മി​ല്‍​മ​യി​ല്‍ ശ​മ്പ​ളപ​രി​ഷ്‌​ക​ര​ണം ര​ണ്ടാ​ഴ്ചയ്ക്ക​കം ന​ട​പ്പാക്കും
മി​ല്‍​മ​യി​ല്‍ ശ​മ്പ​ളപ​രി​ഷ്‌​ക​ര​ണം  ര​ണ്ടാ​ഴ്ചയ്ക്ക​കം ന​ട​പ്പാക്കും
Wednesday, January 24, 2018 12:02 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് മി​​​ല്‍​ക്ക് മാ​​​ര്‍​ക്ക​​​റ്റിം​​​ഗ് ഫെ​​​ഡ​​​റേ​​​ഷ(​​​മി​​​ല്‍​മ)​​​നി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ശ​​​മ്പ​​​ള പ​​​രി​​​ഷ്‌​​​ക​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച് ര​​​ണ്ടാ​​​ഴ്ചയ്ക്ക​​​കം സ​​​ര്‍​ക്കാ​​​ര്‍ തീ​​​രു​​​മാ​​​നം കൈ​​​ക്കൊ​​​ള്ളും. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് ക്ഷീ​​​ര​​​വി​​​ക​​​സ​​​ന മ​​​ന്ത്രി കെ.​​​ രാ​​​ജു​​​വി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​​തയി​​​ല്‍ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ചേം​​​ബ​​​റി​​​ല്‍ തൊ​​​ഴി​​​ൽ മ​​​ന്ത്രി ടി.​​​പി.​​​ രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ല്‍ ചേ​​​ര്‍​ന്ന അ​​​നു​​​ര​​​ഞ്ജ​​​ന യോ​​​ഗ​​​ത്തി​​​ല്‍ തീ​​​രു​​​മാ​​​നം അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ശ​​​മ്പ​​​ളപ​​​രി​​​ഷ്‌​​​ക​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച് ക​​​ഴി​​​ഞ്ഞ മേ​​​യി​​​ല്‍ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റും തൊ​​​ഴി​​​ലാ​​​ളി യൂ​​​ണി​​​യ​​​ന്‍ പ്ര​​​തി​​​നി​​​ധി​​​ക​​​ളും ലേ​​​ബ​​​ര്‍ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ല്‍ ഒ​​​പ്പു​​​വ​​​ച്ചി​​​രു​​​ന്നു. അ​​​തേ​​​സ​​​മ​​​യം ക​​​ഴി​​​ഞ്ഞ മാ​​​സം 17 മു​​​ത​​​ല്‍ യൂ​​​ണി​​​യ​​​നു​​​ക​​​ള്‍ പ​​​ണി​​​മു​​​ട​​​ക്ക് നോ​​​ട്ടീ​​​സ് ന​​​ല്‍​കി​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും ലേ​​​ബ​​​ര്‍ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ ഇ​​​ട​​​പെ​​​ട​​​ലി​​​നെത്തുട​​​ര്‍​ന്ന് പി​​​ന്‍​വ​​​ലി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പ​​​ത്താം ശ​​​മ്പ​​​ള ക​​​മ്മീ​​​ഷ​​​ന്‍ ശി​​​പാ​​​ര്‍​ശ​​​ക​​​ള്‍ അ​​​നു​​​സ​​​രി​​​ച്ചു​​​ള്ള ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളാ​​​ണു ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്ക് ല​​​ഭി​​​ക്കു​​​ക.


യോ​​​ഗ​​​ത്തി​​​ല്‍ ലേ​​​ബ​​​ര്‍ ക​​​മ്മീ​​​ഷ​​​ണ​​​ര്‍ കെ.​​​ബി​​​ജു, അ​​​ഡി​​​ഷ​​​ണ​​​ല്‍ ലേ​​​ബ​​​ര്‍ ക​​​മ്മീ​​​ഷ​​​ണ​​​ര്‍ (ഐ​​​ആ​​​ര്‍) എ​​​സ്.​​​തു​​​ള​​​സീ​​​ധ​​​ര​​​ന്‍, എം​​​ആ​​​ര്‍​സി​​​എം​​​പി​​​യു ചെ​​​യ​​​ര്‍​മാ​​​ന്‍ ജി.​​​എ​​​ന്‍.​​​സു​​​രേ​​​ന്ദ്ര​​​ന്‍ നാ​​​യ​​​ര്‍, ഇ​​​ആ​​​ര്‍​സി​​​എം​​​പി​​​യു ചെ​​​യ​​​ര്‍​മാ​​​ന്‍ പി.​​​എ.​​​ബാ​​​ല​​​ന്‍ മാ​​​സ്റ്റ​​​ര്‍, മി​​​ല്‍​മ ചെ​​​യ​​​ര്‍​മാ​​​ന്‍ പി.​​​ടി. ഗോ​​​പാ​​​ല കു​​​റു​​​പ്പ്, മി​​​ല്‍​മ എം​​​ഡി ഡോ. ​​​പു​​​ക​​​ഴേ​​​ന്തി, ഡ​​​യ​​​റി ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഏ​​​ബ്ര​​​ഹാം ടി.​ ​​ജോ​​​സ​​​ഫ്, തൊ​​​ഴി​​​ലാ​​​ളി യൂ​​​ണി​​​യ​​​ന്‍ പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യ ആ​​​ര്‍.​​​ര​​​തീ​​​ഷ് കു​​​മാ​​​ര്‍, ജെ.​​​ബോ​​​ബ​​​ന്‍ (എ​​​ഐ​​​ടി​​​യു​​​സി), വി.​​​ഭു​​​വ​​​ന​​​ച​​​ന്ദ്ര​​​ന്‍, എ.​​​ബി.​​​സാ​​​ബു (ഐ​​​എ​​​ന്‍​ടി​​​യു​​​സി), വി.​​​മോ​​​ഹ​​​ന്‍​ദാ​​​സ് (എ​​​ഐ​​​ടി​​​യു​​​സി) തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.