ
Tuesday, January 23, 2018 11:01 PM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ വീ​​​ണ്ടും ക​​​സ്റ്റം​​​സ് എ​​​യ​​​ർ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വ​​​ൻ സ്വ​​​ർ​​​ണ​​​വേ​​​ട്ട. ഇ​​​ന്ന​​​ലെ മൂ​​​ന്നു യാ​​​ത്ര​​​ക്കാ​​​രി​​​ൽ​​നി​​​ന്നാ​​​യി 43.46 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ സ്വ​​​ർ​​​ണ​​​മാ​​​ണ് ക​​​സ്റ്റം​​​സ് എ​​​യ​​​ർ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വി​​​ഭാ​​​ഗം പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

പി​​​ടി​​​കൂ​​​ടി​​​യ മൂ​​​ന്നു​​​ പേ​​​രി​​​ൽ​​നി​​​ന്നാ​​​യി മൊ​​​ത്തം 1441.6 ഗ്രാം ​​​സ്വ​​​ർ​​​ണ​​​മാ​​​ണ് ക​​​സ്റ്റം​​​സ് പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്.
എ​​​യ​​​ർ ഏ​​​ഷ്യ വി​​​മാ​​​ന​​​ത്തി​​​ൽ ബാ​​​ങ്കോ​​​ക്കി​​​ൽ​​നി​​​ന്ന് എ​​​ത്തി​​​യ​​​വ​​​രാ​​​ണു പി​​​ടി​​​യി​​​ലാ​​​യ മൂ​​​ന്നു​​​ പേ​​​രും. ഡ​​​ൽ​​​ഹി സ്വ​​​ദേ​​​ശി​​​യും ഹ​​​രി​​​യാ​​​ന സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ദ​​​മ്പ​​​തി​​ക​​ളു​​​മാ​​ണു സ്വ​​​ർ​​​ണം കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി​ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ക​​​ട​​​ത്താ​​​ൻ കൊ​​​ണ്ടു​​​വ​​​ന്ന​​​ത്.

ഡ​​​ൽ​​​ഹി സ്വ​​​ദേ​​​ശി​​​യു​​​ടെ പ​​​ക്ക​​​ൽ 14.3 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ 465.400 ഗ്രാം ​​​സ്വ​​​ർ​​​ണ​​​മാ​​​ണ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ദ​​​മ്പ​​​തി​​​മാ​​​രി​​​ൽ പു​​​രു​​​ഷ​​​ന്‍റെ കൈ​​​വ​​​ശം 14.6 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ 466.600 ഗ്രാം ​​​സ്വ​​​ർ​​​ണ​​​വും സ്ത്രീ​​​യു​​​ടെ പ​​​ക്ക​​​ൽ 15.36 ല​​​ക്ഷം രൂ​​​പ വി​​​ല​​​വ​​​രു​​​ന്ന 509.600 ഗ്രാം ​​​സ്വ​​​ർ​​​ണ​​​വു​​​മു​​ണ്ടാ​​യി​​രു​​ന്നു. സ്ത്രീ​​​യു​​​ടെ പ​​​ക്ക​​​ൽ ആ​​​റ് സ്വ​​​ർ​​​ണ​​​വ​​​ള​​​ക​​​ളും കൂ​​​ടി ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.


മൂ​​​വ​​​രും ട്രോ​​​ളി ബാ​​​ഗി​​​ന്‍റെ ബീ​​​ഡിം​​​ഗാ​​​ക്കി​​​യാ​​​ണു സ്വ​​​ർ​​​ണം ക​​​ട​​​ത്തി​​​കൊ​​​ണ്ടു​​​വ​​​ന്ന​​​ത്. സ്വ​​​ർ​​​ണം ക​​​മ്പി രൂ​​​പ​​​ത്തി​​​ലാ​​ക്കി ട്രോ​​​ളി ബാ​​​ഗി​​​ൽ ബീ​​​ഡിം​​​ഗാ​​​യി പി​​​ടി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. മൂ​​​വ​​​രു​​​ടെ​​​യും പെ​​​രു​​​മാ​​​റ്റ​​​ത്തി​​​ൽ സം​​​ശ​​​യം തോ​​​ന്നി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു മൂ​​​ന്നു​​​പേ​​​രെ​​​യും ക​​​സ്റ്റം​​​സ് എ​​​യ​​​ർ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വി​​​ഭാ​​​ഗം വി​​​ശ​​​ദ​​​മാ​​​യി ചോ​​​ദ്യം​​ചെ​​​യ്ത​​​പ്പോ​​​ഴാ​​​ണ് ത​​​ട്ടി​​​പ്പ് പു​​​റ​​​ത്താ​​​യ​​​ത്.

ഈ ​​​മാ​​​സം ഇ​​​തു​​​വ​​​രെ കൊ​​​ച്ചി അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലൂ​​​ടെ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി സ്വ​​​ർ​​​ണം ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ പി​​​ടി​​​യി​​​ലാ​​​യ 23 കേ​​​സു​​​ക​​​ളി​​​ലാ​​​യി മൊ​​​ത്തം 2.67 കോ​​​ടി രൂ​​​പ​​​യു​​​ടെ 9.05 കി​​​ലോ​​ഗ്രാം സ്വ​​​ർ​​​ണം പി​​​ടി​​​കൂ​​​ടി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.