ബ​സ് ചാ​ർ​ജ് കൂട്ടും
ബ​സ് ചാ​ർ​ജ് കൂട്ടും
Wednesday, February 14, 2018 12:57 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബ​​​സ് ചാ​​​ർ​​​ജ് വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ ധാ​​​ര​​​ണ​​​യാ​​​യി. ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന ഇ​​​ട​​​തു​​​മു​​​ന്ന​​​ണി യോ​​​ഗ​​​മാ​​​ണ് ചാ​​​ർ​​​ജ് വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നോ​​​ടു ശി​​​പാ​​​ർ​​​ശ ചെ​​​യ്ത​​​ത്. ഇ​​​ന്നു ചേ​​​രു​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം നി​​​ര​​​ക്കുവ​​​ർ​​​ധ​​​ന അം​​​ഗീ​​​ക​​​രി​​​ച്ചേ​​​ക്കും.

ഓ​​​ർ​​​ഡി​​​ന​​​റി ബ​​​സു​​​ക​​​ളു​​​ടെ മി​​​നി​​​മം ചാ​​ർ​​ജ് ഏ​​​ഴു രൂ​​​പ​​​യി​​​ൽനി​​​ന്ന് എ​​​ട്ടു രൂ​​​പ​​​യാ​​​യി വ​​​ർ​​​ധി​​​പ്പി​​​ക്കും. കി​​​ലോ​​​മീ​​​റ്റ​​​ർ നി​​​ര​​​ക്കി​​​ൽ ആ​​​റു പൈ​​​സ മു​​​ത​​​ൽ 15 പൈ​​​സ വ​​​രെ വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നും ശി​​​പാ​​​ർ​​​ശ​​​യു​​​ണ്ട്. ഓ​​​ർ​​​ഡി​​​ന​​​റി ബ​​​സി​​​ന് കി​​​ലോ​​​മീ​​​റ്റ​​​റി​​​ന് 64 പൈ​​​സ 70 പൈ​​​സ​​​യാ​​​ക്കും. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു യാ​​​ത്രാ​​​സൗ​​​ജ​​​ന്യം ഇ​​​പ്പോ​​​ഴു​​​ള്ള​​​തോതിൽ തു​​​ട​​​രും. എ​​​ന്നാ​​​ൽ, വ​​​ർ​​​ധി​​​പ്പി​​​ച്ച നി​​​ര​​​ക്കി​​​ന് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യ വ​​​ർ​​​ധ​​​ന അ​​​വ​​​രു​​​ടെ നി​​​ര​​​ക്കി​​​ലു​​​മു​​​ണ്ടാ​​​കും.


ഇ​​​ന്നു ചേ​​​രു​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം നി​​​ര​​​ക്കു വ​​​ർ​​​ധ​​​ന സം​​​ബ​​​ന്ധി​​​ച്ച തീ​​​രു​​​മാ​​​നം പ്ര​​​ഖ്യാ​​​പി​​​ക്കാ​​​നാ​​​ണു സാ​​​ധ്യ​​ത. അ​​​ജ​​​ൻ​​​ഡ​​​ക​​​ൾ കൂ​​​ടു​​​ത​​​ലാ​​​ണെ​​​ങ്കി​​​ൽ നാ​​​ളെ​​​യും മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം ചേ​​​ർ​​​ന്നേ​​​ക്കും. 2014ലാ​​​ണ് അ​​​വ​​​സാ​​​ന​​​മാ​​​യി ബ​​​സ് ചാ​​​ർ​​​ജ് വ​​​ർ​​​ധി​​​പ്പി​​​ച്ച​​​ത്.

ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യു​​​ടെ അ​​​ടി​​​യ​​​ന്ത​​​ര യോ​​​ഗ​​​ത്തി​​​ൽ നി​​​ര​​​ക്കു വ​​​ർ​​​ധ​​​ന​​​യ്ക്കു​​​ള്ള ക​​​ര​​​ടു ശി​​​പാ​​​ർ​​​ശ​​​ ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​നാ​​​ണ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.